Saturday, 23 Nov 2024

ബലിതർപ്പണം മുടക്കരുതെന്ന് പറയുന്നത്
എന്തുകൊണ്ട്; വീഡിയോ കാണാം

ഒരു വര്‍ഷത്തെ 12 അമാവാസികളില്‍ ഏറ്റവും പ്രധാനം കര്‍ക്കടകവാവാണ്. എല്ലാത്തരം പിതൃദോഷവും അകറ്റാൻ കര്‍ക്കടക മാസത്തിലെ വാവ് ബലി ഉത്തമ
പരിഹാരമാണ്. ഈ ദിവസം ചെയ്യുന്ന ഏതൊരു പിതൃകര്‍മ്മത്തിനും അളവറ്റ ഫലം ലഭിക്കും. പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി കർക്കടകം വാവ് ബലി സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ എല്ലാക്കാര്യങ്ങളും വിശദീകരിക്കുന്ന വീഡിയോ കാണുക. പിതൃബലിതർപ്പണം സാർത്ഥകമാക്കാൻ സഹായിക്കുന്ന വസ്തുതകൾ ആചാര്യൻ ഈ വീഡിയോയിൽ വിവരിക്കുന്നു. കർക്കടക വാവ് ബലിയുടെ പ്രാധാന്യം, വ്രതവിധികൾ, പ്രധാന ബലിതർപ്പണ തീർത്ഥങ്ങൾ, ആണ്ടു ബലിയുടെ പ്രാധാന്യം, ആർക്കാണ് വാവുബലി നടത്തുന്നത്, എല്ലാ മക്കളും ബലിയിടേണ്ടതുണ്ടോ, മാസ ബലിയും ആണ്ടു ബലിയും തമ്മിലുള്ള വ്യത്യാസം എന്ത് , എന്തെങ്കിലും കാരണവശാൽ ബലി ഇടാൻ കഴിയാതെ വന്നാൽ പകരം എന്ത് ചെയ്യണം, ക്ഷേത്രത്തിൽ നമ്മൾ നടത്തുന്ന പൂജ, വഴിപാടുകളുടെയത്ര പ്രധാന്യം ബലിതർപ്പണത്തിനുണ്ടോ , തിലഹോമത്തിന്റെ ശ്രേഷ്ഠത എന്താണ്, ബലിതർപ്പണം മുടക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട് തുടങ്ങി വാവ് ബലി സംബന്ധമായ എല്ലാ സംശയങ്ങൾക്കും ഈ വീഡിയോയിൽ ആചാര്യൻ മറുപടി നൽകുന്നു. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക.

വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:https://youtu.be/K2TE6T47xiQ

Fb YouTube Link Tags
Attachments area
Preview YouTube video വാവ് ബലി | കർക്കടക വാവ് ബലി |ബലി വിധികൾ | പുതുമന മഹേശ്വരൻ നമ്പൂതിരി | Karkkadaka Vavu Bali

error: Content is protected !!
Exit mobile version