Friday, 22 Nov 2024

ഭദ്രകാളിയെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഏപ്രിൽ 15, തിങ്കൾ
കലിദിനം 1871950
കൊല്ലവർഷം 1199 മേടം 02
(൧൧൯൯ മേടം ൦൨)
തമിഴ് വര്ഷം ക്രോധി ചിത്തിര 02
ശകവർഷം 1946 ചൈത്രം 26

ഉദയം 06.13 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 21 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 40 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള
ഇന്നത്തെ കൃത്യമായ
രാഹുകാലം 07.45 am to 09.18 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.56 pm to 03.28 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.50 am to 12.23 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധന് വക്രം മൗഢ്യം നീചം, സൂര്യനും
ശുക്രനും ഉച്ചം, ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അശ്വതിയിൽ (അശ്വതി ഞാറ്റുവേല) ചൊവ്വ പൂരുരുട്ടാതിയിൽ ബുധൻ രേവതിയിൽ വ്യാഴം ഭരണിയിൽ ശുക്രൻ രേവതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.04 വരെ മേടം പകൽ10.14 വരെ ഇടവം പകൽ 12.18 വരെ മിഥുനം പകൽ 02.28 വരെ കർക്കടകം പകൽ 04. 18 വരെ ചിങ്ങം വൈകിട്ട് 06.22 വരെ കന്നി തുടർന്ന് തുലാം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 03.05 വരെ പുണർതം
തിഥി ദൈർഘ്യം
പകൽ 12.11 വരെ ശുക്ലപക്ഷ സപ്തമി
തുടർന്ന് അഷ്ടമി

പകൽ 12.11 വരെ ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
പുണർതം തിഥി ശുക്ലപക്ഷ അഷ്ടമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
ഉത്രാടം, മകയിരം, കാർത്തിക, അശ്വതി

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ഉത്രാടം, രോഹിണി, ഭരണി, രേവതി, ചിത്തിര, ചോതി

ദിനദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ഭദ്രകാളിയെ ഭജിക്കുക.
ഒരു സ്തുതി ചേർക്കുന്നു:
ഖഡ്ഗം ചക്ര ഗദേഷുചാപ
പരിഘാ ശൂലം ഭുശുണ്ഡീം ശിരഃ
ശംഖം സന്ദധതീം
കരൈസ്ത്രിനയനാം സർവ്വാംഗ
ഭൂഷാവൃതാം
യാം ഹന്തും മധുകൈഭൗ ജലജ
ഭൂസ്തുഷ്ടാവ സുപ്തേ ഹരൗ
നീലാശ്മദ്യുതിമാസ്യപാദ
ദശകാം സേവേ മഹാകാളികാം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ചെമ്പു പാത്രത്തിൽ ശുദ്ധജലമെടുത്ത് അതിൽ മഞ്ഞൾ കലക്കി ആര്യവേപ്പിന്റെ ചുവട്ടിൽ കാലത്ത് ഒഴിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,
പ്രതികൂല നിറം: കറുപ്പ്, നീല

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ , കടുത്ത മദ്യപാനികൾ, ദീർഘ കാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഓം അത്രി പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത്

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version