Sunday, 29 Sep 2024

ഭവനത്തിന്റെ മുന്നിൽ പനിനീർ തളിക്കുക; ഗണപതി ഭജനം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജനുവരി 05, വെള്ളി
കലിദിനം 1871849
കൊല്ലവർഷം 1199 ധനു 20
(൧൧൯൯ ധനു ൨൦)
ശകവർഷം 1945 പൗഷം 15

ഉദയം 06.41 അസ്തമയം 06.16 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രി മാനം 12 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 11.01 am to 12.28 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 08.07 am to 09.34 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.22 pm to 04.49 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനു മൗഢ്യം , ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരാടത്തിൽ (പൂരാടം ഞാറ്റുവേല ) ചൊവ്വ മൂലത്തിൽ ബുധൻ തൃക്കേട്ടയിൽ വ്യാഴം അശ്വതിയിൽ ശുക്രൻ അനിഴത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.26 വരെ ധനു പകൽ 09.20 വരെ മകരം പകൽ 11.06 വരെ കുംഭം പകൽ 12.56 വരെ മീനം പകൽ 02.36 വരെ മേടം വൈകിട്ട് 04.42 വരെ ഇടവം തുടർന്ന് മിഥുനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃ സന്ധ്യ 04.59 am to 06.12 am
സായം സന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 07.50 വരെ ചിത്തിര
തിഥി ദൈർഘ്യം
രാത്രി 11.46 വരെ കൃഷ്ണപക്ഷ നവമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്നദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവംആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം ഇല്ല തിഥി കൃഷ്ണപക്ഷ നവമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം ചിത്തിര

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവകാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതുഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

പ്രതികൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചിത്തിര, മകയിരം, അവിട്ടം, ഉത്രം, മകം, പൂയം

അനുകൂല നക്ഷത്രക്കാർ
ഇന്നത്തെ ദിനം അനുകൂലമായ നക്ഷത്രക്കാർ
അത്തം പൂരം, ആയില്യം, പുണർതം, തിരുവോണം

ദിന ദോഷശാന്തിക്ക്
ദിവസ ദോഷ ശാന്തിക്ക് ഗണപതി ഭജനം നടത്തുക.
ഒരു സ്തുതി ചേർക്കുന്നു
സദാസത്ത്വ യോഗം മുദാക്രീഡ മാനം
സുരാരീൻ ഹരന്തം ജഗത് പാലയന്തം
അനേകാവതാരം നിജാജ്ഞാന ഹാരം
സദാവിഷ്ണു രൂപം ഗണേശം നമാമി

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിന്റെ / ഓഫീസിന്റെ മുന്നിൽ പനിനീർ തളിക്കുക,

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്.
പ്രതികൂല നിറം ചുവപ്പ്

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ,
അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സർവ്വ ശാസ്ത്ര പ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version