Monday, 20 May 2024

ഭൂമിലാഭത്തിനും അളവറ്റ ധനത്തിനുംശ്രീവരാഹ അഷ്ടോത്തരം എന്നും ജപിക്കൂ

മീനാക്ഷി
ഭൂമി വാങ്ങാനും ഭൂമി വിൽക്കാനും ഗൃഹനിർമ്മാണ തടസ്സങ്ങൾ മാറാനും അത്ഭുതകരമായ ഫലസിദ്ധി പ്രദാനം ചെയ്യുതാണ് ശ്രീവരാഹ അഷ്ടോത്തര ശതനാമാവലി. ഭൂമി ദേവിയെ കാത്തുരക്ഷിക്കുന്ന വരാഹമൂർത്തിയെ ഭജിക്കുന്ന 108 നാമമന്ത്രങ്ങളുള്ള ഈ അഷ്ടോത്തര ജപം ഭൂമിലാഭത്തിനും അളവറ്റ ധനത്തിനും വന്നു കയറുന്ന സമ്പത്ത് സ്ഥിരമായി നിലനിൽക്കാനും ഐശ്വര്യത്തിനും ഭാഗ്യവർദ്ധനവിനും സഹായിക്കും. എല്ലാ ദിവസവും മുടങ്ങാതെ ജപിച്ചാൽ ഭൂമിസംബന്ധമായ ദോഷങ്ങൾ അകന്ന് ശാന്തിയും സമാധാനവും ലഭിക്കും. ഭൂമി വില്പനയിൽ നേരിടുന്ന തടസങ്ങൾ അകലും. ഭൂമി സംബന്ധമായ കേസുകൾ വേഗം പരിഹരിക്കാൻ സഹായിക്കും. വിദ്യാവിജയം, ധനലാഭം, സമാധാനം, സന്തോഷം, ആയുരാരോഗ്യം, സമൃദ്ധി, ശത്രുദോഷമുക്തി എന്നിവയെല്ലാം നൽകും. ഭൂമിയുടെ സംരക്ഷകനാണ് വരാഹമൂർത്തി; വരാഹം എന്നാൽ പന്നി. ഭൂദേവിയെ മോഷ്ടിച്ച് കടലിൽ ഒളിച്ച ഹിരണ്യാക്ഷൻ എന്ന അസുരനെ പന്നിയായി അവതരിച്ച് നിഗ്രഹിച്ച് വിഷ്ണുഭഗവാൻ ഭൂമിയെ സംരക്ഷിച്ചു എന്ന് ഐതിഹ്യം. ഭൂമിയുടെയും ആശ്രിതരായ ഭക്തരുടെയും സംരക്ഷണത്തിന് എന്തും ചെയ്യുന്ന വരാഹമൂർത്തി ഉപാസനയ്ക്ക് പ്രധാനം ബുധൻ, വ്യാഴം ദിവസങ്ങൾ തൃതീയ, പൗർണ്ണമി തിഥികൾ, തിരുവോണം നക്ഷത്രം തുടങ്ങിയവയാണ്. അതിവേഗമുള്ള കാര്യസിദ്ധിക്ക് ഇത് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കാം. വ്രതനിഷ്ഠ നിർബന്ധമില്ല. മന്ത്രോപദേശവും വേണ്ട. നെയ്‌വിളക്ക് കൊളുത്തി അതിന് മുമ്പിലിരുന്ന് വേണം ജപിക്കേണ്ടത്. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ഭക്തിപൂർവം ആലപിച്ച ശ്രീവരാഹസ്തുതിയും ധ്യാനവും അഷ്ടോത്തരവും കേൾക്കാം:


Story Summary: Sree Varaha Ashtothra Shata Namavali of Lord Varaha are the divine names of Varaha Moorthy with implied meanings and vibrations. One who recites 108 names of Varaha Moorthy relieve out from land related issues, money miseries, poverty and gets ancestral property, land or home.

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version