Saturday, 23 Nov 2024

മംഗല്യം, സന്താന ഭാഗ്യം, കാര്യസിദ്ധി ഇവയ്ക്ക് ഗണപതി ഹോമം ; അതി വേഗം ഫലം

മംഗള ഗൗരി
ഏറ്റവും വേഗത്തില്‍ ഫലം തരുന്ന ഒന്നാണ് ഗണപതി ഹോമം. വിവിധ കാര്യ സിദ്ധിക്ക് ഗണപതി ഹോമങ്ങൾ നടത്താറുണ്ട്. മംഗല്യ സിദ്ധി, സന്താന ഭാഗ്യം, ഭൂമി ലാഭം, ഇഷ്ടകാര്യസിദ്ധി, ദാമ്പത്യ കലഹ മുക്തി, ആകര്‍ഷണം, പിതൃക്കളുടെ പ്രീതി എന്നിവ ഇതിൽ ചിലതാണ്. വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ ചേർക്കുന്നു:

ഇഷ്ടകാര്യസിദ്ധിക്ക്
ഇഷ്ടകാര്യസിദ്ധിക്കായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.

സന്താനഭാഗ്യത്തിന്
സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.

വശ്യത്തിന്
മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം

ദാമ്പത്യ കലഹമുക്തിക്ക്
ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

ഐശ്വര്യത്തിന്
കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.

മംഗല്യസിദ്ധിക്ക്
ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും. ഭൂമിലാഭത്തിന് താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക.

പിതൃ പ്രീതിക്ക്
എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.

Story Summary: Significance of and Benefits of Ganapathy Homam.


error: Content is protected !!
Exit mobile version