Monday, 30 Sep 2024

മണ്ഡലപൂജ ഡിസംബർ 27ന്, മകരവിളക്ക് ജനുവരി 15 ന്; ഒരു വർഷം നട തുറക്കുന്ന ദിനങ്ങൾ

വൃശ്ചികമാസം ഒന്നിന് ആരംഭിക്കുന്ന മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്തെത്തുടർന്ന് ഒരു വർഷം ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം നട തുറക്കുന്ന ദിവസങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഇതനുസരിച്ച് മണ്ഡല പൂജാ
മഹോത്സവത്തിന് 2023 നവംബർ 17 ന് തുറക്കുന്ന നട ഡിസംബർ 27 ന് രാത്രി മണ്ഡല പൂജ കഴിഞ്ഞ് ഹരിവരാസനം പാടി അടയ്ക്കും. മകരവിളക്കിന് ഡിസംബർ 30 ന് തുറക്കുന്ന തിരുനട 2024 ജനുവരി 20 ന് വരെ നിത്യവും തുറക്കും. മകരവിളക്ക് മഹോത്സവം 2024 ജനുവരി 15 നാണ്. മാസ പൂജയ്ക്കും മറ്റ് വിശേഷങ്ങൾക്കുമായി നട തുറക്കുന്ന അടുത്ത വർഷത്തെ ദിവസങ്ങൾ ചുവടെ ചേർക്കുന്നു. മാസ പൂജയ്ക്ക് മാസപ്പുലരിയുടെ തലേന്ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. 5 ദിവസത്തെ പൂജയ്ക്ക് ശേഷം എല്ലാ മാസവും നട അടയ്ക്കും:

കുംഭമാസ പൂജ………………….13.2.2024 മുതൽ 18.2.24
മീനമാസ പൂജ………………….. 13.3.2024 മുതൽ 18.3.24
ശബരിമല ഉത്സവം ……………15.3.2024 മുതൽ 25.3.24
ശബരിമല കൊടിയേറ്റ് ………16.3.2024
പങ്കുനി ഉത്രം ആറാട്ട് …………25.3.2024
മേടമാസ പൂജ…………………. 10.4.2024 മുതൽ 18.4.24
മേടവിഷു പൂജ……………………14.4.2024
ഇടവമാസ പൂജ…………………..14.5.2024 മുതൽ 19.5.24
പ്രതിഷ്ഠാദിന പൂജ…………….. 19.5.2024
മിഥുനമാസ പൂജ……………….. 14.6.2024 മുതൽ 19.6.24
കർക്കടകമാസ പൂജ…………..15.7.2024 മുതൽ 20.7.24
ചിങ്ങമാസ പൂജ……………. …..16.8.2024 മുതൽ 21.8.24
ഓണം ഉത്സവം…………………… 13.9.2024 മുതൽ 17.9.24
തിരുവോണപൂജ …………………15.9.2024
കന്നിമാസ പൂജ………………….. 16.9.2024 മുതൽ 21.9.24
തുലാമാസ പൂജ…………………..16.10.2024 മുതൽ 21.10.24
ചിത്തിര ആട്ടത്തിരുനാൾ…… 30.10.2024 മുതൽ 31.10.24
മണ്ഡലകാലം………………………15.11.2024 മുതൽ 26.12.24
മണ്ഡലപൂജ……………………….. 26.12.2024
മകരവിളക്ക് കാലം………………30.12.2024 മുതൽ 20.1.25
മകരവിളക്ക്…………………………14.1.2025

error: Content is protected !!
Exit mobile version