Friday, 22 Nov 2024

മണ്ഡല , മകരവിളക്ക് കാലത്ത്
ഹരിഹരപുത്ര അഷ്ടോത്തരം ജപിച്ചാൽ

മംഗള ഗൗരി
എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമാവലിയുണ്ട്. അഷ്ടോത്തരം എന്ന പദത്തിന്റെ അർത്ഥം 108 എന്നാണ്. ആചാരാനുഷ്ഠാനങ്ങളിൽ 108 എന്ന സംഖ്യയുടെ മഹത്വം പ്രസിദ്ധമാണ്. മിക്ക മന്ത്രങ്ങളും 108 തവണ ജപിക്കണം എന്നാണ് വിധി.
നിത്യവും ഇഷ്ടമൂർത്തിയുടെ സഹസ്രനാമാവലി ജപിക്കാൻ തിരക്ക് കാരണം സമയമില്ലാത്തവർക്ക് ദിവസവും ഏതാനും മിനിട്ടുകൾക്കുള്ളിൽ ജപിക്കാം എന്നതാണ് അഷ്ടോത്തര ശതനാമാവലിയുടെ പ്രത്യേകത. അതിലളിതവും ഫലപ്രദവുമായ ഉപാസനാ കർമ്മമാണ് അഷ്ടോത്തര ജപം. പുഷ്പാഞ്ജലിക്ക് മിക്ക ക്ഷേത്രങ്ങളിലും ശാന്തിമാർ ഉപയോഗിക്കുന്നത് അഷ്ടോത്തര ശതനാമാവലിയാണ്. ഹൃദിസ്ഥമാക്കി ക്ഷേത്ര ദർശന വേളയിലും മറ്റും ഭക്തർക്കും ഇത് ജപിക്കാം. അഷ്ടോത്തരം ജപിച്ച് ഇഷ്ടമൂർത്തിയുടെ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്താൽ ഫലം ഇരട്ടിയാണ്.
ധർമ്മശാസ്താ ആരാധനയിൽ ഏറ്റവും പ്രധാനമാണ് ഓം ഘ്രൂം നമഃ പരായഗോപ്ത്രേ എന്ന മൂലമന്ത്ര ജപം. അതിനൊപ്പം ശ്രേഷ്ഠമാണ് ഹരിഹരപുത്ര അഷ്ടടോത്തര ജപം. ചില മന്ത്രങ്ങൾ ഗുരുപദേശം വാങ്ങിയ ശേഷം മാത്രമേ ജപിക്കാവൂ എന്നുണ്ട്. എന്നാൽ അഷ്ടോത്തരം ജപിക്കാൻ ആ നിബന്ധന ബാധകമല്ല. ശനിയാഴ്ച, ഉത്രം നക്ഷത്രം, മണ്ഡല മകരവിളക്ക് കാലം തുടങ്ങിയ ശ്രീധർമ്മശാസ്താവിന്റെ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് അഷ്ടോത്തരം ജപിക്കുന്നതും നീരാജനം, നെയ് വിളക്ക്, എള്ളുപായസം തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നതും ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമമാണ്. കാര്യസാധ്യത്തിന് ഹരിഹരപുത്ര അഷ്ടോത്തരം ജപിക്കാൻ ആഗ്രഹിക്കുന്നവർ ശുഭ ദിവസം നോക്കി വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കൊടുത്തി ഗണപതി സ്മരണയോടെ ഹരിഹരപുത്ര അഷ്ടോത്തര ജപം ആരംഭിക്കണം. വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത് ഏറെ നല്ലത്. അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും.

ശ്രീ ഹരിഹരപുത്ര അഷ്ടോത്തര ശതനാമാവലി
ശബരിമല തീർത്ഥാടനത്തിന് വ്രതമെടുക്കുന്നവർ കഴിയുന്നതും രാവിലെയും വൈകിട്ടും ജപിക്കണം. ഇത് കുളിച്ച് ശുദ്ധമായി ഭസ്മം ധരിച്ചുകൊണ്ട് ജപിച്ചാൽ എല്ലാ വിഷമങ്ങളും അകലും. കടുത്ത ശനിദോഷങ്ങളടക്കം സകല പാപങ്ങളും നശിച്ച് ഐശ്വര്യം ലഭിക്കും. കുടുംബൈശ്വര്യം, അഭിഷ്ടസിദ്ധി, ഗ്രഹദോഷ മുക്തി, രോഗ ദുരിത മോചനം, ആഗ്രഹസാഫല്യം എന്നിവയാണ് ഹരിഹരപുത്ര അഷ്ടോത്തര ജപഫലം.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ വീഡിയോ കേട്ട് ഈ അഷ്ടോത്തരം ഹൃദിസ്ഥമാക്കി ജപിക്കാം. നേരം ഓൺലൈന് വേണ്ടി ശ്രീ ഹരിഹരപുത്ര അഷ്ടോത്തരശതനാമാവലി ജപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപനാണ്. റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തരിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:



ഹരിഹരപുത്ര ധ്യാനം
ത്രിഗുണിതമണിപദ്മം വജ്രമാണിക്യദണ്ഡം
സിതസുമശരപാശമിക്ഷുകോദണ്ഡകാണ്ഡം
ഘൃതമധുപാത്രം ബിഭൃതം ഹസ്തപദ്‌മൈഃ
ഹരിഹരസുതമീഡേ ചക്രമന്ത്രാത്മമൂര്‍ത്തിം

ഹരിഹരപുത്ര അഷ്ടോത്തരം ശതനാമാവലി

ഓം മഹാശാസ്ത്രേ നമഃ
ഓം വിശ്വശാസ്ത്രേ നമഃ
ഓം ലോകശാസ്ത്രേ നമഃ
ഓം ധര്‍മ്മശാസ്ത്രേ നമഃ
ഓം വേദശാസ്ത്രേ നമഃ
ഓം കാലശാസ്ത്രേ നമഃ
ഓം ഗജാധിപായ നമഃ
ഓം ഗജാരൂഢായ നമഃ
ഓം ഗണാദ്ധ്യക്ഷായ നമഃ
ഓം വ്യാഘ്രാരൂഢായ നമഃ

ഓം മഹാദ്യുതയേ നമഃ
ഓം ഗോപ്ത്രേ നമഃ
ഓം ഗീര്‍വാണ സംസേവ്യായ നമഃ
ഓം ഗതാതങ്കായ നമഃ
ഓം ഗണാഗ്രണ്യേ നമഃ
ഓം ഋഗ്വേദരൂപായ നമഃ
ഓം നക്ഷത്രായ നമഃ
ഓം ചന്ദ്രരൂപായ നമഃ
ഓം ബലാഹകായ നമഃ
ഓം ദുര്‍വാശ്യാമായ നമഃ

ഓം മഹാരൂപായ നമഃ
ഓം ക്രൂരദൃഷ്ടയേ നമഃ
ഓം അനാമയായ നമഃ
ഓം ത്രിനേത്രായ നമഃ
ഓം ഉത്പലകാരായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം നരാധിപായ നമഃ
ഓം ഖണ്ഡേന്ദുമൗലിതനയായ നമഃ
ഓം കല്‍ഹാരകുസുമപ്രിയായ നമഃ
ഓം മദനായ നമഃ

ഓം മാധവസുതായ നമഃ
ഓം മന്ദാരകുസുമാര്‍ച്ചിതായ നമഃ
ഓം മഹാബലായ നമഃ
ഓം മഹോത്സാഹായ നമഃ
ഓം മഹാപാപവിനാശനായ നമഃ
ഓം മഹാശൂരായ നമഃ
ഓം മഹാധീരായ നമഃ
ഓം മഹാസര്‍പ്പവിഭൂഷണായ നമഃ
ഓം അസിഹസ്തായ നമഃ
ഓം ശരധരായ നമഃ

ഓം ഹാലാഹലധരാത്മജായ നമഃ
ഓം അര്‍ജ്ജുനേശായ നമഃ
ഓം അഗ്നിനയനായ നമഃ
ഓം അനംഗമദനാതുരായ നമഃ
ഓം ദുഷ്ടഗ്രഹാധിപായ നമഃ
ഓം ശ്രീദായ നമഃ
ഓം ശിഷ്ടരക്ഷണദീക്ഷിതായ നമഃ
ഓം കസ്തൂരീതിലകായ നമഃ
ഓം രാജശേഖരായ നമഃ
ഓം രാജസത്തമായ നമഃ

ഓം രാജരാജാര്‍ച്ചിതായ നമഃ
ഓം വിഷ്ണുപുത്രായ നമഃ
ഓം വനജനാധിപായ നമഃ
ഓം വര്‍ച്ചസ്കരായ നമഃ
ഓം വരരുചയേ നമഃ
ഓം വരദായ നമഃ
ഓം വായുവാഹനായ നമഃ
ഓം വജ്രകായായ നമഃ
ഓം ഖഡ്ഗപാണയേ നമഃ
ഓം വജ്രഹസ്തായ നമഃ

ഓം ബലോദ്ധതായ നമഃ
ഓം ത്രിലോകജ്ഞായ നമഃ
ഓം അതിബലായ നമഃ
ഓം പുഷ്‌കലായ നമഃ
ഓം വൃത്തപാവനായ നമഃ
ഓം പൂര്‍ണ്ണാധവായ നമഃ
ഓം പുഷ്‌കലേശായ നമഃ
ഓം പാശഹസ്തായ നമഃ
ഓം ഭയാപഹായ നമഃ
ഓം ഫട്കാരരൂപായ നമഃ

ഓം പാപഘ്നായ നമഃ
ഓം പാഷണ്ഡരുധിരാശനായ നമഃ
ഓം പഞ്ചപാണ്ഡവ സംന്ത്രാത്രേ നമഃ
ഓം പരപഞ്ചാക്ഷരാശ്രിതായ നമഃ
ഓം പഞ്ചവക്ത്രസുതായ നമഃ
ഓം പൂജ്യായ നമഃ
ഓം പണ്ഡിതായ നമഃ
ഓം പരമേശ്വരായ നമഃ
ഓം ഭവതാപപ്രശമനായ നമഃ
ഓം ഭക്താഭീഷ്ടപ്രദായകായ നമഃ
ഓം കവയേ നമഃ
ഓം കവീനാമധിപായ നമഃ
ഓം കൃപാളവേ നമഃ
ഓം ക്ലേശനാശനായ നമഃ
ഓം സമായ നമഃ
ഓം അരൂപായ നമഃ
ഓം സേനാന്യേ നമഃ
ഓം ഭക്തസമ്പത്പ്രദായകായ നമഃ
ഓം വ്യാഘ്രചര്‍മ്മധരായ നമഃ
ഓം ശൂലിനേ നമഃ

ഓം കപാലിനേ നമഃ
ഓം വേണുവാദനായ നമഃ
ഓം കംബുകണ്ഠായ നമഃ
ഓം കലരവായ നമഃ
ഓം കിരീടാദിവിഭൂഷണായ നമഃ
ഓം ധൂര്‍ജ്ജടയേ നമഃ
ഓം വീരനിലയായ നമഃ
ഓം വീരായ നമഃ
ഓം വീരേന്ദ്രവന്ദിതായ നമഃ
ഓം വിശ്വരൂപായ നമഃ

ഓം വൃഷപതയേ നമഃ
ഓം വിവിധാര്‍ത്ഥഫലപ്രദായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ചതുര്‍ബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം സനകാദിമുനിശ്രേഷ്ഠസ്തുത്യായ നമഃ
ഓം ഹരിഹരാത്മജായ നമഃ
Story Summary : Benifits of Hariharaputhra Ashtothara Japam


error: Content is protected !!
Exit mobile version