Monday, 20 May 2024

മത്സ്യജയന്തി വ്യാഴാഴ്ച; മംഗല്യഭാഗ്യം, കാര്യസാദ്ധ്യം, രോഗദുരിതമുക്തി നേടാം

മംഗള ഗൗരി
അധർമ്മത്തെ തുടച്ചുമാറ്റി ധർമ്മത്തെ പുന:സ്ഥാപിച്ച് മനുഷ്യരാശിയെ രക്ഷിക്കാനാണ് മഹാവിഷ്ണു
ദശാവതാരങ്ങൾ എടുത്തത്. സജ്ജന സംരക്ഷണവും അധാർമ്മികരുടെ ഉച്ചാടനവുമാണ് കാലാകാലങ്ങളിൽ
സ്ഥിതിയുടെ ദേവനായ വിഷ്ണു ഭഗവാൻ സ്വീകരിച്ച അവതാരങ്ങളുടെ ധർമ്മം എന്ന് ഗീതയിൽ പറയുന്നുണ്ട്.
ഇത്തരത്തിൽ ഭഗവാൻ സ്വീകരിച്ച ആദ്യത്തെ രൂപമായ മത്സ്യജയന്തി ഭഗവാൻ മഹാവിഷ്ണുവിന് ഏറ്റവും പ്രധാനമായ 2024 ഏപ്രിൽ 11 വ്യാഴാഴ്ചയാണ് വരുന്നത്. ചൈത്രമാസത്തിലെ ശുക്ലപക്ഷ തൃതീയയാണ്
മത്സ്യജയന്തിയായി ആചരിക്കുന്നത്.

ഹയഗ്രീവനെ നിഗ്രഹിച്ച് വേദങ്ങൾ വീണ്ടെടുത്ത മത്സ്യമൂർത്തിയെ ഭജിച്ചാൽ കാര്യസാദ്ധ്യവും രോഗദുരിത നാശവും ലഭിക്കുമെന്നാണ് വിശ്വാസം. മത്സ്യമൂർത്തിക്ക് ക്ഷേത്രങ്ങൾ കുറവാണ്. അതിലൊന്ന് കേരളത്തിൽ വയനാട്ടിലെ മീനങ്ങാടിയിലാണ്. തൊള്ളായിരം വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ധാരാളം ഭക്തർ മംഗല്യഭാഗ്യത്തിനും സന്താനഭാഗ്യത്തിനും വഴിപാടുകൾ നടത്തി പ്രാർത്ഥിക്കാറുണ്ട്. മത്സ്യമൂർത്തിയുടെ പ്രിയ പുഷ്പം മന്ദാരമാണ്. നിവേദ്യം: നെയ്പായസം. കിഴക്ക് ദർശനമായി മഹാവിഷ്ണുവിൻ്റെ ചതുർബാഹുവായ വിഗ്രഹമാണ് മീനങ്ങാടിയിലുള്ളത്. പാൽപായസം, നെയ്പായസം, പുഷ്പാഞ്ജലി എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. കോഴിക്കോട് കക്കോടിയിലും കാക്കൂറിലും ഓരോ മത്സ്യമൂർത്തി ക്ഷേത്രങ്ങളുണ്ട്.
മീനൂട്ടാണ് ഈ ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട വഴിപാട്.

മത്സ്യം തുടങ്ങിയുള്ള ദശാവതാരങ്ങളെ ശങ്കരാചാര്യർ ഉൾപ്പെടെയുള്ള യോഗിവര്യൻന്മാർ സ്തുതിച്ചിട്ടുണ്ട്. ഭക്തരെ സംബന്ധിച്ച് നവഗ്രഹ ദോഷപരിഹാരത്തിനും ഗ്രഹങ്ങൾ സമ്മാനിക്കുന്ന അനുഗ്രഹങ്ങൾ കൂടുതൽ ഫലവത്താക്കുവാനും ദശാവതാര സ്തുതി ഉത്തമമാണ്. ഉദാഹരണത്തിന് ഭഗവാന്റെ ആദ്യ അവതാരമായ
മത്സ്യാവതാരത്തെ കേതു പ്രീതിക്ക് ഭജിക്കുന്നു. ഒരോ ഗ്രഹങ്ങളും ആരാധിക്കേണ്ട അവതാരങ്ങളും:

കേതു……………………..മത്സ്യാവതാരം
ശനി……………………….കൂർമ്മാവതാരം
രാഹു……………………..വരാഹാവതാരം
കുജൻ………………….. നരസിംഹ മൂർത്തി
ഗുരു(വ്യാഴം)………….. വാമനാവതാരം
ശുക്രൻ…………………. പരശുരാമാവതാരം
സൂര്യൻ…………………..രാമാവതാരം
ഗുളികൻ…………………ബലരാമാവതാരം
ചന്ദ്രൻ…………………… കൃഷ്ണാവതാരം
ബുധൻ…………………. കൽക്കി അവതാരം

നവഗ്രഹങ്ങളിൽ ഗുളികന്റെ പേരു വരുന്നില്ലെങ്കിലും ഗുളികനെ ആരാധിച്ചാൽ രക്ഷിക്കുമെന്നും മറന്നാൽ പൊറുക്കില്ലെന്നും വിശ്വസിക്കപ്പെടുന്നു. ഗ്രഹദോഷങ്ങൾ പരിഹരിക്കാൻ ദശാവതാരങ്ങളെ അവരവരുടെ ഒരോ സന്നിധികളിലും പോയി ആരാധിക്കാൻ കഴിയാത്തവർ നിത്യവും രാവിലെയും വൈകുന്നേരവും കുളിച്ച് ശരീര ശുദ്ധിയോടെ, മന:ശുദ്ധിയോടെ ദശാവതാര സ്തുതിയും ദശാവതാര സ്തോത്രവും ജപിക്കണം. സങ്കടങ്ങളെല്ലാം തീരും. മന:ശാന്തി ലഭിക്കും. ഒട്ടും തന്നെ സംശയം വേണ്ട.

ദശാവതാര സ്തുതി
മത്സ്യകൂർമ്മവരാഹശ്ച
നരസിംഹശ്ച വാമന
രാമോ രാമശ്ച രാമശ്ച
കൃഷ്ണ കൽക്കി ജനാർദ്ദന

ദശാവതാര സ്തോത്രം

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version