മധുര പലഹാരം ശിശുക്കൾക്ക് നൽകുക; ദുർഗ്ഗാഭജനം നടത്തുക
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2023 നവംബർ 23, വ്യാഴം
കലിദിനം 1871806
കൊല്ലവർഷം 1199 വൃശ്ചികം 07
(1199 വൃശ്ചികം ൦൭)
തമിഴ് വര്ഷം ശോഭകൃത് കാർത്തിക 07
ശകവർഷം 1945 മാർഗ്ഗശീർഷ 02
ഉദയം 06.21 അസ്തമയം 06.00 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 39 മിനിറ്റ്
രാത്രി മാനം 12 മണിക്കൂർ 21 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം ഉച്ചക്ക് 01.37 മുതൽ 03.05 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം രാവിലെ 09.15 മുതൽ 10.43 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 06.21 മുതൽ 07.48 വരെ
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശുക്രനു നീചം കുജനു മൗഢ്യം,
ശനി സ്വക്ഷേത്രത്തിൽ വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അനിഴത്തിൽ (അനിഴം ഞാറ്റുവേല) ചൊവ്വ അനിഴത്തിൽ ബുധൻ തൃക്കേട്ടയിൽ വ്യാഴം ഭരണിയിൽ ശുക്രൻ അത്തത്തിൽ ശനി അവിട്ടത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.08 വരെ വൃശ്ചികം പകൽ 10.15 വരെ
ധനു പകൽ 12.09 വരെ മകരം പകൽ 01.55 വരെ കുംഭം വൈകിട്ട് 03.45 വരെ മീനം വൈകിട്ട് 05.29 വരെ മേടം തുടർന്ന് ഇടവം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം
വൈകുന്നേരം 06.07 മുതൽ 06.31 വരെ
ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 മുതൽ 05.24 വരെ
പ്രാതഃ സന്ധ്യ രാവിലെ 04.59 മുതൽ 06.12 വരെ
സായംസന്ധ്യ വൈകിട്ട് 06.07 മുതൽ 07.20 വരെ
ഇന്നത്തെ നക്ഷത്രം
രാത്രി 05.16 വരെ ഉത്രട്ടാതി
തിഥി ദൈർഘ്യം
രാത്രി 09.02 വരെ ശുക്ലപക്ഷ ഏകാദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം ഉത്രട്ടാതി തിഥി ശുക്ലപക്ഷ ഏകാദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം
ഉത്രട്ടാതി
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശനം നടത്തി വഴിപാടുകൾ യഥാശക്തി കഴിപ്പിച്ചതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്പാഞ്ജലി നടത്തിക്കുക. വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകം, പൂരം, ചതയം, തിരുവോണം, പൂരാടം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര, പുണർതം
ദിവസഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനയ്ക്കായി ദുർഗ്ഗാഭജനം നടത്തുക:
ഹേമപ്രഖ്യാമിന്ദുഖണ്ഡാർധമൗലിം
ശംഖാരിഷ്ടാഭീതിഹസ്താം ത്രിണേത്രാം
ഹേമാബ്ജസ്ഥാം പീതവസ്ത്രാം പ്രസന്നാം
ദേവീം ദുർഗാം ദിവ്യരൂപാം നമാമി
ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
മധുര പലഹാരം ശിശുക്കൾക്ക് നൽകുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം: കറുപ്പ്, കടുംനീല
ഗരുപീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ, എത്ര ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved