Sunday, 29 Sep 2024

മഹാഗണപതിയെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക)

2024 ഫെബ്രുവരി 23, വെള്ളി
കലിദിനം 1871898
കൊല്ലവർഷം 1199 കുംഭം 10
(൧൧൯൯ കുംഭം ൧൦)
തമിഴ് വര്ഷം ശോഭാകൃത് മാശി 11
ശകവർഷം 1945 ഫാൽഗുനം 04

ഉദയം 06.41 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 53 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 07 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 11.08 am to 12.37 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 08.10 am to 09.39 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03.35 pm to 05.04 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനും ശനിക്കും
മൗഢ്യം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചതയത്തിൽ (ചതയം ഞാറ്റുവേല) ബുധൻ അവിട്ടത്തിൽ ചൊവ്വ തിരുവോണത്തിൽ ശുക്രൻ തിരുവോണത്തിൽ വ്യാഴം ഭരണിയിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 07.52 വരെ കുംഭം പകൽ 09.35 വരെ മീനം പകൽ 11.24 വരെ മേടം പകൽ 01.34 വരെ ഇടവം വൈകിട്ട് 03.38 വരെ മിഥുനം വൈകിട്ട് 05.48 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.31 pm to 06.55 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.56 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.43 am
സായംസന്ധ്യ 06.33 pm to 07.46 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 07.26 വരെ ആയില്യം തുടർന്ന് മകം
തിഥി ദൈർഘ്യം
പകൽ 03.44 വരെ ശുക്ലപക്ഷ ചതുർദ്ദശി തുടർന്ന് പൗർണ്ണമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
വൈകിട്ട് 07.26 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
ആയില്യം തിഥി പൗർണ്ണമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം ആയില്യം
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും. അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം. ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മൂലം, പൂരാടം, പുണർതം, മകയിരം, കാർത്തിക

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂയം, തിരുവാതിര, വിശാഖം, രേവതി, അശ്വതി

ദിന ഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്കു മഹാഗണപതിയെ
ഭജിക്കുക. ഒരു സ്തുതി ചേർക്കുന്നു:
ഗണപതി പരിവാരം ചാരു കേയൂരഹാരം
ഗിരിധര വരസാരം യോഗിനീ ചക്രചാരം
ഭവഭയ പരിഹാരം ദുഃഖ ദാരിദ്ര്യ ദൂരം
ഗണപതി മഭിവന്ദേ വക്ര തുണ്ഡാവതാരം

ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് പരിഹാരം: കർപ്പൂരം, മഞ്ഞൾ, വേപ്പില എന്നിവ പിത്തള തളികയിലാക്കി വീടിന്റെ / ഓഫീസിന്റെ നടുക്കുള്ള മുറിയിൽ പകൽ വെയ്ക്കുക .

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം, വെളുപ്പ്.
പ്രതികൂല നിറം ചുവപ്പ്.

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര
ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി
ഉന്നതി ആഗ്രഹിക്കുന്നവർ, മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദൈത്യമന്ത്രീ വിശാലക്ഷാ :
പ്രാണദശ്ച മഹാമതിഃ
പ്രഭുസ്താരാ ഗ്രഹാണാം ച:
പീഢാം ഹരതു മേ ഭൃഗു

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version