Friday, 20 Sep 2024

മഹാമാരികള്‍ക്ക് അന്ത്യം കുറിക്കാൻ ശ്രീ ശീതളാഷ്ടകം

മഹാമാരികള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും അന്ത്യം കുറിക്കാന്‍ ഭദ്രകാളിയുടെ ‘ശീതള’ എന്ന രൂപത്തെയാണ് ആരാധിക്കേണ്ടത്.  അത്യാപത്തുകള്‍, മഹാരോഗങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ അതില്‍ നിന്നും മോചനം നേടാന്‍ ഈ സ്തുതി അതിവിശിഷ്ടമാണ്. സകല വ്യാധികളെയും തൂത്തു കളയാന്‍ ദേവി കയ്യില്‍ ചൂല്‍ ഏന്തിയിരിക്കുന്നു, മറുകയ്യില്‍ ഔഷധ കലശം. മഹാമാരി അഥവാ ജ്വരാസുരനാണ് ദേവി വാഹനം ആക്കിയിരിക്കുന്ന കഴുത. ഈ രൂപം സങ്കല്പിച്ച്  21 ദിവസം ഈ ശീതളാഷ്ടകം ഭക്തിപൂര്‍വ്വം ജപിക്കുക. അതിന് കഴിയുന്നില്ലെങ്കില്‍ എന്നും കാളിയുടെ ഇവിടെ പറഞ്ഞ രൂപം സങ്കല്പിച്ച് ശീതളാഷ്ടകം ശ്രവിക്കുക. യു ട്യൂബ് ലിങ്ക് അവസാനം ചേര്‍ത്തിട്ടുണ്ട്.

1
വന്ദേഹം ശീതളാം ദേവീം
രാസഭസ്ഥാം ദിഗംബരാം
മാര്‍ജ്ജനീ കലശോപേതാം
ശൂര്‍പ്പാലംകൃത മസ്തകാം

2
വന്ദേഹം ശീതളാദേവീം
സര്‍വ്വരോഗ ഭയാവഹാം
യാമാസാദ്യ നിവര്‍ത്തേത
വിസ്‌ഫോടകഭയം മഹത്

3
ശീതളേ ശീതളേ ചേതി
യോ ബ്രൂയാത് ദാഹപീഡിത:
വിസ്‌ഫോടക ഭയം ഘോരം
ക്ഷിപ്രം തസ്യ പ്രണശ്യതി

4
യസ് ത്വാമുദകമദ്ധ്യേതു
ധൃത്വാ സംപൂജയേന്നര :
വിസ്‌ഫോടക ഭയം ഘോരം
ഗൃഹേ തസ്യ ന ജായതേ

5
ശീതളേ ജ്വരദഗ്ദ്ധസ്യ
പൂതിഗന്ധയുതസ്യ ച
പ്രനഷ്ട ചക്ഷുഷ: പുസ:
ത്വാമാഹുര്‍ ജീവനൗഷധം

6
ശീതളേ തനുജാന്‍ രോഗാന്‍
നൃണാം ഹരസി ദുസ്ത്യജാന്‍
വിസ്‌ഫോടക വിദീര്‍ണ്ണാനാം
ത്വമേകാ അമൃതവര്‍ഷിണീ

7
ഗളഗണ്ഡ ഗ്രഹാരോഗാ-
യേ ചാന്യേ ദാരുണാ നൃണാം
ത്വദനുദ്ധ്യാന മാത്രേണ
ശീതളേ യാന്തി സംക്ഷയം.

8
ന മന്ത്രോ നൗഷധം തസ്യ
പാപ രോഗസ്യ വിദ്യതേ
ത്വമേകാം ശീതളേ ധാത്രീം
നാന്യാം പശ്യാമിദേവതാം.

9
മൃണാളതന്തു സദൃശീം
നാഭിഹൃന്മദ്ധ്യസംസ്ഥിതാം
യസ് ത്വാംസം ചിന്തയേത് ദേവി
തസ്യ മൃത്യുര്‍ ന ജായതേ

10
അഷ്ടകം ശീതളാ ദേവ്യാ:
യോ നര: പ്രപഠേത് സദാ
വിസ്‌ഫോടക ഭയം ഘോരം
ഗൃഹേ തസ്യ ന ജായതേ 

11
ശ്രോതവ്യം പഠിതവ്യം ച
ശ്രദ്ധാ ഭക്തി സമന്വിതൈ:
ഉപസര്‍ഗ്ഗ വിനാശായ
പരം സ്വസ്ത്യയനം മഹത് .

12
ശീതളേ ത്വം ജഗന്മാതാ
ശീതളേ ത്വം ജഗത് പിതാ
ശീതളേ ത്വം ജഗദ്ധാത്രീ
ശീതളായൈ നമോ നമ:

13

രാസഭോ ഗര്‍ദ്ദഭശ്ചൈവ
ഖരോ വൈശാഖ നന്ദന:
ശീതളാ വാഹന ശ്ചൈവ
ദൂര്‍വ്വാകന്ദ നികൃന്തന:

14

ഏതാനി ഖരനാമാനി
ശീതളാഗ്രേ തു യ: പഠേത്
സ: സര്‍വ്വം ദുഷ്‌കൃതം ത്യക്ത്വാ
പ്രാപ്‌നോതി പരമം പദം

15

പഠനാദസ്യ ദേവേശി
കിം ന സിദ്ധ്യതി ഭൂതലേ
സത്വരാജ മിദം ദേവി
സംക്ഷേപാത് കഥിതം മയാ

https://www.youtube.com/watch?v=3jKyF7aGlCI

– ടി. എൽ ജയകാന്തൻ

+91 8197313982

error: Content is protected !!
Exit mobile version