Saturday, 23 Nov 2024

മഹാവിഷ്ണുവിനെ ഭജിക്കുക; വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജൂൺ 20, വ്യാഴം
കലിദിനം 1872016
1199 മിഥുനം 06
(൧൧൯൯ മിഥുനം ൦൬)
തമിഴ് വർഷം ക്രോധി ആനി 06
ശകവർഷം 1946 ജ്യേഷ്ഠം 30

ഉദയം 06.05 അസ്തമയം 06.46 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 41 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 19 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.00 pm to 03.35 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.15 am to 10.50 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.05 am to 07.40 am (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനും ശുക്രനും മൗഢ്യം കുജനും
ബുധനും ശനിയും സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മകയിരത്തിൽ (മകയിരം ഞാറ്റുവേല)
ചൊവ്വ ഭരണിയിൽ ബുധൻ തിരുവാതിരയിൽ വ്യാഴം രോഹിണിയിൽ ശുക്രൻ തിരുവാതിരയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.59 വരെ മിഥുനം പകൽ 10.04 വരെ കർക്കടകം പകൽ 11.56 വരെ ചിങ്ങം വൈകിട്ട് 01.58 വരെ കന്നി വൈകിട്ട് 04.04 വരെ തുലാം വൈകിട്ട് 06.18 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06.10 വരെ അനിഴം തുടർന്ന് തൃക്കേട്ട
തിഥി ദൈർഘ്യം
കാലത്ത് 07.50 വരെ ശുക്ലപക്ഷ ത്രയോദശി
തുടർന്ന് ചതുർദ്ദശി

ശുഭകാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
വൈകിട്ട് 06.10 മുതൽ മുതൽ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അപ്പോൾ മുതൽ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: അനിഴം
തിഥി: ശുക്ലപക്ഷ ചതുർദ്ദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: അനിഴം

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ്. വരുന്ന
ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക, മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം. ഇന്ന്
പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ്. ഒപ്പം നാളിൽ ശിവങ്കൽ മൃത്യുഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം

ദിവസഗുണവർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് മഹാവിഷ്ണു ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
നമഃ സര്‍വസുരേശായ നമഃ ശ്രീവത്സധാരിണേ
നമശ്ചര്‍മാസിഹസ്തായ നമഃ പങ്കജമാലിനേ

നമോ വിശ്വപ്രതിഷ്ഠായ നമഃ പീതാംബരായ ച
നമോ നൃസിംഹരൂപായ വൈകുണ്ഠായ നമോനമഃ

നമഃ പങ്കജനാഭായ നമഃ ക്ഷീരോദശായിനേ
നമഃ സഹസ്രശീര്‍ഷായ നമോ നാഗംഗശായിനേ

നമഃ പരശുഹസ്തായ നമഃ ക്ഷത്ത്രാന്തകാരിണേ
നമഃ സത്യപ്രതിജ്ഞായ ഹ്യജിതായ നമോനമഃ

നമസ്ത്രൈ ലോക്യനാഥായ നമശ്ചക്രധാരയ ച
നമഃ ശിവായ സൂക്ഷ്മായ പുരാണായ നമോനമഃ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : വൃദ്ധർക്കും ശിശുക്കൾക്കും അന്നദാനം നടത്തുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം
പ്രതികൂല നിറം : കറുപ്പ്, കടുംനീല .

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ, എത്ര
ശ്രമിച്ചിട്ടും കടബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version