Sunday, 6 Oct 2024

മഹാശിവരാത്രിക്ക് ശക്തി പഞ്ചാക്ഷരി ജപിക്കൂ; ഒരാണ്ടിനകം ഏതാഗ്രഹവും സാധിക്കും

ജ്യോതിഷരത്നം വേണുമഹാദേവ്

വ്രതങ്ങളിൽ ശ്രേഷ്ഠമാണ് തിങ്കളാഴ്ച വ്രതം. അതിലും ശ്രേഷ്ഠവും ശിവാനുഗ്രഹകരവുമാണ് പ്രദോഷ വ്രതം. പക്ഷ പ്രദോഷ വ്രതങ്ങളിൽ ഏറ്റവും പ്രധാനം കറുത്ത പക്ഷത്തിലെ ശനി പ്രദോഷ വ്രതമാണ്. എന്നാൽ ഇവയെല്ലാത്തിനെക്കാളും മഹത്തരമാണ് ശിവരാത്രി വ്രതം. മഹാശിവരാത്രി വ്രതമനുഷ്ഠിച്ച് ശിവപൂജയിൽ പങ്കെടുക്കുകയും ശക്തി പഞ്ചാക്ഷരി ജപിക്കുകയും ചെയ്യുന്ന ഭക്തരുടെ ഏതാഗ്രഹവും വരുന്ന ഒരാണ്ടിനകം സാധിക്കും എന്നാണ് വിശ്വാസം.

ധനം, സന്താന ഗുണം, ദാമ്പത്യ ഐക്യം, മംഗല്യ ഭാഗ്യം, ജോലി എന്ന് വേണ്ട ജീവിത വിജയത്തിന് വേണ്ട എല്ലാ കാര്യസിദ്ധിക്കും ഉത്തമ വ്രതമാണ് ശിവരാത്രി വ്രതം. ഇത്തവണ ശിവരാത്രി 2023 ഫെബ്രുവരി 18 ശനിയാഴ്ച വരുന്നതിനാൽ അതിവിശിഷ്ടമായും വളരെയധികം ഫലദായകമായും കരുതപ്പെടുന്നു.

ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ഒരു ചോദ്യം ചോദിച്ചു, ദേവതകളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനാണോ , വിഷ്ണുവാണോ അതോ ദേവിയാണോ? ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ ചോദ്യത്തിന് വ്യാസൻ പറഞ്ഞ മറുപടി ഇങ്ങനെയാണ് :

” ശിവന്റെ വലതു ഭാഗം സൂര്യനും ബ്രഹ്മാവും ഗാർഹപത്യ ദക്ഷിണ ആഹവനീയാഗ്നികളും ഇടതു പകുതി ഉമയും വിഷ്ണുവും സോമനുമാണ് ” ചുരുക്കത്തിൽ മൂന്നുപേരും ശിവനിലടങ്ങിയിരിക്കുന്നു. അചഞ്ചലനും നിർവ്വികാരനും നിർമ്മലനുമായ പുരുഷൻ ശിവനാണ്. ആദിയോഗിയായ ആ ശിവന്റെ ചലനശക്തി സാക്ഷാൽ പരാശക്തിയായ പരമേശ്വരിയാണ്. വിഷ്ണു വ്യാപനശീലമുള്ളവൻ. ഇങ്ങനെ വിഷ്ണുവും പുരുഷനും രുദ്രനും ശക്തിയും ഒന്നു തന്നെ സർവ്വ ദേവതാ ഭാവങ്ങളുടെയും ദേവീ സങ്കൽപ്പങ്ങളുടെയും തത്ത്വം ശിവശകൈത്യക്യമാണെന്ന് രുദ്രഹൃദയോപനിക്ഷത്ത് വ്യക്തമാക്കുന്നു.

പ്രപഞ്ചോൽപ്പത്തിക്കു മുമ്പേ ആത്മാവുണ്ട്. ഇതാണ് ശിവോഹം എന്ന് മുനി വാക്യം. ആത്മാവ് പ്രകൃതിയാകുന്ന ശക്തിയുമായി ചേർന്ന് പ്രകൃതിയിലെ അശുദ്ധാത്മാക്കൾ ഒന്നിച്ചും വിയോജിച്ചും പ്രപഞ്ചത്തിലെ തന്നെ മൂന്നാം ഭാവത്തെ ആശ്രയിക്കുന്നു. പ്രപഞ്ചോൽപ്പത്തിക്ക് മുമ്പേ ശിവനുണ്ടെന്ന് ഇത് സമർത്ഥിക്കുന്നു. ആ ശിവന് പോലും കർമ്മം ചെയ്യാൻ ശക്തി വേണം. അതുകൊണ്ടാണ് ശക്തി ബീജമായ ‘ ഹ്രീം’ കാരം ചേർത്ത് ഓം ഹ്രീം നമഃ ശിവായ എന്ന് ജപിക്കാൻ ശങ്കരാചാര്യ സ്വാമികൾ നിർദ്ദേശിച്ചത്.

ജ്യോതിഷരത്നം വേണുമഹാദേവ്,
+91 8921709017

Story Summary: Maha Shivaratri 2023; Benefits of Sakthi Panchakshari Recitation

error: Content is protected !!
Exit mobile version