Saturday, 23 Nov 2024

മാത്തൂർ ഭഗവതി ക്ഷേത്രത്തിൽ രാജമാതംഗി പൂജയോടെ മഹാത്രിപുരസുന്ദരി ഹോമം

കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ 2024 ഫെബ്രുവരി 16ന് ആലപ്പുഴ നെടുമുടി, മാത്തൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അത്യപൂർവ്വമായ രാജമാതംഗി പൂജയും മഹത്രിപുര സുന്ദരിഹോമവും നടക്കും. കലകളുടെ ദേവിയാണ് രാജമാതംഗി. എന്നാൽ സർവ്വ ഐശ്വര്യങ്ങളുടെയും ഉറവിടമാണ് മഹാ ത്രിപുര സുന്ദരി. ഈ വിശിഷ്ട കർമ്മത്തിൽ ഭാഗ്യസൂക്തം, ശ്രീ സൂക്തം, ശ്രീകര മന്ത്രം, ബാണേശി, കാമേശി, സ്വയംവര പാർവതി, ഗൗരി ത്രയ്ലോക്യ മോഹിനി, ത്രിപുര സുന്ദരി, ബാലാ ത്രിപുരാ തുടങ്ങിയ മന്ത്രങ്ങളുടെ ജപഹോമങ്ങളാണ് നിർവഹിക്കുന്നത്.

സംഗീതം, സാഹിത്യം, നൃത്തം, ചിത്രരചന മുതലായ സകലകലകളിലും സാമർത്ഥ്യം നൽകുന്നത് ജ്ഞാന സ്വരൂപിണിയായ ശ്രീ രാജമാതംഗി ദേവിയാണ്. ശ്രീ രാജമാതംഗി നമ്മുടെ ശരീരത്തില്‍ ബുദ്ധിതത്വമായും ശ്രീ വരാഹി ചൈതന്യമായും വർത്തിക്കുന്നു. മനോനിയന്ത്രണത്തിന് ബുദ്ധിയും ശരീര നിയന്ത്രണം നേടാൻ ചൈതന്യവും ആവശ്യമാണ്. ലളിതാംബികക്ക് വളരെ അടുത്ത രണ്ടുപേരാണ് ഇവര്‍.

രാജമാതംഗി ദേവിയെ ധ്യാനിക്കേണ്ടത് അനാഹതയില്‍ അഥവാ ഹൃദയത്തില്‍ വേണം. മാതംഗി ദേവിയുടെ അംഗദേവതകള്‍ ലഘു ശ്യാമള ഉപാംഗ ദേവത വാഗ്വാദിനി പ്രത്യംഗദേവത നകുളീ എന്നിവരാണ്. ഇവര്‍ സാധകനു നല്ല വാക്ക്, സാമർത്ഥ്യം, കലകളില്‍ നിപുണത സംഗീതജ്ഞാനം, സകല കലാപാണ്ഡിത്യം എന്നിവ നൽകി അനുഗ്രഹിക്കുന്നു. ബുദ്ധി, വിദ്യാ, തൊഴില്‍ തുടങ്ങിയ കാര്യങ്ങളുടെ അനുകൂലമായ മാറ്റത്തിനും വിദ്യാപരവും ആയ എന്തു കാര്യങ്ങളും സാധിക്കുന്നതിനും ബുധന്‍റെ അധിദേവതയായ ശ്രീ രാജമാതംഗേശ്വരിയെ ഭക്തിയോടെ പൂജിക്കുക. രാജമാതംഗി ഏലസ്സ് ധരിക്കുന്നത് സര്‍വ്വാഭീഷ്ട സിദ്ധി നല്‍കുന്നു. ത്രിപുര സുന്ദരി ഉപാസകൻ രാജമാതംഗിയന്ത്രം തയ്യാറാക്കിയാൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും മാതംഗി, കമേശി മന്ത്രങ്ങളും ഉണ്ട്. ഇവ വശ്യ പ്രയോഗത്തിന് ഉപയോഗിക്കുന്നു

വിവാഹം എളുപ്പം നടക്കാനും, സർവ്വവിധ ഐശ്വര്യം നേടാനും, കലകളിലും വിദ്യയിലുമുള്ള പുരോഗതിക്കും ദാമ്പത്യ സൗഖ്യത്തിനും സന്താന ലബ്ധിക്കും ഈ മഹത് കർമ്മത്തിൽ പങ്കെടുക്കുന്നത്തിലൂടെ സാധിക്കുന്നു.

കളരിക്കും കഥകളിക്കും പേരുകേട്ട കലാപ്രിയയായ മാത്തൂരംബയുടെ സവിധത്തിൽ ആണ് അത്യപൂർവ്വമായ ഈ മഹത് കർമം നടക്കുന്നത്, എന്നത് ചടങ്ങിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ആഞ്ജനേയ ദാസ്. ആചാര്യ ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് മഹനീയമായ കർമ്മം നടക്കുക. താലസമർപ്പണം, തട്ടംസമർപ്പണം, സമൂഹ ലളിതാ സഹസ്ര നാമജപം, വിളക്ക് പൂജ, നാരങ്ങാ വിളക്ക്, നെയ്യ് വിളക്ക് സമർപ്പണം, മുട്ടറുക്കൽ തുടങ്ങിയ വിവിധ വഴിപാടുകളും ഇതോടൊപ്പം നടക്കുന്നുണ്ട്.

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version