Friday, 20 Sep 2024

മാർച്ച് മാസം നിങ്ങൾക്കെങ്ങനെ?

ജ്യോതിഷി പ്രഭാസീന സി പി
2023 മാർച്ച് 1 മുതൽ 31 വരെയുള്ള 12 കൂറുകളുടെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

മേടക്കൂറ്
(അശ്വതി,ഭരണി, കാര്‍ത്തിക1 )
ഗുണാനുഭവങ്ങൾ വർദ്ധിക്കും. സന്താനങ്ങൾക്ക് സന്തോഷാനുഭവങ്ങളുണ്ടാകും. ഔദ്യോഗിക രംഗത്ത് കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. സാമൂഹികമായും സാമ്പത്തികമായും ഗുണപരമായ നേട്ടങ്ങൾ ലഭിക്കും. ദീർഘകാലമായി തടസ്സപ്പെട്ടു കിടന്ന ചില കാര്യങ്ങൾ നടക്കും. പൊതു കാര്യങ്ങളിൽ താല്പര്യമുണ്ടാകും. മാതാപിതാക്കളുമായി നല്ല ബന്ധം സ്ഥാപിക്കും. ഗൃഹ സംബന്ധമായ കാര്യങ്ങളിൽ ഏറെ മികവ് പുലർത്തും.

ഇടവക്കൂറ്
(കാര്‍ത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ഭക്ഷണക്രമത്തിലെ ശ്രദ്ധക്കുറവ് കൊണ്ട് വരുന്ന അനാരോഗ്യം വിഷമിപ്പിക്കും.കുടുംബ കാര്യങ്ങളിൽ ജാഗ്രതയും കാര്യക്ഷമതയും പ്രദർശിപ്പിക്കും. ഭൂമി വാങ്ങുന്നതിനും വീടുവയ്ക്കുന്നതിനും പരിശ്രമിക്കുന്ന വ്യക്തികൾക്ക് അനുകൂല സമയം. സുഹൃത്തുക്കളുമായി സംഗമിക്കും. ചില കൂട്ടുകച്ചവടത്തിൽ ഏർപ്പെടും. സ്ത്രീകളെ കൊണ്ടുള്ള ഉപദ്രവം വർദ്ധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണര്‍തം 1, 2, 3 )
ഗുണദോഷ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. പുതിയ പഠനക്രമങ്ങളോ ഉപരിപഠന ആശയങ്ങളോ സാധൂകരിക്കപ്പെടും. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. നല്ല ശ്രദ്ധവേണം. പാഴ്ച്ചെലവുകൾ ശരിക്കും നിയന്ത്രിക്കാൻ കഴിയണം. ആരോഗ്യസ്ഥിതിയിൽ അസ്വസ്ഥത ഉണ്ടാകുമെങ്കിലും ക്രമേണ ആരോഗ്യം മെച്ചപ്പെടും

കര്‍ക്കടകക്കൂറ്
(പുണര്‍തം 4, പൂയം, ആയില്യം)
യുക്തിപൂർവ്വമായ സമീപനത്തിലൂടെ പ്രതിസന്ധികൾ ഒഴിവാകും. ചില നല്ല അവസരങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. ചെറിയ ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം എന്നാൽ സാമ്പത്തിക ഭദ്രതയും കുടുബാഭിവൃദ്ധിയും സർക്കാർ അനുകൂല ലഭ്യതയും ഉണ്ടാകും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. സംസാരത്തിൽ മിതത്വം പാലിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ചില ദുർബലാവസ്ഥ ആരോഗ്യ കാര്യങ്ങളിൽ വരാൻ സാധ്യതയുള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. ദുർവാശി കലഹങ്ങൾക്ക് കാരണമാകും. പ്രവൃത്തി രംഗത്ത് ജോലി ഭാരം കൂടും. വിദ്യാർത്ഥികൾക്ക് കഠിനാദ്ധ്വാനത്തിലൂടെ വിജയം വരിക്കാൻ സാധിക്കും. വിശ്വസ്തരിൽ നിന്ന് പ്രതികൂല അനുഭവങ്ങൾ ഉണ്ടാകാം. സുഹൃദ് ബന്ധങ്ങൾ വർദ്ധിക്കുമെങ്കിലും നിലവിലുള്ള സുഹൃത്തുക്കളുമായി അകൽച്ചയുണ്ടാകാം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
കുടുംബജീവിതം പൊതുവെ മെച്ചപ്പെടും. ആഢംബര ചെലവുകൾ വർദ്ധിക്കും. ചില സുപ്രധാന കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും. ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും സമർപ്പണവും ഉണ്ടാക്കാൻ ശ്രമിക്കും. ചില നിഗൂഢ ശാസ്ത്രങ്ങളിൽ മനസ്സ് വ്യാപരിക്കും. സ്ത്രീകളുമായുള്ള അമിതമായ ഇടപെടലുകൾ മൂലം പല തെറ്റിദ്ധാരണകളും ഉണ്ടാകും.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
മേലധികാരികളുമായുള്ള നല്ല ബന്ധം പലവിധത്തിലും ഉയർച്ച സമ്മാനിക്കും. കാര്യഗൗരവമുള്ള സംഗതികൾക്ക് നേതൃത്വം വഹിക്കും. കുടുംബകാര്യങ്ങളെക്കുറിച്ച് ഓർത്ത് മനസ്സ് വ്യാകുലപ്പെടും പൊതുപ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കാം; ഇത് മനസ്സിനെ വല്ലാതെ ക്ഷീണിപ്പിക്കും. ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. തൊഴിലിൽ വിരസത ഉണ്ടാവാതെ നോക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ഗുണദോഷ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ഉണർവ്വം ഊർജ്ജസ്വലതയും കൈവരും. ചില ദുഷ്പേര് ഉണ്ടാകാതെ ശ്രദ്ധിക്കണം. ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴങ്ങുന്നതു മൂലം സമയനഷ്ടവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും. അനാവശ്യ ചിന്തകൾ ഒഴിവാക്കണം. സംസാരത്തിൽ സാത്വിക ഭാവവും നിയന്ത്രണവും കൊണ്ടു വരാൻ ശ്രമിക്കണം.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
തൊഴിൽ മാറ്റത്തിന് സഹായം ലഭിക്കും. സന്താനങ്ങൾ മേൻമയുള്ള ജീവിത സൗഭാഗ്യങ്ങൾ അനുഭവിക്കും. ഭൂമിസംബന്ധമായ വഴക്കുകൾ രമ്യമായി പരിഹരിക്കും. മാതൃസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. പുത്തൻ ധനാഗമ മാർഗ്ഗങ്ങൾ കണ്ടെത്തും. വിദേശത്ത് നിന്നും ശുഭ വാർത്ത കേൾക്കും. ശത്രുപീഢയിൽ ശമനമുണ്ടാകും.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )

അവകാശതർക്കങ്ങൾ ഒത്തുതീർപ്പാക്കും. സാങ്കേതിക സ്ഥാപനത്തിൽ പ്രത്യേക ക്ഷണിതാവ് ആകും. കർമ്മ രംഗത്ത് പുരോഗതിക്കുള്ള തടസ്സങ്ങൾ മാറും. വീട് നിർമ്മാണത്തിന് ധനസഹായം കിട്ടും. പൊതുരംഗത്ത് മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കും. ഉമേഷക്കുറവും അലസതയും കാരണം കാര്യങ്ങൾക്ക് മുടക്കം വരാതെ ശ്രദ്ധിക്കണം. ചില ബന്ധങ്ങൾ തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത. ക്ഷമയോടെയുള്ള പെരുമാറ്റം ഗുണം ചെയ്യും.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരൂരുട്ടാതി 1, 2, 3)
വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം ഔദ്യോഗിക രംഗത്ത് മേലുദ്യോഗസ്ഥരുടെ ആനുകൂല്യവും അംഗീകാരവും ലഭിക്കുമെങ്കിലും ചില ക്ലേശാനുഭവങ്ങളും ഉണ്ടാകും. പരീക്ഷകളിൽ ആഗ്രഹാനുസരണമുള്ള വിജയ ലഭ്യതയുണ്ടാകാം. ചെലവ് അധികരിച്ചു വരും എന്നാൽ അവസരങ്ങൾ നന്നായി ലഭിക്കും. ആരോഗ്യപരമായി ചില പ്രശ്നം അലട്ടും. മാനസിക സമ്മർദ്ദം, രക്താദി സമ്മർദ്ദം അസ്ഥിരോഗങ്ങൾ ഇവ വർദ്ധിക്കാതെ നോക്കണം.

മീനക്കൂറ്
(പൂരൂരുട്ടാതി 4, ഉത്രട്ടാതി, രേവതി)
പ്രവർത്തികൾക്ക് ഉദ്ദേശിക്കുന്ന ഫലസിദ്ധി ഉണ്ടാകില്ല. സുഹൃത്തുക്കളിലും പരിചാരകരിലും അമിത വിശ്വാസം അർപ്പിക്കാതിരിക്കുക. രക്തരോഗവും ഉഷ്ണരോഗവും വിഷമസ്ഥിതി സംജാതമാക്കും. വിലയേറിയ വസ്തുക്കൾ നഷ്ടപ്പെടാനോ കളവു പോകാനോ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ച വേണ്ടി വരും.

ജ്യോതിഷി പ്രഭാസീന സി പി,
Email ID prabhaseenacp@gmail.com
+91 9961442256

error: Content is protected !!
Exit mobile version