Tuesday, 21 May 2024

മിഥുനം ലഗ്നക്കാർ പച്ച ധരിച്ചാൽ പച്ച പിടിക്കും

ഭാഗ്യരത്‌നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം, ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്,  ജനനത്തീയതി ഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്.  ലഗ്നാധിപൻ ബുധനായ മിഥുനത്തിൽ  പിറന്നവർക്ക് ധരിക്കാൻ പറ്റിയ രത്നം മരതകമാണ്. മകയിരം അവസാന പകുതി  തിരുവാതിര,  പുണർതം ആദ്യ മുക്കാൽ നക്ഷത്രങ്ങളിൽ പിറന്നവരാണ്  മിഥുന ലഗ്നക്കാർ.

1 മരതകം മിഥുന ലഗ്നക്കാർക്ക് ലഗ്നാധിപനും നാലാം ഭാവാധിപനുമായ ബുധന്റെ രത്‌നം മരതകം  എല്ലാ കാലത്തും ധരിക്കാം.  ആരോഗ്യം, ശാരീരിക ശക്തി, ധനലാഭം, വാഹനയോഗം, ഗൃഹയോഗം, മന:ശ്ശാന്തി, ഗൃഹസൗഖ്യം എന്നിവയാണ് മരതക രത്‌നധാരണംമൂലം ലഭിക്കുക.  മോതിരമായും ലോക്കറ്റായും ധരിക്കാം. പച്ച ധരിച്ചാൽ പച്ച പിടിക്കും എന്നാണ് ചൊല്ല്

2 വജ്രം അഞ്ചാം ഭാവാധിപനായ ശുക്രന്റെ രത്‌നം ഇടവ ലഗ്നക്കാർക്ക്   സന്താന ലാഭം, സാമ്പത്തിക ഉന്നതി, ദൃഢമായ സാമൂഹ്യ ബന്ധങ്ങൾ, ദാമ്പത്യ സുഖം എന്നിവ പ്രദാനം ചെയ്യും.  മോതിരമായും ലോക്കറ്റായും ധരിക്കാം. ലഗ്നാധിപ മിത്രമാകയാൽ ശുക്രന്റെ പന്ത്രണ്ടാം ഭാവാധിപത്യം പരിഗണിക്കേണ്ടതില്ല.

3 ഇന്ദ്രനീലം ഒൻപതാം ഭാവാധിപനായ ശനിയുടെ രത്‌നമാണ് ഇന്ദ്രനീലം. ഇത് ശനിദോഷ ശമനത്തിനും, ഭാഗ്യാനുഭവങ്ങൾക്കും, തൊഴിൽ അഭിവൃദ്ധിക്കും ജീവിത വിജയത്തിനും വാതരോഗ ശമനത്തിനും  ധരിക്കാം. മോതിരമായും ലോക്കറ്റായും ഉപയോഗിിക്കാം.

4 ഗോമേദകംഇടവ ലഗ്നക്കാർക്ക് പറഞ്ഞത് പോലെ മിഥുന ലഗ്നക്കാർക്കും ഗോമേദകം ധരിക്കാം.

5 വൈഡൂര്യംഇടവ ലഗ്നത്തിന് പറഞ്ഞ പ്രകാരം മിഥുന ലഗ്നക്കാർക്ക് വൈഡൂര്യം ധരിക്കാം.

– ആർ.സഞ്ജീവ് കുമാർ,

ജ്യോതിഷ് അസ്ട്രോളജിക്കൽ സെന്റർ,

തിരുവനന്തപുരം – 695 014

9447251087, 9526480571

email: jyothisgems@gmail.com

error: Content is protected !!
Exit mobile version