Monday, 1 Jul 2024

മിഥുന സംക്രമം വ്യാഴാഴ്ച വൈകിട്ട് 6:16 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്

ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക്
പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മിഥുന സംക്രമം.
1198 ഇടവം 32, 2023 ജൂൺ 15 വ്യാഴാഴ്ച വൈകുന്നേരം
6 മണി 16 മിനിറ്റിന് ഉദയപരം 30 നാഴിക 20 വിനാഴികക്ക് കാർത്തിക നക്ഷത്രം ഒന്നാം പാദത്തിൽ മേടക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് ബന്ധുക്ഷേത്രത്തിലേക്ക് സൂര്യൻ സംക്രമിക്കുന്നത് പൊതുവേ ധനപരമായി അനുകൂലമായിരിക്കും. സൂര്യദേവൻ മിഥുനത്തിലേക്ക് പകരുന്ന വിശിഷ്ട മുഹൂർത്തം ഇക്കുറി സായംസന്ധ്യാ വേളയിലാതിനാൽ അപ്പോൾ തന്നെ സംക്രമ പൂജയും
നടക്കും. നമ്മൾ വീട്ടിൽ പൂജാമുറിയിൽ ഈ സമയത്ത് ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്.

ഗോചരാൽ മിഥുനത്തിലെ സൂര്യൻ മേടം, മകരം, കന്നി, ചിങ്ങം കൂറുകളിൽ ജനിച്ചവർക്ക് ധാരാളം ഗുണങ്ങൾ നൽകും. പക്ഷേ മിഥുനം, വൃശ്ചികം, കർക്കടകം കൂറിൽ ജനിച്ചവർക്ക് ദോഷം വർദ്ധിക്കും. ദോഷപരിഹാരമായി ഇവർ പ്രത്യേകം വഴിപാടുകൾ നടത്തണം. ഈ സംക്രമം തുലാം, ധനു, കുംഭം, മീനം, ഇടവം രാശികളിൽ ജനിച്ചവർക്കും ദോഷഫലങ്ങളാകും കൂടുതൽ നൽകുക. ശിവപഞ്ചാക്ഷരി, ആദിത്യഹൃദയം എന്നിവ ജപിക്കുക, സംക്രമ സമയത്ത് ശിവക്ഷേത്രദർശനം നടത്തുക എന്നിവ സംക്രമ ദോഷങ്ങൾ കുറയാൻ സഹായിക്കും.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559
    Story Summary: Importance of Edava Ravi Sankraman


error: Content is protected !!
Exit mobile version