മീനം ലഗ്നക്കാർക്ക് മഞ്ഞപുഷ്യരാഗം ധരിക്കാം
ഭാഗ്യരത്‌നങ്ങൾ കണ്ടെത്തുന്നത് ഒരോരുത്തരുടെയും ജന്മനക്ഷത്രം, ജന്മലഗ്നം അല്ലെങ്കിൽ ജന്മക്കൂറ്, ജനനത്തീയതി ഇവ നോക്കിയാണ്. മിക്കവരും ജന്മലഗ്നമോ ജന്മക്കൂറോ ആണ് ഇതിന് നോക്കുന്നത്.മീനം ലഗ്നത്തിൽ പിറന്നവർക്ക് ധരിക്കാൻ പറ്റിയത്ലഗ്നാധിപനായ വ്യാഴത്തിന്റെ രത്നമായ മഞ്ഞപുഷ്യരാഗമാണ്. പൂരുരൂട്ടാതി അവസാനകാൽ, ഉത്തൃട്ടാതി, രേവതി നക്ഷത്രങ്ങളിൽ പിറന്നവരാണ് മീനം ലഗ്നക്കാർ:
1 മഞ്ഞപുഷ്യരാഗം : ലഗ്നാധിപ – കർമ്മാധിപ ഗ്രഹമായ വ്യാഴത്തിന്റെ രത്‌നം എല്ലാ കാലത്തും ധരിക്കാം. ദേഹരക്ഷ, ദേഹപുഷ്ടി, വ്യാപാര, വ്യവസായ ലാഭം, നിധിലാഭം, മന:ശ്ശാന്തി, സജ്ജന സംസർഗ്ഗം, സന്താനഗുണം എന്നിവ ഉണ്ടാകും.
2 മുത്ത് : ത്രികോണ സ്ഥാനാധിപൻ (5) ആയ ചന്ദ്രന്റെ രത്‌നം ധരിച്ചാൽ ബുദ്ധി വർദ്ധന, പ്രവൃത്തി നൈപുണ്യം, സന്താനലാഭം, സന്താനഗുണം, അനുഭവയോഗം, മന:ശ്ശാന്തി എന്നിവ ലഭിക്കും. ശാന്തിയുടെ കുളിർക്കാറ്റ് ജീവിതത്തിലേയ്ക്ക് കടന്നുവരും. പകരം ചന്ദ്രകാന്തവും ധരിക്കാം.
3 ചുവന്ന പവിഴം : ധന-ഭാഗ്യങ്ങളുടെ അധിപൻ ആയ ചൊവ്വയുടെ ഈ രത്‌നം. ദേഹശകതി, രകതശുദ്ധിക്ക ഭാഗ്യപുഷ്ടി, അധികാരപ്രാപ്തി, ആജ്ഞാശക്തി എന്നിവയ്ക്കും ഐശ്വര്യദായകമാണ് ചുവന്ന പവിഴം.
4 വൈഡൂര്യം : ജാതക പ്രകാരം കേതുഅനുകൂലമെങ്കിൽ മീനലഗ്നക്കാർക്കും ധനുലഗ്നക്കാർക്കും വൈഡൂര്യം കേതു ദശാപഹാരങ്ങളിൽ ധരിക്കാവുന്നതാണ്
– ആർ.സഞ്ജീവ് കുമാർ,ജ്യോതിഷ് അസ്ട്രോളജിക്കൽ സെന്റർ,തിരുവനന്തപുരം – 695 0149447251087, 9526480571email: jyothisgems@gmail.com