മീന രവിസംക്രമം വ്യാഴാഴ്ച ഉച്ചയ്ക്ക്; 16 നക്ഷത്രക്കാർക്ക് ദോഷം കൂടുതൽ
ജ്യോതിഷരത്നം വേണു മഹാദേവ്
കുംഭം രാശിയിൽ നിന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമം.
2024 മാർച്ച് 14, 1199 മീനം 1 വ്യാഴാഴ്ച പകൽ 12:38 ന് ഭരണി നക്ഷത്രം നാലാംപാദം മേടക്കൂറിലാണ് മീന രവി സംക്രമം നടക്കുക. ഈ സമയത്ത് വീട്ടിലെ പൂജാമുറിയിൽ വിളക്ക് തെളിച്ച് പ്രാർത്ഥിക്കുന്നത്
പുണ്യപ്രദമാണ്. തുടർന്നുവരുന്ന ഒരു മാസം ഐശ്വര്യപൂർണ്ണമാകാൻ ഈ ആചരണം കൊണ്ട് സാദ്ധ്യമാണെന്ന് ആചാര്യന്മാർ നിർദ്ദേശിക്കുന്നു.
സൂര്യദേവൻ മീനം രാശിയിലേക്ക് പ്രവേശിക്കുന്ന ഈ വിശിഷ്ട മുഹൂർത്തം മദ്ധ്യാഹ്നത്തിൽ ആയതിനാൽ ക്ഷേത്രങ്ങളിൽ വൈകിട്ടാണ് സംക്രമപൂജ നടക്കുക. അര്‍ദ്ധരാത്രിക്ക് താഴെ സംക്രമം വന്നാല്‍ സംക്രമ കാലത്ത് ചെയ്യേണ്ട കര്‍മ്മങ്ങൾ അന്ന് മദ്ധ്യാഹ്‌നത്തിന് മേലും അര്‍ദ്ധരാത്രി കഴിഞ്ഞ് സംക്രമം വന്നാല്‍ പിറ്റേന്ന് മദ്ധ്യാഹ്‌നത്തിനകത്തും ചെയ്യണം എന്നാണ് പ്രമാണം.
മീനസംക്രമം ഭരണി നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും മേടക്കൂറിൽ ജനിച്ചവരും സംക്രമ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. മീന സംക്രമം പൊതുവെ അശ്വതി, രോഹിണി, ഉത്രം, പൂരാടം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഐശ്വര്യപ്രദമാണ്. കാർത്തിക, പൂരം, മൂലം, രേവതി നാളുകാർക്ക് സംക്രമം ധനലാഭപ്രദമാണ്. ഇവർക്ക് സാമ്പത്തിക ഉയർച്ചയും സാമ്പത്തിക ഭദ്രതയും പ്രതീക്ഷിക്കാം. പൂയം, വിശാഖം, ചതയം നക്ഷത്രക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങളും ലാഭവുമുണ്ടാകും. ഭരണി, മകയിരം, അത്തം, ഉത്രാടം
നക്ഷത്രത്തിൽ ജനിച്ചവർക്ക് ചില നാശനഷ്ടങ്ങൾ നേരിടാം. തിരുവാതിര, പുണർതം, ചിത്തിര, ചോതി, തിരുവോണം, അവിട്ടം നക്ഷത്രക്കാർ ഏറെ കരുതലേടെ കഴിയണം. രോഗദുരിതങ്ങൾ, അപകടം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ആയില്യം, അനിഴം, പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ജോലിഭാരവും അലച്ചിലും കൂടും. മകം, തൃക്കേട്ട, ഉത്തൃട്ടാതി നക്ഷത്രക്കാർ ഇടം വലം തിരിയാൻ പറ്റാത്ത വിധം ബുദ്ധിമുട്ടുകയോ ഒറ്റപ്പെടുകയോ ചെയ്യും.
സംക്രമദിവസം എല്ലാവരും പ്രത്യേകിച്ച് ദോഷാധിക്യം പറയുന്ന നക്ഷത്രക്കാർ ദീപം തെളിച്ച് ഗണപതി, ആദിത്യൻ, ശിവൻ, വിഷ്ണു അവതാര മൂർത്തികൾ എന്നിവരെ പ്രാർത്ഥിക്കുന്നത് ഈ മാസം തടസ്സങ്ങൾ നീങ്ങാനും ശുഭകാര്യങ്ങൾ നടക്കാനും ഉത്തമമാണ്. ദാമ്പത്യ പ്രശ്നങ്ങൾ, രോഗങ്ങൾ, മനോവിഷമം, അപകടം എന്നിവ ഒഴിവാക്കാൻ സുദർശന മന്ത്രപുഷ്പാഞ്ജലി, ഹോമം, മൃത്യുഞ്ജയ ഹോമം, ജലധാര ഇവ നടത്തുന്നത് നല്ലതാണ്. മീനസംക്രമം സൂര്യ പൂജയ്ക്കും സൂര്യ പ്രീതികരമായ കർമ്മങ്ങൾക്കും വളരെ വിശേഷമാണ്.
ആദിത്യ സ്തുതി
ഓം അസ്യ ശ്രീ ആദിത്യഹൃദയ മഹാമന്ത്രസ്യ
അഗസ്തീശ്വര ഭഗവാൻ ഋഷി: അനുഷ്ടുപ്പ് ഛന്ദ:
ശ്രീ ആദിത്യാത്‌മാ സൂര്യനാരായണോ ദേവത:
സൂര്യം സുന്ദരലോകനാഥമമൃതം
വേദാന്തസാരം ശിവം
ജ്ഞാനം ബ്രഹ്മമയം സുരേശമമലം
ലോകൈകചിത്തം സ്വയം
ഇന്ദ്രാദിത്യനരാധിപം സുരഗുരും
ത്രൈലോക്യ ചൂഡാമണിം
വിഷ്ണുബ്രഹ്മശിവസ്വരൂപഹൃദയം
വന്ദേ സദാ ഭാസ്‌കരം
ഭാനോ ഭാസ്കര മാർത്താണ്ഡ
ഛണ്ഡ രശ്മേ ദിവാകരോ
ആയുരാരോഗ്യ ഐശ്വര്യം
വിദ്യാം ദേഹി നമോസ്തുതേ
അന്യതാ ശരണം നാസ്തി
ത്വമേവ ശരണം മമ
തസ്മാദ് കാരുണ്യ ഭാവേന
രക്ഷ രക്ഷ മഹാപ്രഭോ
ശിവശക്തി കവച മന്ത്രം
ഹ്രീം ഓം ഹ്രീം നമഃ ശിവയ
(108 ഉരു ജപം)
ശിവ അഷ്ടോത്തരം, വിഷ്ണു സഹസ്രനാമ ധ്യാനം, നാരായണ കവചം എന്നിവ സംക്രമ ദിവസം ജപിക്കുന്നതും ഉദയ സൂര്യനെ നോക്കി ആദിത്യജപം നടത്തുന്നതും ഒരു ഞായറാഴ്ച ആദിത്യ പൊങ്കാല ഇടുന്നതും, ശ്രീകൃഷ്ണന് പാൽപ്പായസം നടത്തുന്നതും ഉത്തമമാണ്. ശിവപൂജയ്ക്കും സൂര്യ പ്രീതികരമായ കർമ്മങ്ങൾക്കും വളരെ വിശേഷമാണ്. കേൾക്കാം: ശിവ അഷ്ടോത്തരം. ആലാപനം: മണക്കാട് ഗോപൻ.
ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559
Story Summary: Importance of Meena Ravi Sankraman
Copyright 2024 Neramonline.com. All rights reserved