Sunday, 6 Oct 2024

മീന സംക്രമം ബുധനാഴ്ച രാവിലെ 6:34ന് ;
പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്

കുംഭം രാശിയിൽ നിന്ന് സൂര്യൻ മീനം രാശിയിൽ പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മീന സംക്രമണം. 1198 മീനം 1-ാം തീയതി (2023 മാർച്ച് 15) ബുധനാഴ്ച രാവിലെ 6:34 ന് തൃക്കേട്ട നക്ഷത്രം നാലാം പാദം വൃശ്ചികക്കൂറിലാണ് മീന സംക്രമം നടക്കുക. സൂര്യദേവൻ മീനം രാശിയിലേക്ക് പ്രവേശിക്കുന്ന ഈ വിശിഷ്ട മുഹൂർത്തം ഇത്തവണ രാവിലെ ക്ഷേത്രങ്ങൾ തുറന്നിരിക്കുന്ന സമയത്ത് തന്നെയായതിനാൽ അപ്പോൾ തന്നെ സംക്രമ പൂജ നടക്കും. ഈ സമയത്ത് വീട്ടിലെ പൂജാ മുറിയിൽ ദീപം തെളിക്കുന്നത് പുണ്യപ്രദമാണ്. സംക്രമം തൃക്കേട്ട നക്ഷത്രത്തിൽ നടക്കുന്നതിനാൽ ഈ നക്ഷത്രക്കാരും ചിങ്ങക്കൂറിൽ ജനിച്ചവരും സംക്രമ ദോഷപരിഹാരത്തിന് പ്രത്യേകം വഴിപാടുകൾ നടത്തണം. ഭരണി, കാർത്തിക, രോഹിണി, തിരുവാതിര, പുണർതം, ഉത്രം, ചിത്തിര, ചോതി, മൂലം, പൂരാടം, തിരുവോണം, അവിട്ടം, ഉത്തൃട്ടാതി, നക്ഷത്രജാതരെയും മീനസംക്രമം ദോഷകരമായി ബാധിക്കും. സംക്രമ സമയത്ത് അതായത് 6:34 മുതൽ 7:35 മണി വരെ എല്ലാവരും ദോഷാധിക്യമുള്ള നക്ഷത്രക്കാർ പ്രത്യേകിച്ച് ദീപം തെളിച്ച് ഗണപതി, ആദിത്യൻ, ശിവൻ, വിഷ്ണു അവതാര മൂർത്തികൾ എന്നിവരെ പ്രാർത്ഥിക്കുന്നത് ഈ മാസം തടസ്സങ്ങൾ നീങ്ങാനും ശുഭകാര്യങ്ങൾ നടക്കാനും ഉത്തമമാണ്.

ദാമ്പത്യ പ്രശ്നങ്ങൾ, രോഗങ്ങൾ, മനോവിഷമം, അപകടം എന്നിവ ഒഴിവാക്കാൻ സുദർശന മന്ത്രപുഷ്പാഞ്ജലി, ഹോമം, മൃത്യുഞ്ജയ ഹോമം, ജലധാര എന്നിവ നടത്തുന്നത് നല്ലതാണ്. മീനസംക്രമം സൂര്യ പൂജയ്ക്കും സൂര്യ പ്രീതികരമായ കർമ്മങ്ങൾക്കും വളരെ വിശേഷമാണ്.

ആദിത്യ സ്തുതി

അസ്യ ശ്രീ ആദിത്യഹൃദയ മഹാമന്ത്രസ്യ
അഗസ്തീശ്വര ഭഗവാൻ ഋഷി: അനുഷ്ടുപ്പ് ഛന്ദ:
ശ്രീ ആദിത്യാത്‌മാ സൂര്യനാരായണോ ദേവത:

സൂര്യം സുന്ദരലോകനാഥമമൃതം
വേദാന്തസാരം ശിവം
ജ്ഞാനം ബ്രഹ്മമയം സുരേശമമലം
ലോകൈകചിത്തം സ്വയം
ഇന്ദ്രാദിത്യനരാധിപം സുരഗുരും
ത്രൈലോക്യ ചൂഡാമണിം
വിഷ്ണുബ്രഹ്മശിവസ്വരൂപഹൃദയം
വന്ദേ സദാ ഭാസ്‌കരം

ഭാനോ ഭാസ്കര മാർത്താണ്ഡ ഛണ്ഡ രശ്മേ ദിവാകരോ
ആയുരാരോഗ്യ ഐശ്വര്യം വിദ്യാം ദേഹി നമോസ്തുതേ

അന്യതാ ശരണം നാസ്തി ത്വമേവ ശരണം മമ
തസ്മാദ് കാരുണ്യ ഭാവേന രക്ഷ രക്ഷ മഹാപ്രഭോ

ശിവശക്തി കവച മന്ത്രം
ഹ്രീം ഓം ഹ്രീം നമഃ ശിവയ (108 ഉരു ജപം)

വിഷ്ണു സഹസ്രനാമത്തിന്റെ ധ്യാനം, നാരായണ കവചം, എന്നിവ ജപിക്കുന്നതും ഗുണകരം. ഉദയ സൂര്യനെ നോക്കി ആദിത്യജപം, മാസത്തിൽ ഒരു ഞായറാഴ്ച ആദിത്യപൊങ്കാല, ശ്രീകൃഷ്ണന് പാല്പായസം എന്നിവ നടത്തുന്നതും ഉത്തമം.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847475559
    Story Summary: Importance of Meena Ravi Sankraman

error: Content is protected !!
Exit mobile version