Saturday, 21 Sep 2024

മൂന്നാം നാൾ ചന്ദ്രഘണ്ഡയെ ഭജിച്ചാൽ ശത്രുനാശം, രോഗശാന്തി

വി സജീവ് ശാസ്‌താരം

അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ഡയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. കൈയിൽ അക്ഷമാലയും കമണ്ഡലുവും ധരിച്ച് അനേകം ആയുധങ്ങളുമായി യുദ്ധസന്നദ്ധയായി മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന് ആധാരം. ഭക്തര്‍ക്ക് അഭയവും ദുര്‍ജ്ജനങ്ങള്‍ക്ക് നാശവും ചെയ്യുന്ന ഭാവമാണിത്. സിംഹപ്പുറത്തിരിക്കുന്ന ദേവിയുടെ പത്തു കൈകളിൽ, ശൂലം, അസ്ത്രം, വില്ല്, ഗദ, താമരപ്പൂവ്, അക്ഷമാല, കമണ്ഡലു, ചിന്മുദ്ര, അഭയമുദ്ര എന്നിവ ധരിച്ചിരിക്കുന്നു. ശത്രുനാശം, രോഗശാന്തി തുടങ്ങിയവയാണ് ഈ ഭാവത്തില്‍ ആരാധിച്ചാൽ ഫലം. മണിപുരചക്രത്തിന്റെ അധിദേവതയാണ് ചന്ദ്രഘണ്ഡാദേവിയുടെ സ്തുതിയും സ്തോത്രവും:

സ്തുതി
പിണ്ഡജ പ്രവരാരൂഢാ
ചന്ദ്രകോപാസ്ത്ര കൈര്യുതാ
പ്രസാദം തനുതാം മഹ്യം
ചന്ദ്രഘണ്ഡേതി വിശ്രുത:



ധ്യാനം 
വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ധകൃതശേഖരാം
സിംഹാരൂഢാം ദശഭുജാഞ്ചന്ദ്രഘണ്ഡാം
യശസ്വനീം
കഞ്ജനാഭാം മണിപുരസ്ഥിതാം
തൃതീയദുര്‍ഗാം ത്രിനേത്രാം
ഖഡ്ഗഗ ദാത്രിശൂലചാപധരാം പദ്മ
കമണ്ഡലു മാലാ വരാഭയകരാം
പടാംബര പരിധാനാം മൃദുഹാസ്യാം
നാനാലങ്കാരഭൂഷിതാം
മഞ്ജീര – ഹാര – കേയൂര – കിങ്കിണീ
രത്നകുണ്ഡല മണ്ഡിതാം

പ്രഫുല്ലവദനാം ബിംബാധരാം കാന്തങ്കപോലാംതുംഗകുചാം
കമനീയാം ലാവണ്യാം ക്ഷീണകടിം
നിതംബനീം

സ്ത്രോത്രം
ആപദുദ്ധാരിണീ ത്വം ഹി ആദ്യാശക്തിഃ ശുഭാ പരാ
അണിമാദിസിദ്ധിദാത്രി ചന്ദ്രഘണ്ഡേപ്രണമാമ്യഹം
ചന്ദ്രമുഖീ ഇഷ്ടദാത്രീ ഇഷ്ടമന്ത്രസ്വരൂപണീ
ധനദാത്ര്യാനന്ദദാത്രീ ചന്ദ്രഘണ്ഡേപ്രണമാമ്യഹം
നാനാരൂപധാരിണീ ഇച്ഛാമയീ ഐശ്വര്യദായനീ
സൌഭാഗ്യാരോഗ്യദായനീ ചന്ദ്രഘണ്ഡേപ്രണമാമ്യഹം
കുശിഷ്യായ കുടിലായ വഞ്ചകായ നിന്ദാകായ ച
ന ദാതവ്യം ന ദാതവ്യം ന ദാതവ്യങ്കദാചന

ജപമന്ത്രം
ഓം ദേവി ചന്ദ്രഘണ്ഡായൈ നമഃ

വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Pic Design: Prasanth Balakrishnan,
+91 7907280255 
dr.pbkonline@gmail.com

Story Summary: Navaratri Third Day Worshipp: Goddess Chandraghanta the third form of Goddess Parvati (Durga) Dhayanam and Stotram

error: Content is protected !!
Exit mobile version