Friday, 22 Nov 2024

മൂലമന്ത്രം ജപിച്ചാൽ പെട്ടെന്ന് രക്ഷപ്പെടാം

മൂലമന്ത്രം ആറിഞ്ഞ് ഒരോ ദേവതയെയും ഉപാസിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും.  വീട്ടിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോഴും ക്ഷേത്രദർശന വേളയിലും ജപിക്കാൻ ഇത് ഉപകരിക്കും. ചില ക്ഷേത്രങ്ങളിൽ ദേവതയുടെ പ്രത്യേകതയും ഭാവവും അനുസരിച്ച് മൂലമന്ത്രം വ്യത്യാസപ്പെടാറുണ്ട്. തന്ത്രി മേൽശാന്തിക്ക് മാത്രം അത് പകർന്ന് കൊടുക്കും. നമ്മൾ പതിവായി ആരാധിക്കുന്ന ചില ദേവതകളും അവരുടെ മൂല മന്ത്രവും:

1.ഗണപതി

ഓം ഗം ഗണപതയേ നമഃ

2.ശിവൻ

ഓം നമഃ ശിവായ

3.വിഷ്ണു

ഓം നമോ നാരായണായ

4.സുബ്രഹ്മണ്യൻ

ഓം വചത്ഭുവേ നമഃ

5.ശാസ്താവ്

ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ

6.സരസ്വതി

ഓം സം സരസ്വത്യൈ നമഃ

7.ഭദ്രകാളി

ഓം ഐം ക്ളീം സൌഃ ഹ്രീം ഭദ്രകാള്യൈ നമഃ

8.ദുർഗ്ഗ

ഓം ഹ്രീം ദും ദുർഗ്ഗായെ നമ:

9.ഭുവനേശ്വരി

ഓം ഹ്രീം നമഃ

10.ശങ്കരനാരായണൻ

ഓം ഹൃം ശിവനാരായണായ നമഃ

11.ശ്രീരാമൻ

ഓം രാം രാമായ നമഃ

12.ശ്രീപാർവ്വതി

ഓം ഹ്രീം ഉമായൈ നമഃ

13.ഹനുമാൻ

ഓം ഹം ഹനുമന്തായ ആഞ്ജനേയായ മഹാബലായ നമഃ

14.അന്നപൂർണ്ണേശ്വരി

ഓം ഹ്രീം ശ്രീം നമോ ഭഗവതി മഹേശ്വരി അന്നപൂർണ്ണേ സ്വാഹ

15.നരസിംഹമൂർത്തി

ഔം ക്ഷ്രൗ നമഃ

16.ശ്രീകൃഷ്ണൻ

ഓം ക്ളീം കൃഷ്ണായ നമഃ

17.മഹാലക്ഷ്മി

ഓം ഐം ശ്രീം ഹ്രീം ക്ളീം നമഃ

18.സൂര്യൻ

ഓം ഹ്രാം ഹ്രീം സഃ രവയേ നമഃ

19.ചന്ദ്രൻ

ഓം സോമായ നമഃ

20.കാലഭൈരവൻ

ഓം നമോ ഭഗവതേ ശ്രീം ക്ളീം സൌ ഐം ഓം കാം കാലഭൈരവായ നമഃ

21.മൂകാംബിക

ഓം ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ

22.ദക്ഷിണാമൂർത്തി

ഓം നമോ ഭഗവതേ  ദക്ഷിണാ മൂർത്തയേ മഹ്യം മേധാം പ്രജ്ഞാം പ്രയച്ഛ സ്വാഹാ
error: Content is protected !!
Exit mobile version