Saturday, 23 Nov 2024

മൂല പഞ്ചാക്ഷരി മന്ത്രം ജപിച്ചാൽ സർവ്വാഭീഷ്ട സിദ്ധി

എം.നന്ദകുമാർ, റിട്ട. ഐ എ എസ്

സർവോൽകൃഷ്ടമായ മന്ത്രമാണ് ഓം നമ: ശിവായ എന്ന മൂല പഞ്ചാക്ഷരി. പ്രണവപഞ്ചാക്ഷരി, ആത്മ മന്ത്രം എന്നെല്ലാം പേരുകളുള്ള ഈ ശിവ മഹാമന്ത്രം നിരന്തരം ജപിച്ചു കൊണ്ടിരുന്നാൽ സർവ്വാഭീഷ്ട സിദ്ധി ഫലം. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. എതിരാളികളുടെ ഏത് തരത്തിലെ ആക്രമണത്തിൽ നിന്നും മറ്റ് തരത്തിലെ പ്രതികൂലാവസ്ഥകളിൽ നിന്നും നിങ്ങളെ സുരക്ഷിതമായി സംരക്ഷിക്കുന്ന ഒരു കവചമായി ഈ മന്ത്രജപഫലം വർത്തിക്കും. ശരീരത്തിലെ ഊർജ്ജ ചക്രങ്ങളെ ഉദ്ദീപിപ്പിച്ച് നിങ്ങളെ വീര്യമുള്ളവരും ഊർജ്ജസ്വലരുമാക്കും. ഇതിനെല്ലാമുപരി ആയുസ്സിനും ആരോഗ്യത്തിനും സമ്പത്തിനും വിദ്യയ്ക്കും മന:സുഖത്തിനും ഉത്തമമായ ഉപാധിയാണ് ഈ മന്ത്രജപം. ദിവസവും 10008 തവണ ജപിക്കുക. സൗകര്യാർത്ഥം ഒരു ദിവസം തന്നെ മൂന്നോ നാലോ തവണകളായി സ്വസ്ഥമായി ഒരിടത്തിരുന്ന് ശിവസ്മരണയോടെ ഭക്തിപൂർവം ജപിക്കുക. മറ്റ് നിബന്ധനകൾ ഒന്നും ഈ മന്ത്രജപത്തിനില്ല. എന്നെ കണ്ട് എന്റെ ഉപദേശ പ്രകാരം ഈ മന്ത്രം ജപിച്ച പലർക്കും അത്ഭുതകരമായ അനുഭവങ്ങൾ ലഭിച്ചതായി അറിയാം. ആർക്കും ജപിക്കാവുന്ന ഒരു മന്ത്രമാണ് മൂല പഞ്ചാക്ഷരി മന്ത്രം. പരമഗുരുവായ പരമശിവനെന്ന പരം പൊരുളിനെ പ്രണമിച്ചു കൊണ്ട് പ്രാർത്ഥിക്കാം: ഓം നമശിവായ.

എം. നന്ദകുമാർ, റിട്ട. ഐ എ എസ്
(റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനും പ്രസംഗകനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളജറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാ ശാസ്ത്രത്തിലും മഹാപണ്ഡിതനുമായ ശ്രീ എം. നന്ദകുമാറുമായി ഇപ്പോൾ വീഡിയോ കൺസൾട്ടേഷന് സൗകര്യമുണ്ട്. www.astrog.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. മൊബൈൽ: +91 9497836666 )

Story summary: Chant Moola Panchakshari Mantra For Good Fortune and Blessings of Lord Siva

error: Content is protected !!
Exit mobile version