മേടം, ഇടവം, കന്നി, ധനു കൂറുകാർക്ക് നല്ല സമയം; 1200 കുംഭം നിങ്ങൾക്കെങ്ങനെ?
ജ്യോതിഷി പ്രഭാസീന സി പി
1200 കുംഭം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ 1200 മകര രവിസംക്രമം
മേടം, ഇടവം കന്നി, ധനു കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലങ്ങൾ നൽകും:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ഈ മാസം വളരെ ഗുണപ്രദമായ കാലമായിരിക്കും. വിവാഹകാര്യങ്ങളിൽ തീർപ്പുണ്ടാകും. ആഗ്രഹ സാഫല്യവും ആശാവഹമായ മുന്നേറ്റങ്ങളും ലഭിക്കും. തൊഴിൽ രംഗത്ത് അത്ഭുതാവഹമായ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ പുരോഗതി ലഭിക്കും. ഭൂമി വാങ്ങുകയോ കരാറായി ഏറ്റെടുക്കുകയോ ചെയ്യാൻ സാധിക്കും.
ഇടവക്കൂറ്
(കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ആത്മവിശ്വാസം വർദ്ധിക്കും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്നും ധനസഹായം ഉണ്ടാകും. മനസ്സിനെ അലട്ടികൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചു തുടങ്ങും. ഗൃഹനിർമ്മാണം, വസ്തു വാങ്ങൽ എന്നിവ നടക്കും. പുതിയ കരാറുകൾ തരപ്പെടും. മുടങ്ങിക്കിടന്ന ധനാഗമം വന്നു ഭവിക്കും. എല്ലാ രംഗങ്ങളിലും സജീവമായി നിലകൊള്ളും. നാനാ രീതിയിലുളള അഭിവൃദ്ധിയും ഫലമാണ്.
മിഥുനക്കൂറ്
(മകയിര്യം 1/2 , തിരുവാതിര, പുണർതം 3/4 )
മുൻകോപം നിയന്ത്രിക്കണം. ആലോചന കൂടാതെയുള്ള പ്രവർത്തികൾ അപവാദത്തിന് ഇടവരുത്തും. വിനയം, ക്ഷമ, ആദരവ് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം. സ്നേഹം നടിച്ച് അടുത്തു കൂടുന്നവരെ ശ്രദ്ധിക്കണം. സാമ്പത്തിക ബാധ്യത വരുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻതിരിയണം. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവണത അപകടങ്ങൾക്ക് വഴിയൊരുക്കും. ധനപരമായ ഇപാടുകൾ സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും.
കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം )
മനസ്സും ശരീരവും അസ്വസ്ഥമാകും. യാത്രകളിൽ കൂടുതൽ കരുതൽ വേണം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ചിലവുകൾ അധികരിക്കും. പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നത് ഉപേക്ഷിക്കുന്നത് നന്നായിരിക്കും. പ്രവർത്തന വിജയത്തിന് നല്ല അത്യദ്ധ്വാനം വേണ്ടി വരും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ശത്രുത സമ്പാദിക്കരുത്. അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കണം.
ചിങ്ങക്കൂറ്
(മകം , പൂരം ഉത്രം 1/4 )
കുടുംബത്തിൽ അപസ്വരങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കണം. ദമ്പതികൾ വിട്ടു വീഴ്ചകൾ ചെയ്യണം. പരാജയ ഭീതി നന്നായി അലട്ടും. എല്ലാത്തിനോടും വിമുഖത ഉണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. വാക്ദോഷം വരാതെ നോക്കണം. ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ആചാരപരമായുള്ള ഈശ്വര പ്രാർത്ഥനകളാൽ മുന്നോട്ടു നീങ്ങുക.
കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
കുടുംബസ്വത്ത് ലഭിക്കും. സർക്കാർ ധനസഹായമോ,
ചിട്ടി, ലോൺ ഇവയുടെ ലഭ്യതയോ കാണുന്നുണ്ട്. നല്ല വിവാഹാലോചനകൾ വന്നു ചേരും. തൊഴിൽപരമായ സമ്മർദ്ദങ്ങൾ കുറയും. സാമ്പത്തിക സ്ഥിതി വളരെ മെച്ചമായിരിക്കും. കുടുംബാംഗങ്ങളുമായി സംഗമിക്കാൻ ഇടവരും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. ഭാഗ്യാന്വേഷകർക്ക് അനുകൂലമായ സമയമാണ്.
തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് വേണ്ടി പല വിട്ടുവീഴ്ചകളും ആവശ്യമായി വരും. സ്വാർത്ഥപരമായ താല്പര്യങ്ങൾക്കു വേണ്ടി ഉറ്റമിത്രങ്ങളെപ്പോലും തള്ളി പറയും. ഉദരരോഗങ്ങൾ അലട്ടും. ആരോപണ വിധേയരാകുവാൻ ഇടയുണ്ട്. സഹോദരങ്ങളുടെ എതിർപ്പുകൾ നേരിട്ടേണ്ടി വരും. ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ എപ്പോഴും ഉണ്ടാകും .വഞ്ചിതരാകാൻ ഇടയുള്ളത് കൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം.
വൃശ്ചികക്കൂറ്
(വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണം. തൻ്റേതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. സഹപ്രവർത്തകരുമായി അകൽച്ച വരാതെ നോക്കണം. അഗ്നിഭയം ഉണ്ടാകാൻ ഇടയുണ്ട്. കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. പിതാവിന് മനോദു:ഖമുണ്ടാക്കുന്ന പ്രവർത്തികളൊന്നും തന്നെ ചെയ്യരുത്.
ധനുക്കൂറ്
(മൂലം , പൂരാടം, ഉത്രാടം 1/4)
തൊഴിൽ രംഗത്ത് വൻനേട്ടം കാണുന്നു. കോടതി കേസിൽ അനുകൂല വിധി പ്രതീക്ഷിക്കാം. ശത്രുദോഷം കുറയും. തീരുമാനങ്ങളിൽ ഔചിത്യം കാണിക്കും വസ്തുവകകൾ വാങ്ങുവാനുള്ള ഭാഗ്യം കാണുന്നു. മറ്റുള്ളവരുടെ എതിർപ്പിനെ അതീവിക്കുന്നതാണ്. പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും. സന്താനഭാഗ്യം
കാണുന്നു. സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാൻ ഇടയുണ്ട്. രോഗങ്ങളിൽ നിന്നും മുക്തി ഉണ്ടാകും. കുടുംബ ബന്ധങ്ങളിലെ അകൽച്ച മാറിക്കിട്ടും.
മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
മാനസിക പിരിമുറുക്കം കുറയ്ക്കാൻ കുടുംബസമേതം ക്ഷേത്രദർശനം സംഘടിപ്പിക്കും മറച്ചു വെച്ചു പ്രവർത്തിക്കുന്ന പല കാര്യങ്ങളിലും അബദ്ധങ്ങൾ പിണയാനും തെറ്റിദ്ധാരണകൾക്കും ഇടയുണ്ട്. ചിലരുടെ സ്വാർത്ഥതാല്പര്യത്തിനു വേണ്ടി പക്ഷം പിടിച്ച് കലഹിക്കുന്നത് മൂലം സമയനഷ്ടവും മാനസിക പിരിമുറുക്കവും അനുഭവപ്പെടും. ദൂരയാത്രകൾ വഴി ധനനഷ്ടവും അസുഖങ്ങളും പിടിപെടാൻ സാധ്യത. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ഉദര സംബന്ധമായ പ്രശ്നങ്ങൾ അലട്ടും.
കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബത്തിൽ ചില അപസ്വരങ്ങളുണ്ടാകുവാനിടയുണ്ട്. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിരിക്കുവാൻ വളരെയേറെ പ്രയാസപ്പെടും. ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടുകയില്ല. അസുഖങ്ങളെ അവഗണിക്കരുത്. അനാവശ്യ ചിന്തകൾ ഉണ്ടാവാതെ നോക്കണം.
മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി )
സാമ്പത്തികമായ നേട്ടങ്ങൾക്കു വേണ്ടി ചെയ്യുന്ന ചില പ്രവർത്തികൾ ഉദ്ദേശിച്ച ഫലം കാണില്ല. സാമ്പത്തിക ഇടപാടുകൾ കരുതലോടെ ചെയ്യണം. അനാവശ്യമായ തർക്കങ്ങളിൽ ഇടപെട്ട് ധനനഷ്ടം വരാതെ നോക്കണം. അന്യസ്ത്രീകളോട് / പുരുഷന്മാരോട് അടുപ്പം കുറയ്ക്കേണ്ടതാണ്. അനർഹരെ ഒഴിവാക്കിയില്ലെങ്കിൽ കർമ്മരംഗത്ത് തിരിച്ചടി നേരിടും. രോഗ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വന്നു ചേരുന്ന അവസരങ്ങൾ വേണ്ട വിധം ഉപയോഗിച്ചില്ലെങ്കിൽ പിന്നീട് ദുഃഖിക്കും.
ജ്യോതിഷി പ്രഭാസീന സി പി
Email ID prabhaseenacp@gmail.com
+91 9961442256
Summary: Predictions: This month for you Predictions by Prabha Seena
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved