രാമായണം; ദോഷമകറ്റാൻ ദിവ്യഔഷധം
ദോഷപരിഹാരത്തിന് രാമായണപാരായണം പോലെ മറ്റൊരു ഔഷധമില്ല. രാമായണത്തിലെ ശ്ളോകങ്ങളിൽ ഗായത്രീമന്ത്രം അന്തർലീനമാണ്. 24,000 തവണ ഗായത്രി ജപിക്കുന്നതിനു തുല്യമത്രേ ഒരു തവണ രാമായണം വായിക്കുന്നത്. ഗായത്രിയുടെ മന്ത്ര ശക്തി കൊണ്ടാണ് രാമായണപാരായണത്തിലൂടെ പല ദോഷങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്നത്.
രാമായണത്തില്‍ ആറു കാണ്ഡങ്ങള്‍ക്കും – ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം,ആരണ്യകാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നിവയ്ക്ക് – തുല്യപ്രാധാന്യമാണെങ്കിലും ശ്രേഷ്ഠം സുന്ദരകാണ്ഡമാണ്. ഹനുമാന്‍ സീതയെ കണ്ടെത്തുന്ന സീതാദര്‍ശനം ഈ കാണ്ഡത്തിലാണ്. രാമായണം മൊത്തം യഥാസമയം പാരായണം ചെയ്യാന്‍ കഴിയാത്തവര്‍ സുന്ദരകാണ്ഡം മാത്രം വായിച്ചാല്‍ സമ്പൂര്‍ണ്ണ രാമായണ പാരായണഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. രാമകഥ നിത്യം പാരായണം ചെയ്യുകയോ, കേള്‍ക്കുകയോ, പഠിക്കുകയാ ചെയ്താല്‍ സകല സങ്കടങ്ങളും നീങ്ങും. ധനം, സുഖം, സര്‍വ്വാഭീഷ്ടസിദ്ധി, പാപമോചനം, പാണ്ഡിത്യം, ആയുസ് , സന്താനഭാഗ്യം, ശത്രുദോഷശമനം, ആരോഗ്യവര്‍ദ്ധനവ്, അംഗീകാരം, വന്ധ്യതാമോചനം,സര്‍വ്വവിഘ്‌നശമനം തുടങ്ങിയവയുണ്ടാകും. രാമായണത്തിലെ ഒരോ കാണ്ഡവും വായിച്ചാലുള്ള ഫലം:
1 ബാലകാണ്ഡം
മംഗല്യസിദ്ധി, സന്താനഭാഗ്യം, സുഖപ്രസവം, ആഗ്രഹസാഫല്യം.
2 അയോദ്ധ്യാകാണ്ഡം
സന്താനസൗഖ്യം, ധനസമൃദ്ധി, മേലുദ്യോഗസ്ഥ പ്രീതി.
3 ആരണ്യകാണ്ഡം
മോക്ഷപ്രാപ്തി.
4 സുന്ദരകാണ്ഡം
അപസ്മാര ശാന്തി, സംസാരബന്ധം, ഉന്മാദം, ബുദ്ധിമാന്ദ്യം എന്നിവയുടെ നിവാരണം, പരസ്ത്രീബന്ധദോഷശാന്തി, ഐശ്വര്യം, ദു:ഖശമനം, ദു:സ്വപ്നദോഷശാന്തി, സ്വത്വഗുണവർദ്ധനം, ബന്ധുസമാഗമം, ആപത്ശാന്തി, ശത്രുജയം,രാജ്യപ്രാപ്തിദൈവദോഷശാന്തി സർവ്വദു:ഖശാന്തി, ഗൃഹസമ്പാദനം, കൃഷി അഭിവൃദ്ധി, ഉദ്ദിഷ്ടകാര്യസിദ്ധി, ജയിൽ മോചനം, സർവ്വസൗഖ്യം.
(സുന്ദരകാണ്ഡപാരായണം ഹനുമദ് ഉപാസനയാണ്. അതിനാൽ പാരായണം ചെയ്യുന്ന വ്യക്തി പാരായണ കാലത്ത് പരിപൂർണ്ണ സസ്യഭുക്കായിരിക്കണം. ബ്രഹ്മചര്യം പാലിക്കണം.)
5 യുദ്ധകാണ്ഡം
പൊതുവായ നന്മ അത്യാഹിതങ്ങളിൽ നിന്നുള്ള രക്ഷ, രോഗശമനം, ആരോഗ്യം, ദു:ഖശാന്തി, ബന്ധന ഭീതിയിൽ നിന്ന് മുക്തി.
– സരസ്വതി ജെ. കുറുപ്പ്
Mobile: +91 90745 80476