രേവന്ത ഭാഗ്യമന്ത്രം വീഡിയോ
ഐശ്വര്യത്തിനും കലാവിജയത്തിനും
ഭാഗ്യസമൃദ്ധിയും ഐശ്വര്യലബ്ധിയും നേടാൻ സഹായിക്കുന്ന അത്ഭുത ഫലസിദ്ധിയുള്ള മന്ത്രമാണ് രേവന്ത മന്ത്രം. കലിയുഗ ദോഷങ്ങൾ അകറ്റി സർവസൗഭാഗ്യങ്ങളും സമ്മാനിക്കുന്ന അയ്യപ്പ സ്വാമിയെ വിദ്യാഗുണം, കലാവിജയം, ഐശ്വര്യം, ഭാഗ്യ സമൃദ്ധി എന്നിവയ്ക്ക് രേവന്ത മന്ത്രം ജപിച്ച് ഉപാസിക്കണം. 64 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. ശനിയാഴ്ച, ഉത്രം നക്ഷത്രം തുടങ്ങി 21 ദിവസം തുടർച്ചയായി ജപിക്കുന്നത് വളരെ പെട്ടെന്ന് ഫലം ലഭിക്കാൻ നല്ലതാണ്. കുറച്ചു സമയത്തിനുള്ളിൽ ജപിക്കാവുന്നതാണ് ഈ മന്ത്രം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഈ വീഡിയോ കേട്ട് മന്ത്രം ഹൃദിസ്ഥമാക്കി ജപിക്കാം. മണ്ഡല, മകരവിളക്ക് കാലത്തെ ഏത് ദിവസവും ജപം തുടങ്ങാം. മണ്ഡല-മകരവിളക്ക് വ്രതമെടുക്കുന്നവരും മറ്റ് അയ്യപ്പ ഭക്തരും ഇത് നിത്യവും ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് നല്ലതാണ്. നേരം ഓൺലൈന് വേണ്ടി രേവന്ത ഭാഗ്യമന്ത്രം ജപിക്കുന്നത് പ്രസിദ്ധ പിന്നണി ഗായകൻ മണക്കാട് ഗോപനാണ്.
റിക്കാഡിംഗ് & മിക്സ്: ഗൗതം ജി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://www.youtube.com/c/NeramOnline – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:
Story Summary: Revantha Mantram Recitation For Prosperity