Friday, 22 Nov 2024

രോഗം മാറാനും ശാപമോക്ഷത്തിനും – ധന്വന്തരി പ്രീതി പ്രത്യൗഷധം

പ്രൊഫ. ദേശികം രഘുനാഥ്

ഭാരതത്തിന്റെ ആരോഗ്യദേവനാണ് ധന്വന്തരി മൂർത്തി. പാലാഴിമഥനത്തിൽ അമൃതകുംഭവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി; ഭാരതീയ ചികിത്സയുടെ അമൃതമൂർത്തി.

ധന്വന്തരി പ്രീതി ലഭിച്ചാൽ നിലവിലുള്ള രോഗം കുറയുകയും ദൂരീകരിക്കുകയും രോഗം വരാതിരിക്കുന്ന സാഹചര്യം രൂപപ്പെടുകയും ചെയ്യും. ധന്വന്തരി ഉപാസന ശാപമോക്ഷത്തിനും പ്രത്യൗഷധമാണ്. വംശം, കുടുംബം, വ്യക്തി എന്നിവയെ ബാധിച്ച ശാപങ്ങൾ ക്രമേണയായി ദൂരീകരിക്കുന്നതിനും ധന്വന്തരി പ്രാർത്ഥന സഹായിക്കും.

ദുർവാസാവിന്റെ ശാപത്താൽ ജരാനരകൾ ബാധിച്ച ദേവന്മാരുടെ ശാപമോക്ഷത്തിനാണ് ധന്വന്തരി അമൃതകുംഭവുമായി പ്രത്യക്ഷപ്പെട്ടത്. കേരളത്തിൽ ധന്വന്തരി ക്ഷേത്രങ്ങൾ എണ്ണത്തിൽ കുറവാണ്. അതിനാൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ധന്വന്തരി മന്ത്രത്താൽ അർച്ചനയും പൂജയും നടത്തുന്നത് രോഗഭയം മാറാൻ ധന്വന്തരി യന്ത്രം ധരിക്കുന്നതും ഗുണമാണ്.

ഇനി പറയുന്നതിൽ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മൂന്നുമോ ദിവസവും 54,108 ക്രമത്തിൽ ജപിക്കാം. കൂടുതൽ ജപം ശക്തമാക്കാൻ ധന്വന്തരി അഷ്‌ടോത്തരം തുടങ്ങി അനേകം പ്രാർത്ഥനാ നമസ്‌കാര സ്‌തോത്രങ്ങളുണ്ട്. അവരവരുടെ ശേഷിക്കനുസരിച്ച് ജപിച്ചു ശക്തി ആർജ്ജിച്ച് രോഗവും രോഗഭയവും മാറ്റിയെടുക്കുക.

1
സുദർശന ബുധാ കുംഭ
ജളൂകാ ശംഖ പാണയേ
ആദി വൈദ്യായ ഹരയേ
ശ്രീ ധന്വന്തരയേ നമഃ

2
അച്ചുതാനന്ദ ഗോവിന്ദ
വിഷ്‌ണോ നാരായണാമൃത
രോഗാൻ മേ നാശയാശേഷാ
നാശു ധന്വന്തരേ ഹരേ

3
ഓം നമോ ഭഗവതേ
വാസുദേവായ ധന്വന്തരയേ
അമൃത കലശ ഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യനാഥായ
ശ്രീ മഹാവിഷ്ണവേ നമഃ

പ്രൊഫ. ദേശികം രഘുനാഥ്,
+91 80 780 22068

Story Summary: Dhanwantari Worshipping for removing illnesses and curse

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version