രോഗങ്ങൾ നിരന്തരം ശല്യംചെയ്താൽ ഇതും ഒന്ന് പരീക്ഷിച്ചു നോക്കുക
രോഗങ്ങൾ നിരന്തരം ശല്യംചെയ്താൽ ഇതും ഒന്ന് പരീക്ഷിച്ചു നോക്കുക
ചിലയാളുകളെ രോഗങ്ങൾ നിരന്തരം ശല്യം ചെയ്യുന്നത് പതിവു കാഴ്ചയാണ്. ഓരോരോ രോഗങ്ങൾ മാറി മാറി വന്നു കൊണ്ടിരിക്കും. എന്തെല്ലാം ചികിത്സകൾ നടത്തിയാലും അസുഖങ്ങൾ വിട്ടൊഴിയില്ല. ഒരിക്കലും ഒരു സ്വസ്ഥതയും കിട്ടില്ല. മറ്റു ചിലരുടെ കാര്യത്തിൽ അവരെ മാത്രമാകില്ല രോഗദുരിതങ്ങൾ വേട്ടയാടുക ; കുടുംബാംഗങ്ങളെയും അസുഖങ്ങളും പ്രശ്നങ്ങളും തുടർച്ചയായിബുദ്ധിമുട്ടിക്കും. ഈ സമയത്ത് അവർ ഈദോഷങ്ങളുടെ, ഒഴിയാബാധകളുടെ കാരണം എന്തെന്ന് ജ്യോതിഷ ചിന്ത നടത്തുന്നത് നല്ലതായിരിക്കും. പലപ്പോഴും ഗ്രഹപ്പിഴകളാകും ഇതിന് കാരണം; അതായത് സമയ ദോഷമെന്ന് പറയുന്ന ഗോചരാലും ജാതകവശാലുമുള്ള ഗ്രഹദോഷങ്ങൾ.
ദശാകാലത്തെയും അപഹാരത്തിലെയും ദോഷങ്ങൾ, നവഗ്രഹങ്ങളുടെ അനിഷ്ടഭാവസ്ഥിതി തുടങ്ങിയവയെല്ലാം കാരണം വിട്ടുമാറാത്ത രോഗദുരിതങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വാസ്തു ദോഷങ്ങളുള്ള ഭവനങ്ങളിൽ താമസിക്കുന്നത് കുടുംബത്തിലുള്ള ചിലരെ നിത്യരോഗികളാക്കുന്നതും ആ സാഹചര്യത്തിൽ നിന്നും മാറുമ്പോൾ അവർ രോഗമുക്തരാകുന്നതും പൊതുവേ കണ്ടുവരാറുണ്ട്. വീടിന്റെ തെക്കുഭാഗത്തുള്ള കിണറുണ്ടാകുകയാണ് രോഗകാരണമാകുന്ന ഒരു വാസ്തു ദോഷം. പിന്നെ വായുകോണിന്റെയും വടക്കുദിക്കിന്റെയും മധ്യഭാഗം ഉയർന്നും അഗ്നികോൺ, തെക്കുദിക്ക് എന്നിവ താണും ഇരിക്കുന്ന ഭൂമിയിൽ നിർമ്മിക്കപ്പെട്ട വീട്ടിൽ താമസിക്കുന്ന ചിലർക്കും വിട്ടുമാറാത്ത രോഗദുരിതങ്ങൾ ഉണ്ടാകാറുണ്ട്. നല്ല ചികിത്സ നടത്തുന്നതിനൊപ്പം ജാതക പരിശോധനയിലൂടെ ഈ പ്രശ്നങ്ങൾ കണ്ടെത്തി ദോഷ പരിഹാരങ്ങൾ കൂടി ചെയ്താൽ അതിവേഗം ഇത്തരം ദുരിതങ്ങളിൽ നിന്നും മോചനം നേടാം. അതിന് ചില പ്രാർത്ഥനകൾ ശീലമാക്കുകയും ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിക്കുകയും വേണം. മഹാദേവനെയും ധന്വന്തരിമൂർത്തിയെയും ശ്രീലളിതാ ദേവിയെയുമാണ് ഇതിന് പ്രധാനമായും ഭജിക്കേണ്ടത്.
മഹാവിഷ്ണുവിന്റെ അംശാവതാരമാണ് ധന്വന്തരിമൂർത്തി. ഭഗവാനെ ഈ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രം വീടിന് അടുത്തുണ്ടെങ്കിൽ അവിടെ അല്ലെങ്കിൽ മഹാവിഷ്ണു ക്ഷേത്രത്തിലോ , ശ്രീകൃഷ്ണ – ശ്രീരാമ ക്ഷേത്രത്തിലോ ജന്മനാളിനൊ പക്കനാനാളിനൊ ദർശനം നടത്തി വഴിപാട് കഴിക്കുന്നതും എന്നും ധന്വന്തരി മന്ത്രം ജപിക്കുന്നതും രോഗദുരിത മോചനത്തിന് ഉത്തമമാണ്.
ദോഷപരിഹാരത്തിനുള്ള ശിവപൂജയിൽ പ്രധാനം മൃത്യുഞ്ജയഹോമം, മൃത്യുഞ്ജയ മന്ത്രാർച്ചന, മൃത്യുഞ്ജയ മന്ത്ര ജപം എന്നിവയാണ്. ഇതിനൊപ്പം പ്രദോഷവ്രതം, ഞായറാഴ്ച വ്രതം എന്നിവയിൽ ഏതെങ്കിലും ഒന്ന് അനുഷ്ഠിച്ചശേഷം ശിവക്ഷേത്രദർശനം നടത്തണം. വൈദ്യനാഥരൂപത്തിൽ ശിവപ്രതിഷ്ഠയുള്ള ശിവക്ഷേത്രത്തിൽ ദർശനംനടത്താൻ കഴിയുമെങ്കിൽ അത്യുത്തമം.ഞായറാഴ്ചകളിൽ ശിവദർശനം നടത്തുന്നത് തീർച്ചയായും രോഗദുരിതങ്ങളിൽനിന്നും ആശ്വാസമേകും. നിത്യേന ഓം നമഃ ശിവായ ജപവും ശ്രീലളിതാംബികയെ പ്രീതിപ്പെടുത്താൻ സൗന്ദര്യലഹരിയിലെ 58-ാം ശ്ലോക ജപവും ശീലമാക്കണം.
ധന്വന്തരമൂർത്തി മന്ത്രം
ഓം നമോ ഭഗവതെ
വാസുദേവായ ധന്വന്തരായെ
അമൃത കലശഹസ്തായ
സർവ്വാമയ വിനാശയ
ത്രൈലോക്യ നാഥായ
മഹാവിഷ്ണവെ നമഃ
മൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടി വർദ്ധനം
ഉർവ്വാരുകമിവ ബന്ധനാത്
മൃത്യോർമുക്ഷീയമാമൃതാത്
സൗന്ദര്യലഹരിയിലെ ശ്ലോകം 58
അരാളം തേ പാളീയുഗള മഗരാജന്യതനയേ
ന കേഷാമാധത്തേ കുസുമശരകാേദണ്ഡകുതുകം
തിരശ്ചീനോ യത്ര ശ്രവണപഥമൂല്ലംഘ്യ വിലസൻ
അപാംഗ വ്യാസംഗാേ ദിശതി ശരസന്ധാന ധിഷണാം
ജ്യോതിഷൻ വേണു മഹാദേവ്,+91 9847475559