Saturday, 23 Nov 2024

രോഗശാന്തിക്കും ആയുരാരോഗ്യത്തിനും വ്രതം വേണ്ടാത്ത മന്ത്രജപം 21 ദിവസം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഭഗവാൻ ശ്രീ പരമേശ്വരൻ മൃത്യുഞ്ജയനാണ്; കാലകാലനാണ്. രോഗങ്ങളിൽ നിന്നുള്ള മുക്തിക്കും മാറാരോഗ ദുരിതങ്ങളിൽ നിന്നും അല്പമെങ്കിലും ആശ്വാസം നേടുന്നതിനും മാനസികവ്യഥകൾ അകറ്റുന്നതിനും ആരോഗ്യത്തിനും മൃത്യുഞ്ജയ മൂര്‍ത്തിയായ ശിവഭഗവാന്റെ അനുഗ്രഹം സഹായിക്കും. ആയുർ ദോഷശാന്തി, അപകടങ്ങളിൽ നിന്നുള്ള മോചനം, ശത്രുദോഷം, ആഭിചാരബാധ, സൂര്യൻ, ശനി എന്നിവ കാരണമുണ്ടാകുന്ന ഗ്രഹപ്പിഴകൾ, ഏഴരശനി, കണ്ടക ശനി, അഷ്ടമശനി ഇവയ്ക്കെല്ലാം പരിഹാരമാണ് മൃത്യുഞ്ജയ പൂജ, മൃത്യുഞ്ജയ
ഹോമം, മൃത്യുഞ്ജയ നാമാവലി ജപം, മൃത്യുഞ്ജയ മന്ത്രം ജപിച്ച് ശംഖാഭിഷേകം തുടങ്ങിയവ. മൃത്യുഞ്ജയ മൂർത്തിയെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും പ്രധാനമന്ത്രമായ മൃത്യുഞ്ജയ മഹാമന്ത്രം യജുർവേദത്തിലുള്ളതാണ്; മൂന്നാം അദ്ധ്യായത്തിലെ അറുപതാം മന്ത്രം.

മൃത്യുഞ്ജയ മന്ത്രം
ത്ര്യംബകം യജാമഹേ,
സുഗന്ധിം പുഷ്ടി വർദ്ധനം,
ഉർവാരുകമിവ ബന്ധനാൽ
മൃത്യോർമ്മുക്ഷീയമാമൃതാത്

രോഗാദി അരിഷ്ടതയകലാന്‍ ശിവക്ഷേത്രത്തില്‍ ശംഖാഭിഷേകം നടത്തുന്നതും ഗുണകരമാണ്.
മൃത്യുഞ്ജയ മന്ത്രം ജപിച്ച് ശംഖുകൊണ്ട് അഭിഷേകം ചെയ്യുക. 108 പ്രാവശ്യം ശംഖാഭിഷേകം നടത്തണം.
28 തിങ്കളാഴ്ച ചെയ്താൽ ഫലം ലഭിക്കും. ശിവരാത്രി തുടങ്ങി 28 ദിവസം തുടര്‍ച്ചയായും ചെയ്യാം. ഉദയത്തിന് മുമ്പ് ശംഖാഭിഷേകം ചെയ്യണം.

മൃത്യുഞ്ജയ മൂര്‍ത്തിയുടെ പ്രീതി നേടാൻ വ്രതനിഷ്ഠയും മന്ത്രോപദേശവും നിര്‍ബന്ധമില്ലാത്ത 28 മന്ത്രങ്ങളുണ്ട്. ഇത് ദിവസവും ജപിക്കുന്നത് ഗുണകരമാണ്. രാവിലെ കുളിച്ച് ശിവക്ഷേത്രദര്‍ശനം നടത്തി ജപം തുടങ്ങണം. ഈ മന്ത്രങ്ങൾ നെയ്‌വിളക്കിന് മുമ്പിലിരുന്ന് ദിവസവും 5 പ്രാവശ്യം വീതം ജപിക്കണം. പ്രദോഷം, ശിവരാത്രി, തിങ്കളാഴ്ച തുടങ്ങിയ ദിവസങ്ങൾ ഈ മന്ത്ര ജപം ആരംഭിക്കാൻ ഉത്തമമാണ്. ആരോഗ്യം വര്‍ദ്ധിക്കാനും, രോഗങ്ങൾ അകറ്റാനും ഈ മന്ത്രങ്ങള്‍ തുടർച്ചയായി 21 ദിവസം ജപിക്കുക.

ഓം മൃത്യുരൂപിണേ നമഃ
ഓം മൃത്യുഗായാത്മനേ നമഃ
ഓം സഞ്ജീവനീഘോഷായ നമഃ
ഓം സദാഹാരായ ഹ്രീം നമഃ
ഓം സദാശിവായ നമഃ
ഓം നീലകണ്ഠായ ഹ്രീം നമഃ
ഓം നീലഗ്രീവായ ഹ്രീം നമഃ
ഓം മൃത്യുഞ്ജയായ നമഃ
ഓം മരീചയേ നമഃ
ഓം സപ്തര്‍ഷയേ ഹ്രീം ജൂംസ: നമഃ
ഓം രോചകാത്മനേ നമഃ
ഓം നീലകാളായ നമഃ
ഓം ശശ്വത് പ്രസന്നാത്മനേ നമഃ
ഓം അഷ്ടമീ സേവ്യായ നമഃ
ഓം ഭൈരവ പ്രിയായ നമഃ
ഓം ഋഗ്വേദ മാര്‍ഗ്ഗായ നമഃ
ഓം ജ്ഞാനനിരതായ നമഃ
ഓം ശശ്വത് സ്വരൂപമണ്ഡലായ നമഃ
ഓം കാമദായിനേ നമഃ
ഓം ഋഷഭേശ്വരായ നമഃ
ഓം സുസത്വായ നമഃ
ഓം വേദാശ്വായ നമഃ
ഓം പ്രയുക്ത മാര്‍ഗ്ഗാത്മനേ നമഃ
ഓം ഓങ്കാരേശ്വരായ നമഃ
ഓം ഷണ്മുഖ പ്രിയായ നമഃ
ഓം ഷഡംഗുല മാത്രേ നമഃ
ഓം വംശരൂപിണേ നമഃ
ഓം സുനന്ദായ നമഃ

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 09447020655


Summary: 28 Mrityunjaya Mantras for mental, emotional and physical health

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version