Monday, 8 Jul 2024

രോഗശാന്തിക്ക് അഷ്ടാക്ഷരമന്ത്രം; ദു:ഖം തീരാൻ ദ്വാദശാക്ഷരമന്ത്രം

അത്ഭുതകരമായ ഫലസിദ്ധിയുള്ള രണ്ട് മന്ത്രങ്ങളുണ്ട് – അഷ്ടാക്ഷര മന്ത്രവും ദ്വാദശാക്ഷര മന്ത്രവും. എട്ട് അക്ഷര സമാഹാരമായ അഷ്ടാക്ഷര മന്ത്ര ജപ ഫലം  രോഗശാന്തിയാണ്.  ദ്വാദശാക്ഷര മന്ത്രം വിധിപ്രകാരം ജപിച്ചാൽ സകല ദു:ഖങ്ങളും തീരും.


‘ഓം നമോ നാരായണായ’ എന്നതാണ് അഷ്ടാക്ഷരമന്ത്രം. പഞ്ചഭൂതങ്ങളെയും മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിവയെയും  ചേര്‍ത്ത് അഷ്ടപ്രകൃതി എന്നു പറയും. ഈ പ്രകൃതിയാണ് മനുഷ്യരെക്കൊണ്ട് കര്‍മ്മങ്ങള്‍ ചെയ്യിക്കുന്നത്. അഷ്ടാക്ഷരമന്ത്രത്തിലെ ഓരോ അക്ഷരവും  അഷ്ടപ്രകൃതികളെ കുറിക്കുന്നു.ഭഗവാൻ ഈ പ്രകൃതിയുടെ നാഥനാണ്. അതു കൊണ്ട് അഷ്ടാക്ഷരമന്ത്രം ജപിക്കുകയാണെങ്കില്‍ അഷ്ടപ്രകൃതിയെയും നിയന്ത്രണത്തിലാക്കാം.ഈ മന്ത്രം നിത്യവും 108 തവണ ജപിക്കുകയാണെങ്കില്‍ രോഗശാന്തിയും പാപനാശവും
ഉണ്ടാകും.


ഓം നമോ ഭഗവതേ വാസുദേവായ എന്നതാണ് ദ്വാദശാക്ഷരമന്ത്രം. നാരദമുനി ധ്രുവന് ഉപദേശിച്ചുകൊടുത്തതാണ് ഈ മന്ത്രം. ഇതു ജപിച്ചിട്ടാണ് ധ്രുവന് ഉത്തമമായ ധ്രുവസ്ഥാനം കൈവന്നത്. ഈ മന്ത്രത്തിലെ പന്ത്രണ്ട് അക്ഷരങ്ങള്‍ പന്ത്രണ്ട് രാശികളെ
പ്രതിനിധീകരിക്കുന്നു. പതിവായി ഈ മന്ത്രം ജപിക്കുകയാണെങ്കില്‍  എല്ലാ ദു:ഖങ്ങളില്‍ നിന്നും മോചിതരാകും. വ്യക്തി ജീവിതത്തില്‍ ഉന്നതസ്ഥാനവും കൈവരും.

error: Content is protected !!
Exit mobile version