രോഹിണിയും തിങ്കളാഴ്ചയും ഒന്നിക്കുന്ന അപൂർവ ദിനം ഇതാ; വിവാഹതടസം മാറ്റാം
ജ്യോതിഷരത്‌നം വേണു മഹാദേവ്
രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒരുമിക്കുന്ന ദിവസം സ്വയംവര പൂജ നടത്തുന്നത് മംഗല്യസിദ്ധിക്ക് ഏറ്റവും ഉത്തമമായ ഒരു ഉപാസനാ മാർഗ്ഗമാണ്. 2022 ജൂൺ 27 ന് ഇത്തരത്തിൽ രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒന്നിച്ചു വരികയാണ്. അപൂർവമായി സംഭവിക്കുന്ന ഒന്നാണ് ഈ ഒത്തു ചേരൽ. ഈ ദിവസം വ്രതനിഷ്ഠ പാലിച്ച് പാർവതിദേവിയെയാണ് സ്വയംവര മന്ത്രം കൊണ്ട് ഉപാസിക്കേണ്ടത്. വിവാഹ തടസം മാറുന്നതിന് അത്യുത്തമമാണ് ഈ സ്വയംവര പൂജ. ഭക്തർക്ക് സൗകര്യപ്രദമായ ഭഗവതി ക്ഷേത്രത്തിലോ ശിവക്ഷേത്രത്തിലോ ഇത് നടത്തി പ്രാർത്ഥിക്കാം.
സോമവാരവ്രതം അഥവാ തിങ്കളാഴ്ച വ്രതാനുഷ്ഠാനം മംഗല്യ സിദ്ധിക്കും നെടുമാംഗല്യത്തിനും ഉത്തമമാണ്. തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നവർ ഞായറാഴ്ച വൈകിട്ട് ഭക്ഷണം ഉപേക്ഷിക്കണം. തിങ്കളാഴ്ച സൂര്യോദയത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഉണര്‍ന്ന് കുളിച്ച് കടും നിറമില്ലാത്ത വസ്തങ്ങള്‍ അണിഞ്ഞ് ഭസ്മം തൊടണം. രുദ്രാക്ഷം ധരിച്ച് ശിവക്ഷേത്ര ദര്‍ശനവും പ്രദക്ഷിണവും നടത്തണം. പകല്‍ ഉണ്ണാതെ ഉറങ്ങാതെ മന:ശുദ്ധിയോടെ കഴിയണം. ശിവ മന്ത്രങ്ങൾ, സ്തോത്രങ്ങൾ എന്നിവ ജപിക്കണം ശിവപുരാണം പാരായണം ചെയ്യണം. സന്ധ്യയ്ക്ക് വീണ്ടും ശിവക്ഷേത്ര ദര്‍ശനവും പ്രദക്ഷിണവും നടത്തണം. അമാവാസിയും തിങ്കളാഴ്ചയും ഒന്നിച്ചു വരുന്ന ദിവസവും രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒന്നിക്കുന്ന ദിവസം പോലെ വിശേഷപ്പെട്ടതാണ്. തിങ്കളാഴ്ചയും കറുത്തവാവും ഒന്നിക്കുന്ന ദിനത്തെ അമാ സോമവാരവ്രതം എന്നാണ് പറയുന്നത്. ഇനി അമാ സോമവാരവ്രതം വരുന്ന ദിവസം 2023 ഫെബ്രുവരി 20 ആണ് .
വിവാഹ തടസം മാറാനും നല്ല ഭര്‍ത്താവിനെ കിട്ടാനും ഭര്‍ത്താവിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കായും മാത്രമല്ല ചന്ദ്രദോഷം മാറ്റുന്നതിനും രോഗങ്ങള്‍ അകറ്റുന്നതിനും തിങ്കളാഴ്ച വ്രതം നോൽക്കുന്നത് നല്ലതാണ്. ജാതക
പൊരുത്തമില്ലാതെ വിവാഹം കഴിച്ച് ദുരിതങ്ങൾ അനുഭവിക്കുന്നതിന് പരിഹാരമായി ഏഴു തിങ്കളാഴ്ച തുടര്‍ച്ചയായി വ്രതം അനുഷ്ഠിക്കുന്നത് നല്ലതാണ്.
ജാതകത്തില്‍ ചന്ദ്രന് പക്ഷബലമുള്ളവർ ചന്ദ്രദശയിൽ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും വെളുത്ത പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയും ദേവീ മാഹാത്മ്യം വായിക്കുകയും വേണം. ചന്ദ്രന് പക്ഷബലമില്ലാത്തവർ ചന്ദ്രദശാകാലത്ത് തിങ്കളാഴ്ച ദിവസം ഭദ്രകാളീ ക്ഷേത്ര ദര്‍ശനമാണ് നടത്തേണ്ടത്. അമാവാസിയും തിങ്കളും ഒത്തുചേര്‍ന്നു വരുന്ന ദിവസം ഭദ്രകാളീ ക്ഷേത്ര ദര്‍ശനം നടത്തുന്നത് ചന്ദ്രദോഷം മാറ്റാന്‍ അത്യുത്തമമാണ്.
സർവ്വവശ്യമാണ് സ്വയംവര മന്ത്രം കൊണ്ടുളള ഉപാസനയുടെ ഫലം. അതിനാൽ സ്വയംവര മന്ത്രം പതിവായി ജപിക്കുന്നവർക്ക് സകലകാര്യ വിജയവും ആകർഷകത്വവും ഉണ്ടാകും. കുറഞ്ഞത് എട്ടു തവണ ജപിക്കണം. ഇതാണ് മന്ത്രം:
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരി യോഗേശ്വരി
യോഗഭയങ്കരി സകല സ്ഥാവര
ജംഗമസ്യ മുഖ ഹൃദയം മമ വശം
ആകർഷ ആകർഷയഃ സ്വാഹ
ജ്യോതിഷരത്‌നം വേണു മഹാദേവ്
+91 9847475559
Story Summary : significance of rohini nakshatra and monday togetherness