Monday, 8 Jul 2024

ലോകം താങ്ങി നിറുത്തുന്നത് അഷ്ടലക്ഷ്മിമാർ

മഹാലക്ഷ്മ്യാഷ്ടകം  സ്ഥിരമായി ജപിച്ചാൽ  എല്ലാ ആഗ്രഹങ്ങളും സാധിക്കും. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിങ്ങനെ എട്ട് ലക്ഷ്മിമാരാണ് ഈ ലോകത്തെ താങ്ങി നിറുത്തുന്നത്. ഇവർ എല്ലാവരും  തുല്യശക്തികളാണ്. ഓരോ ലക്ഷ്മിമാരേയും തുല്യമായി കണ്ട് മഹാലക്ഷ്മ്യാഷ്ടകം ജപിച്ചില്ലെങ്കില്‍ ഫലം സിദ്ധിക്കില്ലെന്നു മാത്രമല്ല വിപരീതാനുഭവങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഒരു മനുഷ്യന്‍   ഇച്ഛിക്കുന്ന ഐശ്വര്യം, ധനലബ്ധി, അംഗീകാരം, ആത്മവീര്യം, അഭിവൃദ്ധി, വിപുലത, ശാന്തി, സ്ഥാനലബ്ധി എന്നിങ്ങനെ അഷ്ടവിധ ആവശ്യങ്ങള്‍ക്കാണ് അവന്‍ അഷ്ടലക്ഷ്മീഭജനം ചെയ്യണം എന്നുപറയുന്നത്. അടിസ്ഥാന ഭാവമായ  മഹാലക്ഷ്മിയെ മാത്രം ധ്യാനിച്ച് അഷ്ടലക്ഷ്മീ ഭജനം നടത്തുമ്പോഴാണ് ഉദ്ദിഷ്ടകാര്യം നടക്കാതെ പോകുന്നത്. ഇത് ഫലമില്ലാതാകുമെന്ന് മാത്രമല്ല  പ്രപഞ്ചശരീരത്തിലൂടെ സംജാതമാകുന്ന അസന്തുലിതാവസ്ഥയുടെ അനുരണനങ്ങള്‍  വ്യക്തിശരീരത്തെയും ബാധിക്കും. അത്  വീട്ടിലും ബന്ധധങ്ങളിലും   അനൈക്യമുണ്ടാക്കാം; ശാരീരിക വൈകല്യമായോ രോഗമായോ പ്രത്യക്ഷപ്പെട്ട് ജീവിതം ദുരിതമയമാക്കാനും സാധ്യതയുണ്ട്. എട്ടു ലക്ഷ്മിമാരില്‍ ഓരോ ലക്ഷ്മിക്കും മൂന്നു പക്ഷം  അതായത് 45 ദിവസം  നീക്കിവച്ച് ജപിക്കണം. ഓരോ ഒന്നരമാസവും ഓരോ ലക്ഷ്മിമാര്‍ക്ക് പ്രാധാന്യം നല്‍കി ജപിക്കുക.  ധനുുമാസം ഒന്നു മുതല്‍ ജപം തുടങ്ങാം.സര്‍വ്വാഭീഷ്ടങ്ങളും സിദ്ധിക്കുന്നതായി ബോദ്ധ്യപ്പെടും. വടക്കോട്ടു തിരിഞ്ഞിരുന്നു ജപിക്കുന്നതാണുത്തമം. എട്ടാമത്തെ ലക്ഷ്മിയായ രാജലക്ഷ്മിയില്‍ തീര്‍ക്കണം . തുലാം പതിനാറു മുതല്‍ ധനുസംക്രമം വരെ ജപിക്കുന്ന ദിവസങ്ങളില്‍ സസ്യഭക്ഷണം ഏറ്റവും നല്ലത്. ആഹാരം കഴിക്കും മുമ്പ് വടക്കോട്ട് തിരിഞ്ഞിരുന്ന് മഹാലക്ഷ്മിയെ ധ്യാനിച്ചശേഷം പ്രസാദമെന്നു കരുതി കഴിക്കുക. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 12 മണിക്കൂര്‍ മൗനവ്രതമാചരിക്കുക കൂടി ചെയ്താല്‍ ഫലസിദ്ധി എളുപ്പമാകും. സന്ധ്യയ്ക്ക് നാമം ജപിക്കുക. സൂര്യനസ്തമിച്ചശേഷം സ്വന്തം വീട്ടില്‍ പാകം ചെയ്ത ലളിതമായ ആഹാരംമാത്രം കഴിക്കുക. ദിവസവും അരയാല്‍ പ്രദക്ഷിണം, 12 തവണ അല്ലെങ്കില്‍ 24 തവണ ചെയ്യുക. ഇത് സമ്പത്തുണ്ടാക്കിത്തരും.

error: Content is protected !!
Exit mobile version