Saturday, 23 Nov 2024

വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തങ്ങൾ ;
വിദേശ രാജ്യങ്ങളിലേത് ഉൾപ്പെടെ

അനിൽ വെളിച്ചപ്പാടൻ
കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം ക്ഷേത്രങ്ങളിലും വീട്ടിലും വിദ്യാരംഭം നടത്താം. കേരളത്തിൽ 2022 ഒക്ടോബർ 5
രാവിലെ 09.07 വരെയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഈ വര്‍ഷത്തെ വിദ്യാരംഭം ചെയ്യാവുന്നതാണ്. ഇതിൽ തന്നെ അത്യുത്തമ സമയം രാവിലെ 7:14 വരെയാണ് .

വിദ്യാരംഭത്തിനുള്ള ശുഭമുഹൂർത്തങ്ങൾ രാജ്യം തോറും വ്യത്യസ്തമാണ്. പ്രധാനപ്പെട്ട ചില വിദേശ രാജ്യങ്ങളിലെ വിദ്യാരംഭ മുഹൂർത്തങ്ങൾ അതാത് രാജ്യങ്ങളിലെ സൂര്യോദയ പ്രകാരം ഇവിടെ ചേർക്കുന്നു. ഡേ ലൈറ്റ് സേവിംഗ് സമയം ബാധകമായ രാജ്യങ്ങളിൽ അത്രയും സമയം കൂട്ടിയോ കുറച്ചോ എടുത്താൽ മതിയാകും. ഇവിടെ പറയുന്ന സമയത്തിൽ ഡേ ലൈറ്റ് സേവിംഗ് ടൈം ഉൾപ്പെടുത്തിയിട്ടില്ല. എന്തെങ്കിലും സംശയമുള്ളവർക്ക് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രത്തെ ബന്ധപ്പെടാം. മറ്റ് രാജ്യങ്ങളിലെ സൂര്യോദയപ്രകാരമുള്ള വിദ്യാരംഭ മുഹൂർത്തം അറിയേണ്ടതുണ്ടെങ്കിൽ ഇവിടെ കമന്റായി എഴുതാൻ മറക്കരുത്. ഉത്തരാ ജ്യോതിഷ ഗവേഷണ കേന്ദ്രം തീർച്ചയായും മറുപടി നൽകും.

2022 ഒക്ടോബർ 5 ബുധൻ രാവിലെ താഴെ പറയുന്ന രാജ്യങ്ങളിൽ വിദ്യാരംഭം

അബുദാബി , ദുബായ് 6:17 മുതൽ 9: 09 വരെ
ഖത്തർ 5:33 മുതൽ 8:44 വരെ
സൗദി 5:51 മുതൽ 9:00 വരെ
ബഹ്റൈൻ 5:36 മുതൽ 8:47 വരെ
കുവൈറ്റ് 5:49 മുതൽ 9:05 വരെ
ഒമാൻ 6:03 മുതൽ 9:11 വരെ
ദക്ഷിണാഫ്രിക്ക 6:33 മുതൽ 8:24 വരെ
സിംഗപ്പൂർ 6:54 മുതൽ 9:38 വരെ
മലേഷ്യ 6:33 മുതൽ 9:19 വരെ
ഓസ്ട്രേലിയ (സിഡ്നി ) 05:32 മുതൽ 07:35 വരെ
ന്യൂസിലൻഡ് ( വെല്ലിംഗ് ടൺ) 5:54 മുതൽ 7:44 വരെ

2022 ഒക്ടോബർ 4 ചൊവ്വ രാവിലെ താഴെ പറയുന്ന സ്ഥലങ്ങളിൽ വിദ്യാരംഭം
വാഷിംഗ്ടൺ ഡി സി (ചൊവ്വ): 9:04 മുതൽ 10:33 വരെ
ലാസ് വേഗാസ് ( ചൊവ്വ): 9:35 മുതൽ 10:01 വരെ
ന്യൂയോർക്ക് (ചൊവ്വ): 8: 52 മുതൽ 9:49 വരെ
ലണ്ടൻ (ചൊവ്വ): 8: 59 മുതൽ 9:55 വരെ
കാനഡ ഒട്ടാവ ( ചൊവ്വ): 6:10 മുതൽ 9:57 വരെ
കാനഡ പ്രിൻസ് എഡ്വേഡ് ഐലന്റ് ( ചൊവ്വ):
6:21 മുതൽ 10:11 വരെ

വിജയദശമി കണക്കാക്കുന്നത്
കന്നിമാസത്തിലെ ശുക്ലപക്ഷത്തില്‍ അതായത് വെളുത്ത വാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം ദശമിതിഥി, സൂര്യോദയ സമയം മുതല്‍ ആറുനാഴികയോ അതില്‍ കൂടുതലോ എന്നാണോ വരുന്നത് ആ ദിവസമാണ് വിജയദശമി. ഇങ്ങനെ വരുന്ന വിജയദശമി ഏതൊരാള്‍ക്കും വിദ്യാരംഭത്തിന് ഉത്തമമാണ്. എന്നാല്‍ ഇങ്ങനെ ആറുനാഴിക ദശമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന്റെ തലേദിവസമായിരിക്കും വിജയദശമി. ചില വര്‍ഷങ്ങളില്‍ വിജയദശമി തുലാം മാസത്തിലും വരാം. 2015, 18 വർഷങ്ങളിൽ വിജയദശമി തുലാം മാസത്തിൽ ആയിരുന്നു.

പൂജവയ്ക്കുന്നത് അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം വൈകിട്ടും, പൂജയെടുപ്പ് – വിദ്യാരംഭം എന്നിവ ദശമി തിഥി ഉദയത്തിന് 6 നാഴികയെങ്കിലും വരുന്ന ദിവസം രാവിലെയും ആകുന്നു. പൂജവയ്പ്പ് കാലത്തെക്കുറിച്ച് പറയുമ്പോൾ അസ്തമയ സമയം എന്നതിനേക്കാൾ അന്ന് രാത്രിയിലും അഷ്ടമി തിഥി ഉണ്ടായിരിക്കണമെന്ന് ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു.

ഈ വര്‍ഷം പൂജയെടുപ്പ് നാലാം ദിവസം
ഈ വര്‍ഷത്തെ പൂജയെടുപ്പ് നാലാംദിവസമാകുന്നു. ക്ഷേത്രങ്ങളിൽ പൂജവയ്പ്പ്, വിദ്യാരംഭം എന്നിവ ചെയ്യാൻ സാധിക്കാത്ത വിദ്യാർത്ഥികൾ സ്വന്തം വീട്ടിൽ പുസ്തകങ്ങൾ പൂജവയ്ക്കാൻ ശ്രമിക്കാവുന്നതാണ്. ഗണപതി, സരസ്വതി, ദക്ഷിണാമൂര്‍ത്തി കടാക്ഷമുള്ള ക്ഷേത്രത്തില്‍ മാത്രം വിദ്യാരംഭം നടത്തുന്നത് ഐശ്വര്യം നൽകും. ഓഫീസ്സുകളിലും മറ്റും കച്ചവടരീതിയിലോ സമ്പ്രദായത്തിലോ നടത്തപ്പെടുന്ന വിദ്യാരംഭം ഒഴിവാക്കി സ്വന്തം വീട്ടിലും രാവിലെ 09.07 വരെ വിദ്യാരംഭം നടത്താൻ ഉത്തമം.

ഏത് പ്രായത്തില്‍ വിദ്യാരംഭം നടത്താം?
രണ്ടര വയസ്സ് കഴിഞ്ഞാല്‍ ശുഭമുഹൂര്‍ത്തത്തില്‍ വിദ്യാരംഭം നടത്താമെന്നും വാദിക്കുന്ന ചില ആചാര്യന്മാരുമുണ്ട്‌. രണ്ടരവയസ്സ് കഴിഞ്ഞ് വിദ്യാരംഭം നടത്തുന്നതാണ് ഉചിതമെന്ന് കരുതുന്ന ആചാര്യന്മാരാണ് കൂടുതലുമുള്ളത്. ബുദ്ധി ഉദിച്ചുവരുമ്പോള്‍ പഠിക്കുന്ന ശീലങ്ങള്‍ക്ക്‌ അടുക്കും ചിട്ടയുമുണ്ടാകുമെന്നതാണ് അതിന്‍റെ നല്ലൊരു വശം. ആകയാല്‍ രണ്ടരവയസ്സ് മുതല്‍ വിദ്യാരംഭം നടത്താവുന്നതാണ്. വിദ്യാരംഭം നടത്തിയാൽ ചിട്ടയായ പഠനം ബുദ്ധിപരമായി അവർക്ക് നൽകാനും രക്ഷകർത്താക്കൾ ശ്രമിക്കേണ്ടതാണ്. എന്തെന്നാൽ, ചിട്ടയായ വിദ്യാഭ്യാസം ഒരുവനെ നല്ല മനുഷ്യനാക്കി മാറ്റുകതന്നെ ചെയ്യും.

അനിൽ വെളിച്ചപ്പാടൻ

+91 94971 34134
(Anil Velichappadan, Uthara Astro Research Center https://uthara.in/ )

Story Summary: Vidyarambham Ceremony 2022: Date and Time


error: Content is protected !!
Exit mobile version