വിദ്യാവിജയത്തിന് കുട്ടികള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍
ബുദ്ധിശക്തിയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ബുധൻ. ഒരു കുഞ്ഞിന്റെ ജാതകത്തില്‍ ബുധന് ബലമുണ്ടെങ്കില്‍ ബുദ്ധിയും ഓര്‍മ്മശക്തിയും വർദ്ധിക്കും. ബുധന് ബലക്കുറവ് വരുന്ന ഘട്ടങ്ങളിലും ദശാകാലങ്ങളിലും സമർത്ഥരായി പഠിക്കുന്ന കുട്ടികളെപ്പോലും ചിലപ്പോൾ പഠനമന്ദത ബാധിക്കാം. ഓര്‍മ്മ മാത്രം പോര ശ്രദ്ധയും അനുസരണശീലവും വിശേഷ ബുദ്ധിയും ഉണ്ടെങ്കിലെ പഠിത്തത്തിൽ മിടുമിടുക്കരാകാൻ കഴിയൂ. ഇതിന് ബുധന്റെ അനുഗ്രഹത്തിനൊപ്പം കുട്ടികളെ സഹായിക്കേണ്ടത് വ്യാഴമാണ്.
ഓര്‍മ്മ, ശ്രദ്ധ, ജാഗ്രത എന്നിവ നൽകി മനസിനെ ഉണര്‍ത്തി കരുത്തുപകരുന്ന ഗ്രഹം ചന്ദ്രനാണ്.അലസത, മടി തുടങ്ങിയ തണുപ്പന്‍ വികാരങ്ങൾ ചന്ദ്രൻ ശക്തമായിട്ടുള്ളവരെ ബാധിക്കില്ല. ബാല്യത്തില്‍ ഓര്‍മ്മ, ബുദ്ധി, മടിയില്ലായ്മ എന്നിവയാല്‍ അനുഗ്രഹീതരായ പല കുട്ടികളും ഉയർന്ന ക്ലാസുകളിൽ പിന്നോട്ടുപോകുന്നത് കാണാം. സൂര്യന് ബലം ഇല്ലാത്തതാണ് ഇതിന് കാരണം. പഠിക്കാനും കീര്‍ത്തിയും വിജയവും നേടാനും സൂര്യ ബലം നേടണം. ആരോഗ്യമുണ്ടെങ്കിലേ പഠിക്കുക മാത്രമല്ല എന്തിനും കഴിയൂ. ആരോഗ്യം, ധൈര്യം, വീര്യം, ബലം ഇവ നല്‍കുന്നത് കുജനാണ്. കുജബലം കുറഞ്ഞവര്‍ക്ക് ആരോഗ്യത്തോടെ കഴിയാനും പഠിക്കാനും ജോലി ചെയ്യാനും സാധിക്കില്ല. മനസിനെ വേണ്ടാത്ത ചിന്തകളിലേക്കും കൂട്ടുകെട്ടുകളിലേക്കും നയിക്കുന്നത് ശുക്രനാണ്. മനസുഖം ലഭിക്കുന്നതിനും കലാ – സാഹിത്യരംഗത്ത് ഉയരാനും വാഗ് വൈഭവത്തിനും ശുക്രന്‍ സഹായിക്കുക തന്നെ വേണം.
നാഡീബലക്കുറവ്, വായു സംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ രാഹു, ശനി എന്നീ ഗ്രഹങ്ങള്‍ വിദ്യാതടസം സൃഷ്ടിക്കാം. കേതു എന്തിനെയും പകുതിയില്‍ വച്ച് മുറിച്ചിടും. വിദ്യാതടസത്തിന് കാരണം കേതുവാണ്. അതിനാല്‍ ഗ്രഹനില സൂക്ഷ്മമായി പരിശോധിച്ച് വിദ്യയ്ക്ക് തടസമുണ്ടാക്കുന്ന അവസ്ഥ കണ്ടെത്തി ഒരോ കുട്ടികളും പരിഹാരം ചെയ്താൽ വലിയ വിദ്യാ വിജയമുണ്ടാക്കാം. വിദ്യാതടസത്തിന് കാരണം ബുധനാണെങ്കില്‍ വിഷ്ണുവിന്റെ അവതാരമൂര്‍ത്തികളില്‍ കൃഷ്ണനെ പ്രീതിപ്പെടുത്തണം. ജപം, അര്‍ച്ചന, യന്ത്രധാരണം എന്നിവ വേണ്ടിവരും.
വ്യാഴപ്രീതി കുറവാണെങ്കില്‍ കുടുംബദേവതാ കോപം, ശാപദോഷം, ദേവതാ അപ്രീതി ഇവയില്‍ ഏതാണെന്നറിഞ്ഞ് പരിഹരിക്കണം. അന്നദാനം, മുഴുക്കാപ്പ് എന്നിവയാണ് പരിഹാരം.
സര്‍പ്പദോഷമെങ്കില്‍ സര്‍പ്പം പ്രധാനപ്രതിഷ്ഠയുളള ക്ഷേത്രങ്ങളില്‍ അഭിഷേകം, നാഗപൂജ, നാഗരൂട്ട്, പുള്ളുവന്‍ പാട്ട് എന്നിവ നടത്തണം. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നാഗാരാധന, തിരുച്ചെന്തൂരിൽ വെള്ളി സര്‍പ്പരൂപ സമർപ്പണം, പെരളശേരിയില്‍ മുട്ട സമര്‍പ്പണം, മണ്ണാറശാല, വെട്ടിക്കോട് ക്ഷേത്രങ്ങളില്‍ നാഗപൂജ, ആദി സുബ്രഹ്മണ്യം (കുക്കെ) ക്ഷേത്രത്തില്‍ ആശ്ളേഷബലി, അനന്തൻകാട് ക്ഷേത്രത്തിൽ അഷ്ടനാഗപൂജ ഇവ ഫലപ്രദമാണ്.
വിദ്യാകാരകഗ്രഹങ്ങളെ ഉത്തേജിപ്പിക്കാന്‍ പോന്ന രത്‌നധാരണം ഒരുപരിധിവരെ ഗുണകരമാണ്. ഏലസ് ധരിക്കുന്നവര്‍ ഏത് ഗ്രഹത്തിന്റെ പിഴവും ശാപദോഷവും എന്നു തിരിച്ചറിഞ്ഞുമാത്രം ധരിക്കുക അല്ലെങ്കില്‍ ഫലം ചിലപ്പോൾ പ്രതികൂലമാവും. ബുധനാഴ്ച വ്രതമെടുത്ത് ബല, അതിബല മന്ത്രം ജപിക്കുന്നതും അത് ജപിച്ച് ബ്രഹ്മീഘൃതം സേവിക്കുന്നതും ബുദ്ധിയെ പ്രചോദിപ്പിക്കും. ബുധനാഴ്ച കുട്ടികൾ മത്സ്യ-മാംസാദികൾ ഉപേക്ഷിച്ച് വിദ്യാധിരാജ്ഞിയായ താരാദേവിയെ ഉപാസിക്കുന്നതും ത്രിപുരസുന്ദരി ഉപാസന നടത്തുന്നതും പഠന മികവ് നല്‍കും. വിദ്യാവിജയത്തിന് ജപിക്കേണ്ട മന്ത്രങ്ങള്‍:
സരസ്വതി പ്രീതിക്ക്
ഓം സകല സരസ്വതീ
ആനന്ദ മോഹിനീ
ആത്മവിദ്യയെ സ്വാഹ
(ദിവസവും 27 തവണ ജപിക്കണം)
വ്യാഴദോഷം കണ്ടാല്‍
ഓം കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സര്‍വ്വജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയശ്ചമേ
(ദിവസവും 27 തവണ ജപിക്കണം)
ബുധദോഷത്തിന്
ഓം സം സം
വരദേ വരദേ
ഹ്രീം കാരാത്മികായൈ നമ:
(ദിവസവും 27 തവണ ജപിക്കണം)
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
(ദിവസവും 27 തവണ ജപിക്കണം)
കുജ ദോഷത്തിന്
ഓം ഐം ക്‌ളീം
സൗം ശം ശരവണഭവായ നമ:
കേതു ദോഷത്തിന്
ഓം വരസിദ്ധിവിനായകായ
ഓം ശ്രീം സൗമ്യായ നമ:
ഓം ശ്രീം ബ്രഹസ്പതയേ നമ:
ഓം ജയ ജയ ജഗന്നാഥായ നമ:
ആദിത്യദോഷ വിദ്യാദോഷത്തിന്
ഓം ഐം ഹ്രീം ശ്രീം ഓം
ഹ്രീം ദക്ഷിണാമൂര്‍ത്തയേ നമ:
ശനിദോഷ വിദ്യാദോഷത്തിന്
ഓം ഘ്രൂം നമ:
പരായ ഗോപ്‌ത്രേ സ്വാഹ
ശ്രീ മഹാശാസ്തൃ
ശ്രീ പാദുകാം പൂജയാമി നമ:
തര്‍പ്പയാമി നമ:
ജ്യോത്സ്യൻ വേണു മഹാദേവ് : +91 8921709017