Friday, 22 Nov 2024

വിളക്ക് കൊളുത്തിയ ശേഷം കൈയ്യിലെ എണ്ണ തലയിൽ തേച്ചാൽ കടം ഒഴിയില്ല

നിലവിളക്ക് കൊളുത്താൻ എപ്പോഴും കുറഞ്ഞത് രണ്ടു തിരിയിടണം; മൂന്ന് തിരിയിടുന്നത് ലക്ഷ്മി, ദുർഗ്ഗ, സരസ്വതി പ്രതീകമാണ്.വിളക്ക് കൊളുത്തിയ ശേഷം കൈയ്യിൽ പുരണ്ട എണ്ണ തലയിൽ തേയ്ക്കരുത്; അങ്ങനെ ചെയ്യുന്നവർക്ക് കടം ഒഴിയില്ല. സ്വന്തം വസ്ത്രത്തിലും തേയ്ക്കരുത്. അതിനായി പൂജാമുറിയിൽ ഒരു തുണി കരുതുക. കുളിച്ച് ഈറൻ തോർത്തിയ തുണി തലയിൽ കെട്ടിക്കൊണ്ട് വിളക്ക് കൊളുത്തരുത്. 

ധനവും ഐശ്വര്യസമൃദ്ധിയും ആഗ്രഹിക്കുന്നവർ അഞ്ചു തിരിയിട്ട് ഭദ്രദീപം തെളിക്കണം. നാലു ദിക്കിലേക്കും , കുബേരന്റെ വടക്ക് കിഴക്ക് ദിക്കിലേക്കുംഅഞ്ചു തിരിയിട്ട് ദീപം കൊളുത്തണം. ഇവരെ ലക്ഷ്മിദേവി അഷ്ടൈശ്വര്യങ്ങൾ നൽകി അനുഗ്രഹിക്കും

കിഴക്കോട്ടും പടിഞ്ഞാറോട്ടും ദർശനമായി വിളക്ക് കൊളുത്തിയാൽ  ആരോഗ്യം, മന:ശാന്തി എന്നിവയ്ക്കൊപ്പംകടം ഒഴിയും ശത്രുക്കളുടെ മേൽ വിജയം വരിക്കുകയും ചെയ്യും
തെക്ക് ദിക്കിലേക്ക് വിളക്ക് തെളിക്കുന്നത് ദൗർഭാഗ്യകരമാണ്

error: Content is protected !!
Exit mobile version