Sunday, 22 Sep 2024

വിവാഹം, അളവറ്റ ഐശ്വര്യം, വശ്യശക്തി
ഇവയെല്ലാം തരും ശ്രീപാർവ്വതീ കടാക്ഷം

മംഗള ഗൗരി
ജീവിത വിജയത്തിനും അഭീഷ്ട സിദ്ധിക്കും വിവാഹ തടസ്സങ്ങൾ മാറുന്നതിനും ഐശ്വര്യവും വശ്യശക്തിയും ലഭിക്കുന്നതിനും ഏറ്റവും ഉത്തമമാണ് ശിവ വല്ലഭയായ പാർവ്വതീ പ്രീതി. ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന ഭംഗിയോടെ, പുഞ്ചിരി പൊഴിക്കുന്ന മുഖത്തോടെ, ശിവനെ നോക്കി ലജ്ജയോടെ വിവാഹമാല്യവുമായി നില്‍ക്കുന്ന പാര്‍വ്വതി ദേവിയെ സങ്കല്പിപ്പിച്ചു താഴെ പറയുന്ന സ്വയംവര പാർവതി ധ്യാന ശ്ലോകം നിത്യവും രാവിലെ കുളിച്ചു ശുദ്ധമായി മൂന്ന് പ്രാവശ്യം ജപിക്കുക. പാര്‍വ്വതീ കടാക്ഷം ഉണ്ടാവുകയും വിവാഹം നടക്കുകയും ചെയ്യും. കൂടാതെ അളവറ്റ ഐശ്വര്യവും വശ്യശക്തിയും ലഭിക്കും.
സ്വയംവര പാർവതി ധ്യാന ശ്ലോകം
ശംഭും ജഗന്മോഹനരൂപ പൂർണ്ണം
വിലോക്യ ലജ്ജ കലിതാം സ്മിതാഡ്യം
മധുകമലാം സ്വസഖികരാഭ്യാം
സംബിഭ്രതീം അദ്രി സുതാം ഭജേയം

അത്ഭുത ശക്തിയുള്ള സ്വയംവര പാർവതി മന്ത്രം 41 ദിവസം തുടർച്ചയായി ജപിച്ചാൽ മംഗല്യ ഭാഗ്യമുണ്ടാകും. എന്നും രാവിലെ വെളുത്ത വസ്ത്രം ധരിച്ചു 36 പ്രാവശ്യം വീതം നിലവിളക്ക് കൊളുത്തി വച്ച് ജപിക്കണം. പാര്‍വ്വതി ദേവിയുടെ കടാക്ഷത്തിന് ഇതിലും മികച്ച മറ്റൊരു മന്ത്രമില്ല. ഈ മന്ത്രജപത്താൽ വിവാഹ ഭാഗ്യവും ആഗ്രഹ സാഫല്യവും ഉറപ്പാണ്.

സ്വയംവര പാർവതി മന്ത്രം
ഓം ഹ്രീം യോഗിനി യോഗിനി
യോഗേശ്വരീ യോഗേശ്വരീ യോഗ
ഭയങ്കരി സകല സ്ഥാവരജംഗമസ്യ
മുഖഹൃദയം മമ വശം
ആകർഷയഃ ആകർഷയഃ സ്വാഹ

Story Summary: Significance and Benefits of Swayamvara Parvathi Dhayanam and Mantra Recitation

error: Content is protected !!
Exit mobile version