Monday, 30 Sep 2024

വിവാഹകാലവും വിവാഹതടസകാലവും അവിവാഹയോഗവും അറിയാം

ജ്യോതിഷി പ്രഭാസീന സി.പി

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് വിവാഹം. സ്വന്തം വിവാഹം എന്നു നടക്കും എന്ന് ചിന്തിക്കാത്ത അവിവാഹിതരുണ്ടാകില്ല. വിവാഹത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ജ്യോതിഷത്തിലെ വിവിധ ഗ്രന്ഥങ്ങൾ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഒരു ജാതകത്തിന്റെ തലക്കുറി മാത്രം അറിയാമെങ്കിൽ വിവാഹം എന്നു നടക്കുമെന്ന് അറിയാൻ നിരവധി വഴികളുണ്ട്.

വിവാഹ കാലം
ഏഴാമെടം ആണ് വിവാഹ സ്ഥാനം. വൈവാഹിക വിഷയങ്ങൾ ചിന്തിക്കുമ്പോൾ ഏഴാം ഭാവത്തിന് വലിയ പ്രാധാന്യമുണ്ട്. ഏഴാം ഭാവം, ഏഴാം ഭാവത്തിൽ നില്ക്കുന്ന ഗ്രഹം, ഏഴാം ഭാവാധിപൻ, ഏഴാം ഭാവാധിപൻ നില്ക്കുന്ന രാശിയുടെ അധിപൻ, ഏഴാം ഭാവാധിപന്റെ നവാംശകാധിപൻ, ശുക്രൻ, ചന്ദ്രൻ ലഗ്നാധിപന്റെ അംശകനാഥൻ ഇവരുടെ ദശാപഹാര ഛിദ്ര കാലങ്ങളിൽ വിവാഹം നടക്കും. ഇവരിൽ ആർക്കാണോ അധിക ബലം ആ ഗ്രഹത്തിന്റെ ദശാപഹാര ഛിദ്ര കാലങ്ങളിൽ വിവാഹമുണ്ടാകും. ശുക്രൻ, ലഗ്നാധിപൻ, ചന്ദ്രലഗ്നാധിപൻ, ഇവർ ഏഴാമിടത്തോ, ഏഴാം ഭാവാധിപൻ നില്ക്കുന്ന രാശിയിലോ അംശകിച്ച രാശിയിലോ ഇവ മൂന്നിന്റെയും അഞ്ചാം രാശി, ഏഴാം രാശി, ഒമ്പതാം രാശി ഈ രാശികളിലോ ചാരവശാൽ സഞ്ചരിക്കുന്ന കാലവും വിവാഹകാലമാണ്. വ്യാഴം ഗോചരാൽ ഏഴാം ഭാവാധിപൻ നില്ക്കുന്ന രാശിയിലോ അംശകരാശിയിലോ ഇവയുടെ 5, 7, 9 രാശിയിലോ സഞ്ചരിക്കുന്ന കാലത്തും വിവാഹം നടക്കുമെന്ന് പറയാം. വ്യാഴം ചാരവശാൽ 2, 5, 7 9, 11 ഭാവങ്ങളിൽ ലഗ്നാലും ചന്ദ്രാലും സഞ്ചരിക്കുന്ന കാലത്തും വിവാഹ സിദ്ധിയുണ്ടാവും.

ലഗ്നാധിപന്റെ സ്ഫുടവും ഏഴാം ഭാവാധിപന്റെ സ്ഫുടവും കൂട്ടിയാൽ കിട്ടുന്ന സ്ഫുടത്തിന്റെ രാശിയിലോ ഗുരു ഗോചരാൽ വരുബോൾ വിവാഹം നടക്കും. ചന്ദ്രന്റെ സ്ഫുടവും ഏഴാം ഭാവാധിപന്റെ സ്ഫുടവും കൂട്ടി കിട്ടുന്ന രാശിയുടെ ത്രികോണങ്ങിൽ ഗുരു ഗോചരാൽ വരുമ്പോഴും വിവാഹം നടക്കും

വിവാഹതടസകാലം
വിവാഹത്തിന് പല ഗ്രഹങ്ങളുടെ ഫലങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും വിവാഹം വൈകാനുള്ള കാരണത്തെ അറിഞ്ഞ് വേണം കൃത്യമായി വിവാഹ കാലം ഗണിക്കാൻ. ഏഴാം ഭാവം , ഏഴാം ഭാവാധിപൻ , ശുക്രൻ എന്നിവയിൽ ശനി ദൃഷ്ടിയോ യോഗമോ ഉണ്ടെങ്കിൽ വിവാഹം വൈകും. ഇവരിൽ 6, 8, 12 ഭാവാധിപരുടെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കിലും വിവാഹം വൈകും. ജാതകത്തിലെ അനുകൂല കാലമാണ് പ്രധാനം. ഗോചരം അനുകൂല കാലത്തിനകത്തെ പ്രത്യേക കാലമായി എടുക്കാം.

അവിവാഹയോഗം
സപ്തമം സപ്തമാധിപൻ, ശുക്രൻ ഇവർ ദുർബലരാണെങ്കിൽ ജാതകന് / ജാതകയ്ക്ക് അവിവാഹയോഗം പറയണം. ഏതാനും ലക്ഷണങ്ങൾ വ്യക്തമാക്കാം. ഏഴാമെടത്ത് പാപഗ്രഹങ്ങൾ നില്ക്കുക / നോക്കുക, അതേ സമയം അവിടേയ്ക്ക് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികൾ വരാതിരിക്കുക, ഇത് ഒരു ലക്ഷണം. ഏഴാം ഭാവാധിപൻ ശത്രുക്ഷേത്രം , നീചം ഇവയിൽ അംശിക്കുക, മൗഢ്യം പ്രാപിക്കുക ഇത് മറ്റൊരു ലക്ഷണം. മൗഢ്യമുള്ള ശുക്രൻ ശത്രുക്ഷേത്രം , നീചരാശി ഇവകളിൽ 6, 8, 12 ഭാവങ്ങളിലായി ലഗ്നാധിപ ദൃഷ്ടിയില്ലാതെ നിൽക്കുക ഇതും ഒരു അവിവാഹയോഗ ലക്ഷണമാണ്.

ജ്യോതിഷി പ്രഭാസീന സി.പി

  • 91 996144 2256

Story Summary: How Astrology Can Help Make Marriage Predictions


error: Content is protected !!
Exit mobile version