Friday, 20 Sep 2024

വിവാഹതടസത്തിന് പരിഹാരം
സുബ്രഹ്മണ്യരൂപം ദാനം

ജ്യോതിഷരത്നം വേണു മഹാദേവ്
വിവാഹം വൈകുന്നതും നടക്കാതിരിക്കുന്നതും നിശ്ചയിച്ച വിവാഹം മാറിപ്പോകുന്നതുമെല്ലാം ജാതകത്തിലെ ദോഷങ്ങൾ കൊണ്ടാണ്. അവയ്‌ക്കെല്ലാം കൃത്യമായ പരിഹാരം ജ്യോതിഷപുസ്തകങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. അവ കണ്ടെത്തി പരിഹാരം ചെയ്താൽ വിവാഹ തടസം അകലും.

വിവാഹം വൈകുന്നത് കാരണം ആധിപിടിച്ചവരും, വിവാഹം കഴിഞ്ഞ് സന്തോഷമുള്ള ദാമ്പത്യജീവിതം ലഭിക്കാതെ വിഷമിക്കുന്നവരും ഏറെയാണ്. എല്ലാ പൊരുത്തവും ഒത്തുവരുന്ന ജാതകം കിട്ടാൻ എളുപ്പമല്ല. അതിനാൽ പത്തിൽ അഞ്ച് പൊരുത്തമെങ്കിലും കിട്ടിയാൽ ആ വിവാഹം ആലോചിക്കാം.

പ്രധാനമായും രാശിപ്പൊരുത്തം, രജ്ജു, വേധം എന്നിവ ഒത്തു വരികയും പാപസാമ്യം, ദശാസന്ധി എന്നിവ പൊരുത്തപ്പെടുകയും ചെയ്താൽ ആലോചന മുന്നോട്ട് കൊണ്ടു പോകാം. കുറവുള്ള പൊരുത്തദോഷങ്ങൾക്ക് വിധിപ്രകാരം പ്രായശ്ചിത്തം നടത്തിയാൽ മതി.

വിവാഹതടസം നേരിടുമ്പോൾ ജാതകം ചേരാതെ വരുന്നതിനും വിവാഹം വൈകുന്നതിനും പറഞ്ഞു വച്ച വിവാഹം നടക്കാതിരിക്കുന്നതിനും എന്തെങ്കിലും കാരണമുണ്ടോയെന്ന് ജ്യോത്സ്യനെ കണ്ട് നോക്കിക്കണം. ജ്യോത്സ്യന്റെ ദൃഷ്ടിയിൽ ഇതിനൊക്കെയുള്ള കാരണം തെളിയും. പലപ്പോഴും അത് പൂർവ്വജന്മ പാപമാകും. ഇവയ്ക്ക് വ്യക്തവും ശക്തവും ഫല പ്രദവും ചെലവ് കുറഞ്ഞതുമായ പ്രായശ്ചിത്തം ശശാങ്കശാരദീയം വീരസിംഹാവലോകനം എന്നീ ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. ചിലരുടെ വിവാഹം തടസ്സപ്പെടുത്തുന്നത് ചൊവ്വാ ദോഷമാണ്. ഇതിന് ചൊവ്വാ ദോഷമുള്ള ജാതകരെ കണ്ടുപിടിച്ച് വിവാഹം നടത്തണം. അതിന് കഴിയുന്നില്ല എങ്കിൽ ക്ഷേത്രത്തിൽ സുബ്രഹ്മണ്യരൂപം ദാനം ഉത്തമ ദോഷപരിഹാരമാണ്. സുബ്രഹ്മണ്യസ്വാമിക്ക് വേൽ സമർപ്പണം മുഹൂർത്ത ദോഷപരിഹാരം ഉൾപ്പെടെ എല്ലാത്തരം ദാമ്പത്യ ദോഷങ്ങളും പരിഹരിക്കുന്നതിന് ഉത്തമമാണ്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Lord Subramanya Swamy Worshipping for removing marriage Obstacles

Copyright 2022 Neramonline.com. All rights reserved


1 thought on “വിവാഹതടസത്തിന് പരിഹാരം
സുബ്രഹ്മണ്യരൂപം ദാനം

Comments are closed.

error: Content is protected !!
Exit mobile version