Friday, 22 Nov 2024

വിവാഹത്തിനും സർവ വശ്യത്തിനും സ്വയംവര പാർവ്വതീ പഞ്ചമന്ത്രം

വി സജീവ് ശാസ്‌താരം

വിവാഹം വൈകുന്നതും എത്ര ശ്രമിച്ചാലും വിവാഹം നടക്കാതിരിക്കുന്നതും നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മാറിപ്പോകുന്നതുമെല്ലാം പലരുടെയും വിഷമങ്ങളാണ്. ജാതകത്തിലെ ദോഷങ്ങളും ഈശ്വരാധീനക്കുറവുംആകാം ഇതിന് കാരണം. ജാതകവശാൽ നേരിടുന്ന ഗ്രഹദോഷങ്ങൾ കണ്ടെത്തി അവയ്ക്ക് കൃത്യമായ  പരിഹാരം ചെയ്താൽ വിവാഹതടസങ്ങൾ അകലും. ജാതകവശാൽ ദോഷങ്ങൾ ചെയ്യുന്ന ഗ്രഹങ്ങളുടെ പ്രവർത്തനങ്ങൾ തടയുന്ന കാര്യത്തിൽ ക്ഷേത്ര ദർശനത്തിനും വഴിപാടുകൾക്കുമൊപ്പം പ്രാധാന്യമുണ്ട്, സ്വയം നടത്തുന്ന പ്രാർത്ഥനകൾക്ക്. ഇതിനു വേണ്ടി ജപിക്കാവുന്ന അത്ഭുത ഫലസിദ്ധിയുള്ള ഒരു മന്ത്രമാണ് സ്വയംവര പാർവ്വതീ പഞ്ചമന്ത്രം. പാർവതീദേവിയെ മനസ്സിൽ ധ്യാനിച്ചാണ് നിത്യേന ഈ മന്ത്രം ഉരുവിടേണ്ടത്. വിവാഹ തടസം നീങ്ങുന്നതിനു പുറമേ സർവവശ്യവും  ഈ മന്ത്രജപഫലമാണ്.  ജീവിതത്തിൽ വിവിധ രംഗത്തെ  തടസങ്ങൾ നീക്കാനുള്ള ബലവും ഈ മന്ത്രത്തിനുണ്ട്. ചുരുക്കിപ്പറഞ്ഞാൽ വിവാഹതടസം നീക്കുക മാത്രമല്ല, ഇഷ്ട വിവാഹം, ഇഷ്ടകാര്യലബ്ധി, സകല കാര്യവിജയം എന്നിവയും സ്വയംവര  പാർവ്വതീ പഞ്ചമന്ത്ര ജപത്തിലൂടെ സാധ്യമാണ്. ഇത് നിത്യ നാമജപത്തിന്റെ ഭാഗമാക്കിയാൽ ജീവിത വിജയം ഉറപ്പാണ്. ശാരീരിക മാനസിക ശുദ്ധിയോടെ എന്നും 18 തവണ വീതം 2 നേരം ജപിക്കുക. തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച്  ജപിക്കുന്നത് വളരെ നല്ലതാണ്.

സ്വയംവര പാർവ്വതീ പഞ്ചമന്ത്രം

ഓം ഐം ത്രിപുര സുന്ദര്യൈ സ്വയംവരായൈ പാര്‍വ്വത്യൈ നമഃ
ഓം ഐം സ്വയംവരായൈ മഹാദേവ്യൈ നമഃ
ഓം ഐം മഹാരൂപിന്യൈ ശ്രീ പാര്‍വ്വ ത്യൈ നമഃ
ഓം ഐം സ്വയംവരാ കലയൈ നമഃ
ഓം ഐം സ്വയംവര പാര്‍വ്വത്യൈ ഹ്രീം നമഃ

വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in


Story Summary: Benefits of Swayamvara Parvati Pancha Mantra Recitation

error: Content is protected !!
Exit mobile version