Friday, 5 Jul 2024

വിഷു ദിവസം മുതൽ ഈ മന്ത്രജപം
ആഗ്രഹ സിദ്ധിക്ക് അത്യുത്തമം

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

പകലും രാത്രിയും സമമായി വരുന്ന ദിവസം എന്നാണ് വിഷു എന്ന പദത്തിന്റെ അർത്ഥം. ഒരു വർഷത്തിൽ ഏറ്റവും അധികം ശുഭോർജ്ജമുള്ള ദിവസമാണ് വിഷു എന്നാണ് പ്രമാണം. ജ്യോതിഷ വർഷം ആരംഭിക്കുന്നത് മേട വിഷുവോടെയാണ്. ഈ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളുടെയും ജീവശക്തി, ചൈതന്യം രൂപപ്പെടുത്തുന്നത് സൂര്യനാണ്. സൂര്യൻ അതിന്റെ ശുഭോർജ്ജം ഏറ്റവും അധികം ഭൂമിയിലേക്ക് വർഷിക്കുന്നത് മേട മാസത്തിലാണ്. അതിനാൽ ഈ ദിവസത്തെ പ്രാർത്ഥകൾക്കും ശുഭാരംഭത്തിനും അതിവേഗം സദ്ഫലങ്ങൾ ലഭിക്കും എന്നാണ് വിശ്വാസം. ശ്രീകൃഷ്ണനെയാണ് വിഷുവിന് കൂടുതൽ പൂജിക്കുന്നതെങ്കിലും വിഷു സർവ്വദേവതാ പ്രീതികരമാണ്. അന്നേ ദിവസം എല്ലാക്ഷേത്രങ്ങളിലും കണിയും വിശേഷപൂജകളും ഉണ്ടാകും. അതുകൊണ്ട് തന്നെ വിഷു ദിവസം മുതൽ നമ്മുടെ ഇഷ്ടദേവതയെ പ്രാർത്ഥിക്കുന്നത് ആഗ്രഹസാഫല്യത്തിന് നല്ലതാണ്. ഒരോ ഇഷ്ടദേവതകളെയും ഉപാസിക്കുവാൻ ചില മന്ത്രങ്ങൾ:
ശിവഭക്തർക്ക്
ശിവപഞ്ചാക്ഷര പ്രണവം

ഓം നമഃ ശിവായ ഓം

(ഇത് ശിവ പഞ്ചാക്ഷര പ്രണവ മന്ത്രമാണ്. രാവിലെയും വൈകിട്ടും 81 തവണ വീതം ജപിക്കുക. ഇപ്രകാരം വിഷു ദിവസം മുതൽ 11 ദിവസം ജപിച്ചാൽ അതിവേഗം ആഗ്രഹസാഫല്യമുണ്ടാകും.)

അഭീഷ്ടസിദ്ധിക്ക് അയ്യപ്പമന്ത്രം

ഓം ഘ്രൂം നമഃ പരായ ഗോപ്‌ത്രേ
വിശ്വസംരക്ഷണപരായ
വിശ്വംഭരായ ശിവാത്മജായ
പാർവ്വതീ പ്രിയനാഥായ
അഭീഷ്ടസിദ്ധിം കുരു കുരു സ്വാഹ

(ഈ അയ്യപ്പ മന്ത്രം 81 തവണ വീതം വിഷു മുതൽ 16 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ഇഷ്ടകാര്യ സിദ്ധിക്ക് വളരെ ഗുണകരമാണ്.)

അഭീഷ്ടസിദ്ധിക്ക് വിനായകസിദ്ധിമന്ത്രം
ഓം ഗം ഗം ഗം ഗണപതയേ
സിദ്ധിദായകായ സിദ്ധേശ്വരായ
ഗം ഗം ഗം സർവ്വ സിദ്ധിം
മേദേഹി ദദാപയ സ്വാഹാ

(ഈ വിനായക മന്ത്രം 64 തവണ വീതം വിഷു മുതൽ 16 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ഇഷ്ടകാര്യ സിദ്ധിക്ക് വളരെ ഗുണകരമാണ്.)

ഇഷ്ടസിദ്ധിക്ക് കുമാരമന്ത്രം

ഓം വചത്ഭുവേ കുമാരായ
ദേവാർച്ചിതപദായ ഋഷി വന്ദിതായ
സർവ്വാഭീഷ്ടസിദ്ധിം കുരുസ്വാഹാ

(ഈ സുബ്രഹ്മണ്യമന്ത്രം 84 തവണ വീതം വിഷു മുതൽ 11 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ഇഷ്ടകാര്യസിദ്ധിക്ക് വളരെ ഗുണകരമാണ്.)

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655

Story Summary: Four Powerful Mantras to Get What You Want


error: Content is protected !!
Exit mobile version