Saturday, 21 Sep 2024

വിഷ്ണുപ്രീതിക്ക് ദശാവതാരസ്‌തോത്രം, സമ്പൂർണ്ണാവതാര നമസ്‌കാരം

ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ ഭജിക്കുന്ന സ്‌തോത്രമാണ് ദശാവതാര സ്‌തോത്രം. വിഷ്ണു ക്ഷേത്രങ്ങളിലും വിഷ്ണു അവതാര ക്ഷേത്രങ്ങളിലും ദർശനം നടത്തുമ്പോൾ ദശാവതാരസ്‌തോത്രം ജപിക്കുന്നത് നല്ലതാണ്. ഇതിനൊപ്പം  ശ്രീ മഹാഭാഗവത്തിൽ  വിവരിച്ച വിധത്തിൽ  വിഷ്ണുവിന്റെ സമ്പൂർണ്ണാവതാരങ്ങളെ  നമസ്‌കരിക്കുന്നതും വിഷ്ണുഭഗവാന്റെ അനുഗ്രഹത്തിന് ഉത്തമമാണ്. ദശാവതാരങ്ങൾക്ക് പുറമെ 16 അവതാരങ്ങൾ കൂടി വിഷ്ണു ഭഗവാൻ എടുത്തിട്ടുണ്ട്. അങ്ങനെ 26 വിഷ്ണു അവതാരങ്ങളെയും ഭാഗവതത്തിൽ പറയുന്ന ക്രമത്തിൽ നമസ്ക്കരിക്കുകയാണ് സമ്പൂർണ്ണാവതാര നമസ്‌കാരത്തിൽ.ഐശ്വര്യം, സാമ്പത്തിക അഭിവൃദ്ധി, രോഗശാന്തി, ഭാഗ്യവർദ്ധന, സൽസന്താന ലാഭം, കുടുംബ സമാധാനം തുടങ്ങിയവയ്ക്കെല്ലാം വിഷ്ണു പ്രീതി ഉപകരിക്കും. 

ദശാവതാരസ്‌തോത്രം
മത്സ്യ: കൂർമ്മോ വരാഹശ്ച
നരസിംഹശ്ച വാമന:
രാമോ രാമശ്ച രാമശ്ച
കൃഷ്ണാ കല്കി ജനാർദ്ദന:
ഫണി ദർപ്പവിനാശായ
നീരഹങ്കാരിണേ നമ:
നമ: കൃഷ്ണായ ദേവായ
സുഖപൂർണ്ണായ തേ നമ:

സമ്പൂർണ്ണാവതാര നമസ്‌കാരം
ഓം സനകായ നമ:
ഓം സനന്ദായ നമ:
ഓം സനാതനായനമ:
ഓം സനൽകുമാരായ നമ:
ഓം വരാഹായ നമ:
ഓം നാരദായ നമ:
ഓം നരനാരായണായ നമ:
ഓം കപിലായ നമ:
ഓം ദത്താത്രേയായ നമ:
ഓം യജ്ഞായ നമ:
ഓം ഋഷഭായ നമ:
ഓം പൃഥവേ നമ:
ഓം മത്സ്യായ നമ:
ഓം മോഹിനീരൂപായ നമ:
ഓം കൂർമ്മായ നമ:
ഓം ഗരുഡായ നമ:
ഓം ധന്വന്തരമൂർത്തയേ നമ:
ഓം നരസിംഹായ നമ:
ഓം വാമനായ നമ:
ഓം പരശുരാമായ നമ:
ഓം വേദവ്യാസായ നമ:
ഓം ശ്രീരാമായ നമ:
ഓം ബലഭദ്രായ നമ:
ഓം ശ്രീകൃഷ്ണായ നമ:
ഓം ശ്രീബുദ്ധായ നമ:
ഓം ഖർഗിനേ നമ:

error: Content is protected !!
Exit mobile version