Thursday, 28 Nov 2024

വിഷ്ണുവിനെ ഭജിക്കുക; ആര്യവേപ്പില പച്ചതുണി പൊതിഞ്ഞ് വാതിലിനു പുറത്ത് സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മെയ് 22, ബുധൻ
കലിദിനം 1871987
കൊല്ലവർഷം 1199 ഇടവം 08
(൧൧൯൯ ഇടവം ൦൯)
തമിഴ് വർഷം ക്രോധി വൈകാശി 09
ശകവർഷം 1946 ജ്യേഷ്ഠം 01

ഉദയം 06.03 അസ്തമയം 06.39 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 36 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 24 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 12.21 pm to 01.55 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 10.46 am to 12.21 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 07.37 am to 09.12 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
വ്യാഴത്തിനും ശുക്രനും മൗഢ്യം
ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ കാർത്തികയിൽ (കാർത്തിക ഞാറ്റുവേല) ചൊവ്വ രേവതിയിൽ ബുധൻ ഭരണിയിൽ വ്യാഴം കാർത്തികയിൽ ശുക്രൻ കാർത്തികയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.46 വരെ ഇടവം പകൽ 09.50 വരെ മിഥുനം പകൽ 12.00 വരെ കർക്കടകം പകൽ 01.50 വരെ ചിങ്ങം വൈകിട്ട് 03.54 വരെ കന്നി വൈകിട്ട് 06.02 വരെ തുലാം തുടർന്ന് വൃശ്ചികം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം
06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃ സന്ധ്യ
05.04 am to 06.14 am
സായം സന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 07.46 വരെ ചോതി തുടർന്ന് വിശാഖം
തിഥി ദൈർഘ്യം
വൈകിട്ട് 06.49 ശുക്ലപക്ഷ ചതുർദ്ദശി തുടർന്ന് പൗർണ്ണമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ഞാറ്റുവേല
കാർത്തിക ഞാറ്റുവേല തുടങ്ങിയതിനാൽ അഗ്നി നക്ഷത്രയോഗം തുടങ്ങി. അതിനാൽ മെയ് 24 രാത്രി 03.26 വരെ വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് ചേർന്നതല്ല.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ഇല്ല തിഥി: ചതുർദ്ദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: വിശാഖം

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
കാർത്തിക, രോഹിണി, ചിത്തിര, ഉത്രം, മകം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
ചോതി, അത്തം, പൂരം, ആയില്യം, അവിട്ടം, ചതയം
ദിവസ ദോഷശമനത്തിന്
ദിവസ ദോഷശമനത്തിനും ഗുണവർദ്ധനവിനുമായി അവതാര വിഷ്ണു ഭജനം നടത്തുക. ഒരു ധ്യാനം ചേർക്കുന്നു:
ശ്രീ സമ്മോഹന കൃഷ്ണ ധ്യാനം
ശ്രീകൃഷ്ണം കമല പത്രാക്ഷം –
ദിവ്യാഭരണ ഭൂഷിതം
ത്രിഭംഗി ലളിതാകാരം –
അതി സുന്ദര മോഹനം
ഭാഗം ദക്ഷിണം പുരുഷം –
അന്യസ്ത്രീ രൂപിണം
ശംഖ ചക്രം ചാങ്കുശം –
പുഷ്പ ബാണശ്ച പങ്കജം

അർത്ഥം : വലതു ഭാഗത്ത് പുരുഷ രൂപത്തോടും ഇടതു ഭാഗത്ത് സ്ത്രീ രൂപത്തോടും ( വൈഷ്ണവ അർദ്ധനാരീശ്വര സങ്കല്പം) കൂടി ശംഖ്, ചക്രം, അങ്കുശം, താമര, പുഷ്പം, കരിമ്പിൻ മലരമ്പുകൾ, പുല്ലാംകുഴൽ എന്നിവ ഏന്തിയ എട്ടു കൈകളും ഭംഗിയുള്ള താമരയിതൾ പോലെയുള്ള കണ്ണുകളും ദിവ്യാഭരണങ്ങളു മണിഞ്ഞ് വെൺചന്ദനം പൂശി പരിലസിക്കുന്ന ശ്രീ സമ്മോഹനകൃഷ്ണൻ
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം : ആര്യവേപ്പില പച്ചതുണിയിൽ പൊതിഞ്ഞ് പ്രധാന വാതിലിനു പുറത്ത് സൂക്ഷിക്കുക .
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: പച്ച,
പ്രതികൂലനിറം: ചുവപ്പ് , മഞ്ഞ.

ബുധ പീഡകൾ മാറാൻ
ഇന്ന് ബുധനാഴ്ച. ജനനസമയത്ത് ബുധന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ
(ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഉത്‌പാദരൂപോ ജഗതാം
ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാൻ
പീഢാം ഹരതു മേ ബുധ:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version