Sunday, 22 Sep 2024

വീട്ടിലെ പൂജവയ്പ്പ്; മന്ത്രങ്ങൾ ഏതെല്ലാം? വീഡിയോ കാണാം

കോവിഡ് മഹാമാരി ഭീഷണി നാടെങ്ങും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ സരസ്വതീ പൂജയ്ക്ക് ക്ഷേത്രത്തിൽ പോകാൻ കുട്ടികൾക്ക് കഴിയില്ല. അവർക്കു വേണ്ടി വീട്ടിൽ എങ്ങനെ പൂജവയ്ക്കാം, എങ്ങനെ സരസ്വതീ പൂജ നടത്താം? ക്ഷേത്രത്തിൽ പോയി പൂജവയ്ക്കാനും ആരാധിക്കാനും കഴിയാത്തവർ ഇത്തവണ പകരം എന്തെല്ലാം ചെയ്യുന്നതാണ് ഉത്തമം? ഇങ്ങനെയെല്ലാം ആലോചിച്ച് വിഷമിക്കുന്നവർക്ക് പ്രായോഗികമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയാണ് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി. യാതൊരു തരത്തിലെ മാനസിക സംഘർഷവും അനുഭവിക്കാതെ വീട്ടിൽ തന്നെ പൂജയ്ക്കാനാണ് ആചാര്യൻ ഉപദേശിക്കുന്നത്. വീട്ടിൽ എപ്രകാരം ലളിതമായി പൂജവയ്ക്കാം, ഏതെല്ലാം മന്ത്രങ്ങൾ ജപിക്കണം, മറ്റ് എന്തെല്ലാം ആചാരങ്ങൾ അനുഷ്ഠിക്കണമെന്നും പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്ന വീഡിയോ ശ്രദ്ധിക്കുക. ഇത് കേട്ട് മനസിലാക്കി സരസ്വതീപൂജ നടത്തി ഒരോ ഭക്തരും ഇത്തവണയും പൂജവയ്പ്പ് മഹോത്സവം ധന്യമാക്കുക.
ഭക്തജനങ്ങൾക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg – ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്തജനങ്ങളിൽ എത്തിക്കുക.
വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

error: Content is protected !!
Exit mobile version