Saturday, 23 Nov 2024

വീട്ടിൽ എങ്ങനെ പൂജ വയ്ക്കാം ?

1
സന്ധ്യയ്ക്ക് അഷ്ടമിയുള്ള ദിവസമായ 2022 ഒക്ടോബർ 2 ന് പൂജ വയ്ക്കണം
2
സന്ധ്യക്ക് വിളക്ക് തെളിച്ച് പ്രാർത്ഥിച്ച ശേഷം പൂജവയ്ക്കാം
3
വീട്ടിൽ എല്ലാവരും ശുദ്ധി പാലിക്കണം
4
പൂജാമുറിയിൽ സരസ്വതി ദേവിയുടെ ചിത്രം വച്ച് മാല ചാർത്തണം
5
അഞ്ച് തിരിയിട്ട് നിലവിളക്ക് കത്തിക്കണം
6
ഗണപതി, ഗുരുനാഥന്മാർ, വേദവ്യാസൻ, ദക്ഷിണാമൂർത്തി, സരസ്വതിദേവി
എന്നിവരെ ധ്യാനിക്കണം
7
പൂജ പഠിക്കാത്തവർ ഗുരുനാഥൻ, ഗണപതി, ദക്ഷിണാമൂർത്തി, വേദവ്യാസൻ, സരസ്വതി എന്നിവരുടെ മന്ത്രം ജപിക്കണം
ഓം ശ്രീ ഗുരുഭ്യോം നമഃ
ഓം ദം ദക്ഷിണാമൂർത്തയെ നമഃ
ഓം ഗം ഗണപതയെ നമഃ
ഓം വേദവ്യാസായ നമഃ
ഓം സരസ്വത്യൈ നമഃ
8
ഗ്രന്ഥങ്ങൾ പട്ട് വിരിച്ച് സമർപ്പിക്കുക
9
കർപ്പൂരം ചന്ദനത്തിരി എന്നിവ കത്തിച്ച് കഴിയുന്നത്ര പ്രാർത്ഥിക്കുക.
10
മഹാനവമി ദിവസമായ 2022 ഒക്ടോബർ 4 ന് മൂന്ന് നേരം വിളക്ക് കത്തിക്കണം.
11
സരസ്വതീ മന്ത്രം കഴിയുന്നത്ര ജപിക്കണം
12
പൂജ വച്ചിരിക്കുന്ന സമയത്ത് വിദ്യ പഠിക്കരുത്
13
പുതിയ വിദ്യ തുടങ്ങരുത്. എന്നാൽ സ്തുതികൾ പുസ്തകം നോക്കി വായിക്കാം.
14
ഒക്‌ടോബർ 5 ന് പൂജയെടുക്കാം. വിളക്ക് കത്തിച്ച് വച്ച് മുകളിൽ പറഞ്ഞ ദേവതകളെയും പ്രാർത്ഥിച്ച ശേഷം പൂജയെടുക്കാം.
15
വിദ്യാർത്ഥികൾ പാഠപുസ്തകം തുറന്ന് അല്പമെങ്കിലും വായിക്കണം.
16
സരസ്വതിയുടെ ചിത്രത്തിന് മുന്നിലിരുന്ന് വിദ്യാരംഭം കുറിക്കാം.
17
വിദ്യാരംഭത്തിന് 2022 ഒക്‌ടോബർ 5 ന് രാവിലെ 09.04 വരെ ഉത്തമം. അതിൽ തന്നെ
രാവിലെ 07.14 വരെ അത്യുത്തമം
18
അരിയില്‍ കുഞ്ഞിന്റെ വിരല്‍പിടിച്ച് ഹരിശ്രീ ഗണപതയേ നമഃ എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവിലും ഇതുതന്നെ എഴുതുന്നതാണ് വിദ്യാരംഭം.

19
പൂജവച്ച് പുസ്തകമല്ല ശക്തിപ്പെടുത്തേണ്ടത് നമ്മുടെ മന‌സിനെയാണ്.
20
മഹാനവമി ദിവസം ആയുധ പൂജ നടത്തണം
21
ക്ഷേത്രങ്ങളിൽ പൂജ വച്ചാൽ കഴിയുന്നത്ര പൂജകളിൽ പങ്കെടുക്കണം, പ്രാർത്ഥിക്കണം

  • ജ്യോതിഷരത്നം വേണു മഹാദേവ്

Story Summary: Vidya Pooja, Aayudha Pooja and Vijaya Dashami: How to conduct a child’s Vidyarambham rituals at home

error: Content is protected !!
Exit mobile version