Friday, 22 Nov 2024

വീട്ടിൽ വിദ്യാരംഭം എങ്ങനെ വേണം ?

നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കുന്ന വിജയദശമി നാളിലെ വിദ്യാരംഭം ഏറ്റവും ശുഭകരമാണ്. ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നമായ സ്വന്തം കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സവിശേഷമുഹൂർത്തമാണിത്. ആദ്യാക്ഷരങ്ങൾ പറഞ്ഞു കൊടുത്ത്, സ്വർണ്ണം കൊണ്ട് നാവിലും വിരൽ തൊട്ട് അരിയിലും എഴുതിച്ച് അനേകകോടി അക്ഷരങ്ങളിലേക്ക്, വാക്കുകളിലേക്ക്, വാചകങ്ങളിലേക്ക് കുട്ടിയെ നയിക്കുകയാണ് ഈ കർമ്മത്തിൽ. അറിവിന്റെ മഹാലോകം കുട്ടിക്കു മുന്നിൽ തുറന്നു കൊടുക്കുന്ന ശ്രേഷ്ഠമായ ഈ കർമ്മത്തിന്റെനാനാവശങ്ങൾ പ്രസിദ്ധ അത്മീയ ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി വിശദീകരിക്കുന്നവീഡിയോ ശ്രദ്ധിക്കുക. വിജയദശമി ദിനത്തിന്റെ പ്രാധാന്യം, മൂകാംബികയിലും പനച്ചിക്കാട്ടും വിദ്യാരംഭം നടത്തുന്നതിന്റെ പ്രത്യേകത, വിദ്യാരംഭ ചടങ്ങിന്റെ  ചിട്ടകൾ, അപ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ തുടങ്ങി മിക്കവരെയും അലട്ടുന്ന സംശയങ്ങൾക്കെല്ലാം ഈആചാര്യന്റെ ഉപദേശം അറുതി വരുത്തും. ഭക്തർക്ക്  പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക. https://m.youtube.com/channel/UCFsbg8xBbicWl-ll8HaIxVg –  ഈ വീഡിയോ ഷെയർ ചെയ്ത്  പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Vidyarambham Rituals and Procedures by Puthumana Maheswaran Namboothiri

error: Content is protected !!
Exit mobile version