Sunday, 6 Oct 2024

വൃശ്ചികം ഒന്ന് മുപ്പെട്ട് വെള്ളി; സാമ്പത്തിക ദുരിതം തീരാൻ ലക്ഷ്മി ഉപാസന നടത്തുക

സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ചകൾ. അതിൽ തന്നെ മുപ്പെട്ട് വെള്ളിയാണെങ്കിൽ അതിവിശേഷമാണ്. ഇത്തവണ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശുഭാരംഭം കുറിക്കുന്ന വൃശ്ചികപ്പുലരി ഒരു വെള്ളിയാഴ്ചയാണ്. അതിനാൽ ഇരട്ടി പ്രാധാന്യമുള്ള ഈ വൃശ്ചികം ഒന്ന്, നവംബർ 17 വെള്ളിയാഴ്ച ലക്ഷ്മി പ്രീതികരമായ മന്ത്രങ്ങൾ ജപിച്ച് ഐശ്വര്യ ദേവതയുടെ അനുഗ്രഹം നേടിയാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും മോചനം നേടാം. മുപ്പെട്ട് വെള്ളിയാഴ്ചകൾ ഗണപതി പ്രീതി നേടുന്നതിനും ഏറ്റവും നല്ല ദിവസമാണ്. അന്ന് ഗണേശ പ്രീതികരമായ ഉപാസനകൾ നടത്തിയാൽ തടസ്സങ്ങൾ അതിവേഗം മാറി ഐശ്വര്യവും അഭിവൃദ്ധിയും കാര്യസിദ്ധിയുമുണ്ടാകും.

ഓരോ മലയാള മാസത്തിലും ആദ്യ ആഴ്ച വരുന്ന ദിനങ്ങളെയാണ് മുപ്പെട്ട് ഞായർ‍, മുപ്പെട്ട് തിങ്കൾ, മുപ്പെട്ട് ചൊവ്വ, മുപ്പെട്ട് ബുധൻ, മുപ്പെട്ട് വ്യാഴം, മുപ്പെട്ട് വെള്ളി, മുപ്പെട്ട് ശനി എന്നെല്ലാം പറയുന്നത്. അതിൽ തന്നെ ഒരു മാസപ്പിറവിയും മുപ്പെട്ട് വെള്ളിയും ഒന്നിച്ചു വരുന്ന ദിവസം ഏറ്റവും ശ്രേഷ്ഠമായി കരുതുന്നു. ഈ നവംബർ 17 വൃശ്ചികം ഒന്ന് അത്തരത്തിൽ ഏറെ സവിശേഷമാണ്.

മഹാലക്ഷ്മി പ്രീതികരമായ വ്രതമായതിനാൽ മുപ്പെട്ട് വെള്ളിക്ക് പൂർണ്ണമായ ഉപവാസം ആവശ്യമില്ല. പക്ഷേ അമിത ഭക്ഷണവും പാടില്ല. എന്നാൽ ഈ ദിവസം യഥാശക്തി മഹാലക്ഷ്മി പ്രീതികരമായ വഴിപാടുകൾ,
ദാനധർമ്മങ്ങൾ, ലക്ഷ്മി മന്ത്ര ജപം, മറ്റ് ഉപാസനകൾ, ലക്ഷ്മി ക്ഷേത്ര ദർശനം എന്നിവ നടത്തണം. ലക്ഷ്മി പ്രീതികരമായ വെളുത്ത വസ്ത്രം, വെള്ളിയാഭരണങ്ങൾ എന്നിവ ധരിക്കുന്നത് ഉത്തമമാണ്. വ്രത ദിനത്തിൽ രാവിലെ കുളിച്ച് ശുദ്ധമായ ശേഷം പൂജാമുറിയിൽ നിലവിളക്ക് കൊളുത്തി ഓം ശ്രീം നമഃ എന്ന മന്ത്രം 108 തവണ ജപിക്കുക. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി മഹാലക്ഷ്മി അഷ്ടോത്തരം, ലളിതാസഹസ്രനാമം, കനകധാരാസ്തോത്രം, മഹാലക്ഷ്മി അഷ്ടകം എന്നിവ പാരായണം ചെയ്യുക.

സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയിൽ പെടാതിരിക്കാനും മഹാലക്ഷ്മി അഷ്ടോത്തരം രാവിലെയും വൈകിട്ടും ജപിക്കുന്നത് ഉത്തമമാണ്. മുപ്പെട്ട് വ്രതമെടുക്കുന്നവർ അന്ന് ദേവിക്ക് വെളുത്ത പൂക്കൾ സമർപ്പിക്കുകയും ക്ഷേത്രത്തിൽ പുഷ്‌പാഞ്‌ജലി നടത്തി പാൽപ്പായസം വഴിപാടായി നേദിക്കുകയും വേണം.

വെള്ളിയാഴ്ചകളിൽ പ്രത്യേകിച്ച് മുപ്പെട്ട് വെള്ളിയാഴ്ച ഗണപതി പ്രീതി നേടുന്നതും ഉത്തമമാണ്. ഈ ദിവസം
ഗണേശ പ്രീതിക്കായി ഗണേശ അഷ്ടോത്തരം, സങ്കഷ്ട നാമ ഗണേശ സ്തോത്രം തുടങ്ങിയവ ജപിക്കാം.

മഹാലക്ഷ്മി അഷ്ടകം

നമസ്തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മീ നമോസ്തുതേ

നമസ്തേ ഗരുഡാരൂഡേ
കോലാസുരഭയങ്കരി
സർവ പാപഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ

സർവജ്ഞേ സർവവരദേ
സർവ ദുഷ്ട ഭയങ്കരീ
സർവ ദു:ഖഹരേ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ

സിദ്ധിബുദ്ധി പ്രദേ ദേവീ
ഭുക്തി മുക്തി പ്രാദായിനീ
മന്ത്രമൂർത്തേ സദാ ദേവീ
മഹാലക്ഷ്മീ നമോസ്തുതേ

ആദ്യന്തരഹിതേ ദേവി
ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മീ നമോസ്തുതേ

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മീ നമോസ്തുതേ

പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ
മഹാലക്ഷ്മീ നമോസ്തുതേ

ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതേ
മഹാലക്ഷ്മീ നമോസ്തുതേ

സങ്കഷ്ട നാശന ഗണപതി സ്തോത്രം

പ്രണമ്യ ശിരസാ ദേവം
ഗൗരിപുത്രം വിനായകം
ഭക്താവാസം സ്മരേന്നിത്യം
ആയു: കാമാർത്ഥ സിദ്ധയേ

പ്രഥമം വക്രതുണ്ഡം ച
ഏകദന്തം ദ്വിതീയകം
തൃതീയം കൃഷ്ണ പിംഗാക്ഷം
ഗജവക്ത്രം ചതുർത്ഥകം
ലാബോദരം പഞ്ചമം ച
ഷഷ്ഠം വികടമേവ ച
സപ്തമം വിഘ്നരാജം ച
ധൂമ്രവർണ്ണം തഥാഷ്ടമം
നവമം ഫാലചന്ദ്രം ച ദശമം
തു വിനായകം ഏകാദശം
ഗണപതിം ദ്വാദശം തു ഗജാനനം

ദ്വാദശൈതാനി നാമാനി
ത്രിസന്ധ്യം യ: പഠേന്നര :
ന ച വിഘ്നഭയം തസ്യ
സർവ്വസിദ്ധികരം പരം

വിദ്യാർത്ഥി ലഭതേ വിദ്യാം
ധനാർത്ഥി ലഭതേ ധനം
പുത്രാർത്ഥി ലഭതേ പുത്രാൻ
മോക്ഷാർത്ഥി ലഭതേ ഗതിം

ജപേത് ഗണപതി സ്തോത്രം
ഷഡ്ഭിർ മാസൈ ഫലം ലഭേത്
സംവത്സരേണ സിദ്ധിം ച
ലഭതേ നാത്ര സംശയം

അഷ്ടഭ്യോ ബ്രാഹ്മണേഭ്യശ്ച
ലിഖിത്വാ യ: സമര്‍പ്പയേത്
തസ്യ വിദ്യാ ഭവേത് സദ്യോ
ഗണേശസ്യ പ്രസാദത: ഒന്നാമത്

(ഗൗരീ പുത്രനായ, ഭക്തവത്സലനായ, ദേവനായ, വിനായകനെ ആയുസ്‌, കാമം, അർത്ഥം എന്നിവയുടെ സിദ്ധിക്കായി ശിരസ്സുകൊണ്ട് പ്രണമിച്ചിട്ട് നിത്യവും സ്മരിക്കണം. ഒന്നാമത് വക്രതുണ്ഡനെ 2. ഏകദന്തനെ 3. കൃഷ്ണ പിംഗാക്ഷനെ 4. ഗജവക്ത്രനെ 5. ലംബോദരനെ 6. വികടനെ 7. വിഘ്‌നരാജനെ 8. ധൂമ്രവർണ്ണനെ 9. ഫാലചന്ദ്രനെ 10. വിനായകനെ 11. ഗണപതിയെ 12. ഗജാനനനെ ഈ 12 നാമങ്ങളും മൂന്നു സന്ധ്യകളിലും ജപിക്കുന്നവന് യാതൊരു വിഘ്‌നഭയവും ഉണ്ടാകില്ലെന്നു മാത്രമല്ല സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും വിദ്യയെ ആഗ്രഹിക്കുന്നവന് വിദ്യയും ധനത്തെ ഇച്ഛിക്കുന്നവന് ധനവും പുത്രാർത്ഥിക്ക് പുത്രൻമാരും മോക്ഷാർത്ഥിക്ക് മുക്തിയും ലഭിക്കും. മുടങ്ങാതെ ജപിച്ചാൽ ആറുമാസം കൊണ്ട് സർവ്വസിദ്ധികളെയും പ്രാപിക്കുകയും ചെയ്യും സംശയമില്ല. ഈ നാമങ്ങൾ എഴുതി 8 ബ്രാഹ്മണർക്ക് ഭക്തിപൂർവ്വം സമർപ്പിക്കുന്നവന് ഗണേശപ്രസാദത്താൽ സർവ്വവിദ്യയും ഉണ്ടാകും.)

error: Content is protected !!
Exit mobile version