Wednesday, 27 Nov 2024

വ്യാഴ ഗ്രഹദോഷ ദുരിതങ്ങൾ അകറ്റാൻ ദിവ്യ മന്ത്രങ്ങൾ

മംഗളഗൗരി
ഗ്രഹദോഷങ്ങൾ, പ്രത്യേകിച്ച് വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ താഴെ പറയുന്ന മന്ത്രങ്ങൾ നിത്യവും ജപിക്കുക നല്ലതാണ്. മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത്
വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ വൈകിട്ടോ ഇത് ജപിക്കാം. മഹാമൃത്യുഞ്ജയ മന്ത്രജപം രോഗശാന്തിക്കും ആരോഗ്യലബ്ധിക്കും കുടി നല്ലതാണ്.
നരസിംഹ മന്ത്ര ജപം ക്രൂരഗ്രഹങ്ങൾ കാരണമുള്ള ദോഷങ്ങളും എല്ലാത്തരം കടങ്ങളും ബാധ്യതകളും മാറ്റും.
മൃതസഞ്ജീവനി മന്ത്രം ആയുരാരോഗ്യവും പ്രദാനം ചെയ്യുന്നതാണ്. വനദുർഗ്ഗാ മന്ത്രം ആഭിചാര ദോഷം അകറ്റാൻ സഹായിക്കും.

1
മഹാസുദര്‍ശന മാലാമന്ത്രം
ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ മന്ത്ര യന്ത്രൌഷധാസ്ത്ര ശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേജ്വാലാപരീതായ
സര്‍വ്വദിക്ഷോഭണകരായ
ബ്രഹ്മണേ പരം ജ്യോതിഷേ ഹും ഫള്‍

2
മഹാമൃത്യുഞ്ജയ മന്ത്രം
ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.

3
നരസിംഹ മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

4
മൃതസഞ്ജീവനി മന്ത്രം
ഓം ജൂംസ: ഈം സൗ: ഹംസ
സഞ്ജീവനി
മമ ഹൃദയ ഗ്രന്ഥി പ്രാണം
കുരു കുരു സോഹം
സൗ: ഈം സ: ജൂം അമൃഠോം
നമഃശിവായ

Story Summary: Powerful Mantras for solving different Problems

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version