Friday, 20 Sep 2024

വ്യാഴ ദോഷ സൂചനകൾ ഇതെല്ലാം;
ദുരിതം മറികടക്കാൻ ഒരു എളുപ്പ വഴി

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
ഏത് വ്യക്തിയെയും ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഒരു ഗ്രഹമാണ് വ്യാഴം . ഈ ഗ്രഹം അനുകൂലമാകുന്ന സമയത്ത് ശുഭഫലങ്ങൾ വാരിക്കോരി നൽകും. എന്നാൽ പ്രതികൂലമായാൽ അതുപോലെ ദോഷവും ചെയ്യും.
വ്യാഴ ദോഷങ്ങൾ ബാധിക്കുന്നതിന്റെ ലക്ഷണങ്ങൾ താഴെ വിശദമായി പറയുന്നുണ്ട്. അത്തരം സൂചനകൾ ജീവിതത്തിൽ കണ്ടാൽ ഒട്ടും തന്നെ വൈകാതെ ശാന്തി കർമ്മങ്ങൾ അനുഷ്ഠിക്കണം.

വ്യാഴത്തിന്റെ അധി ദേവത മഹാവിഷ്ണുവാണ്. അതിനാൽ പ്രധാനമായും വിഷ്ണു പ്രീതിക്ക് വേണ്ട കർമ്മങ്ങൾ അനുഷ്ഠിക്കണം. ഗുരുവായൂരപ്പൻ , തിരുപ്പതി വെങ്കിടാചലപതി എന്നിവരെ ഭജിക്കണം. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിക്കണം. വ്യാഴ ദോഷശാന്തിക്ക് ദക്ഷിണാമൂർത്തിയെ ഉപാസിക്കുന്നതും നല്ലതാണ്. നവഗ്രഹ സന്നിധിയിൽ വ്യാഴദോഷശാന്തി പൂജകളും വഴിപാടുകളും നടത്തന്നതും ഉത്തമാണ്. ഇതിലെല്ലാം ഏളുപ്പമുള്ള ഏറ്റവും ലളിതമായ ദോഷപരിഹാരമാണ് നിത്യേനയുള്ള മഹാവിഷ്ണുവിന്റെ ദ്വാദശനാമാവലി ജപം. കുളിച്ച് ശുദ്ധമായി വിളക്കു കൊളുത്തി നിത്യവും ഭക്തിയോടെ 9 തവണ ജപിക്കണം. നാമാവലി താഴെ ചേർത്തിട്ടുണ്ട്.

വ്യാഴ ദോഷം ജാതകവശാലും ഗോചരാലും സംഭവിക്കാം. ഗോചരാലുള്ള വ്യാഴദോഷം തികച്ചും താൽക്കാലികം മാത്രമാണ്. ഒരു വർഷം മാത്രമാണ് ഗോചര ഫലങ്ങൾ
ബാധിക്കുക. ജാതകവശാലായാലും ഗോചരാലായാലും ഇഷ്ടസ്ഥാനത്ത് നിൽക്കുന്ന ഗ്രഹം ഇഷ്ട ഫലവും അനിഷ്ടസ്ഥാനത്ത് നിൽക്കുന്ന ഗ്രഹം അനിഷ്ട ഫലവും നൽകും. ഇടവം, കർക്കടകം, കന്നി, വൃശ്ചികം, കുംഭം രാശികളിൽ ജനിച്ചവർക്ക് 2023 ഏപ്രിൽ 22 വരെ ഗോചരാൽ വ്യാഴം സദ്ഫലങ്ങൾ നൽകുന്ന കാലമാണ്. എന്നാൽ വ്യാഴം മീനം രാശിയിലുള്ള ഈ കാലയളവ് മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, മകരം, മീനം രാശികളിൽ ജനിച്ചവർക്ക് പലതരത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കാം.

ജീവിതത്തില്‍ അസ്ഥിരത, നിർഭാഗ്യം, എല്ലാത്തിലും ഈശ്വരാധീനക്കുറവ്, ഒഴിയാത്ത കഷ്ടപ്പാട്, അനാദരവ്, തീരുമാനങ്ങൾ എടുക്കാനും അതിൽ ഉറച്ച് നിന്ന് പ്രവർത്തിക്കാനുമുള്ള കഴിവില്ലായ്മ, മാനസികവും ശാരീരീകവുമായ ആലസ്യം, സാമ്പത്തികഞെരുക്കം, എല്ലാവരോടും വെറുപ്പ്, വിദ്വേഷം, അശുഭചിന്തകൾക്ക് മനസ്സിൽ പ്രാധാന്യം വരുക, മോശം കൂട്ടുകെട്ടുകളിൽ അകപ്പെടുക, വിഷാദത്തിന് അടിമപ്പെടുക, ജോലിയിൽ പലതരം പ്രശ്നങ്ങൾ, അപവാദം, പരാജയം, അപകടം തുടങ്ങിയവയാണ് വ്യാഴദോഷം കാരണം ഉണ്ടാകാവുന്ന പ്രധാന ബുദ്ധിമുട്ടുകൾ. കുടുംബത്തിൽ തര്‍ക്കങ്ങളും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളും നേരിടേണ്ടി വരും. തൊഴിൽ സംബന്ധമായ തടസങ്ങൾ, ചെയ്യാത്ത തെറ്റുകള്‍ക്ക് കുറ്റപ്പെടുത്തുക, പണമോ സ്വര്‍ണ്ണമോ നഷ്ടപ്പെടുക എന്നിവയും വ്യാഴ ദോഷ സൂചനകളാണ്.

വിഷ്ണു ദ്വാദശനാമാവലി
ഓം കേശവായ നമഃ
ഓം നാരായണായ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം വാമനായ നമഃ
ഓം ശ്രീധരായ നമഃ
ഓം ഋഷികേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Story Summary: Symptoms and Easy remedy for Guru Graha Dosham ( vyazha dosham)

error: Content is protected !!
Exit mobile version