Friday, 22 Nov 2024

ശക്തി ഗണപതിയെ ഉപാസിച്ചാൽ ഭയം ഓടിയൊളിക്കും, എവിടെയും ജയിക്കും

ജോതിഷരത്നം വേണു മഹാദേവ്


ഗണപതി ഭഗവാന്റെ 32 ഭാവങ്ങളിൽ അഞ്ചാമത്തേത് ആണ് ശക്തി ഗണപതി. ശക്തി എന്നാൽ കരുത്ത് എന്നാണ് അർത്ഥം. തീർച്ചയായും ശക്തി ഗണപതിക്ക് അത്ഭുതകരമായ ഒരു ശക്തി വിശേഷവും ഉണ്ട്. പക്ഷേ ഇവിടെ ശക്തി ഗണപതി എന്ന് ഉദ്ദേശിക്കുന്നത് ശക്തി ദേവിയെയാണ്. ശക്തിയോടൊത്ത് ഇരിക്കുന്ന ഗണേശൻ ശക്തി ഗണേശൻ. ഗണേശന്റെ ഇടത് മടിത്തട്ടിലാണ് തന്റെ ദേവിയായ ശക്തി ദേവി ഇരിക്കുന്നത്. സർവ ജീവജാലങ്ങൾക്കും ശക്തിചൈതന്യം നൽകുന്നത് ശക്തി ദേവിയാണ്. ഇവിടെ താന്ത്രിക ഭാവത്തിൽ ഇരിക്കുന്ന ഭഗവാന് ചെങ്കനൽ നിറമാണ്. നാലു കെെകൾ. താഴത്തെ വലതു കൈ അഭയ മുദ്രയാക്കി സംരക്ഷണവും അനുഗ്രഹം ചൊരിയുന്നു. മുകളിലെ രണ്ടു കൈകളിൽ പാശവും അങ്കുശവും കാണാം. താഴെ ഇടതു കരം കൊണ്ട് പച്ചപ്പട്ടുടുത്ത ശക്തി ദേവിയെ ആലിംഗനം ചെയ്യുന്നു. ആ കൈയിൽ ഒരു നാരങ്ങയുണ്ട്. ചില ചിത്രങ്ങളിൽ ഭഗവാന്റെ തുമ്പിക്കൈയിൽ മോദകം കാണാം. ഈ ഭാവത്തിലുള്ള ഗണപതി ഭഗവാന്റെ ചിത്രങ്ങൾ പലയിടത്തുമുണ്ട്. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഈ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. മെെസൂറിലെ പലയിടങ്ങളിലും ശക്തി ഗണപതി ശില്പം കാണാം. മധുര തിരുപ്പുറം കുണ്ഡ്രം ശ്രീമുരുക ക്ഷേത്രത്തിൽ ശക്തി ഗണപതിക്ക് പ്രതിഷ്ഠയും ആരാധനയുമുണ്ട്. തമിഴ് നാട്ടിലും കർണ്ണാടകത്തിലും ധാരാളം ശക്തി ഗണപതി ക്ഷേത്രങ്ങളുണ്ട്. തിരുവനന്തപുരത്ത് പേരൂർക്കടയ്ക്ക് സമീപം മരുതൂർ ചിറ്റാഴയിൽ ഒരു ശക്തി ഗണപതി സന്നിധിയുണ്ട്. ചിറ്റാഴ ഗണപതി ക്ഷേത്രം എന്നാണ് ഇത് അറിയപ്പെടുന്നത്. പഞ്ചഭൂതങ്ങളിൽ ആകാശത്തിന്റെ പ്രതീകമാണ് ശക്തി ഗണപതി. ശക്തി ഗണപതിയെ ആരാധിച്ചാൽ ഇന്ദ്രിയ നിയന്തണം ലഭിക്കും. എന്തു കാര്യവും ഏകാഗ്രതയോടെ അനുഷ്ഠിച്ച് അതിവേഗം ലക്ഷ്യത്തിലെത്താനും എവിടെയും വിജയിക്കാനും കഴിയും. ദുഷ്ട ശക്തികളെ നശിപ്പിച്ച് കുടുംബം സംരക്ഷിക്കുന്നതിനും ഗൃഹത്തിൽ ഐക്യവും സമാധാനവും നിലനിറുത്തുന്നതിനും ഭയസംഭ്രമങ്ങൾ അകറ്റി ധൈര്യം പകരുന്നതിനും ശക്തി ഗണപതി മന്ത്രം കൊണ്ട് ഭഗവാനെ ഉപാസിക്കുന്നത് നല്ലതാണ്.

ശക്തി ഗണപതി മന്ത്രം
ആലിംഗ്യ ദേവീം ഹരിതാങ്കയഷ്ടിം
പരസ്പരാശ്ലിഷ്ട കടി പ്രദേശം
സന്ധ്യാരുണം പാശസൃണിം വഹന്തം
ഭയാപഹം ശക്തി ഗണേശ മീഢേ

(മടിയിലിരിക്കുന്ന പച്ചപ്പട്ടുടുത്ത ദേവിയെ ആലിംഗനം ചെയ്തിരിക്കുന്നു. ദേവി തിരിച്ചും. നിറം സന്ധ്യാരുണിമ. പാശവും തോട്ടിയും കൈയിൽ വഹിക്കുന്ന ഈ ദേവൻ ഭയത്തെ നശിപ്പിക്കും.)

ശ്രീശക്തി വിനായക മൂലമന്ത്രം

ധ്യാനം
വിഷാണാങ്കുശാവക്ഷസൂത്രം
ച: പാശം ദധാനം കരൈർ മോദകം
പുഷ്കാരേണ സ്വപത്ന്യാ യുതം
ഹേമ ഭൂഷാഭരാഡ്യം ഗണേശം
സമുദ്യ ദിന ശോഭമിദ്യേ

അസ്യ ശ്രീശക്തി വിനായക മന്ത്രസ്യ
ഭാർഗവ ഋഷി വിരാട് ഛന്ദ
ശക്തി ഗണാധിപോ ദേവത
ഹ്രീം ശക്തി ഗ്രീം ബീജം ആത്മനോ
അഭിഷ്ട സിദ്ധർത്ഥോ ജപേ വിനിയോഗ
മൂലമന്ത്രം
ഓം ഹ്രീം ഗ്രീം ഹ്രീം

(സകലമാന ഐശ്വര്യവും ലഭിക്കുന്ന ഈ മൂലമന്ത്രം
ഗുരു ഉപദേശത്തോടെ മാത്രം ജപിക്കുക)

ജോതിഷരത്നം വേണു മഹാദേവ്

+91 9847475559

Summary: Significance and benifits of Shakthi Ganapati Upasana

error: Content is protected !!
Exit mobile version