ശങ്കരജയന്തി, ഷഷ്ഠി, ഇടവ സംക്രമം; ഈ ആഴ്ചയിലെ നക്ഷത്രഫലം
(2024 മേയ് 12 – 18)
ജ്യോതിഷരത്നം വേണു മഹാദേവ്
ആദിശങ്കരജയന്തി, മേടമാസ ഷഷ്ഠി, ഇടവ സംക്രമം എന്നിവയാണ് 2024 മേയ് 12 ന് തിരുവാതിര നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. വൈശാഖമാസത്തിലെ ശുക്ലപഞ്ചമിയും മേടത്തിലെ തിരുവാതിര നക്ഷത്രവും ഒന്നിക്കുന്ന മേയ് 12 ഭാരതത്തിൻ്റെ ആദ്ധ്യാത്മികസൂര്യൻ ശങ്കരാചാര്യരുടെ അവതാര ദിവസമാണ്. കേരളത്തിൽ ഈ പുണ്യദിവസം തത്വജ്ഞാന ദിനമായി ആചരിക്കുന്നു. മേയ് 13 നാണ് മേടഷഷ്ഠി. വൈശാഖ മാസത്തിലെ ഷഷ്ഠിയില്‍ (മേടം – ഇടവം) വ്രതമെടുത്ത് സ്കന്ദനെ പൂജിച്ചാല്‍ മാതൃസൗഖ്യം ഫലം. ഈ ഷഷ്ഠി തിഥി സമയം: മേയ് 13 രാവിലെ 2:07 മുതൽ 14 ന് രാവിലെ 2:53 വരെ. മേടം 31 ന് മേയ് 14 ചൊവ്വാഴ്ച വൈകിട്ട് 5: 56 മണിക്ക് ആയില്യം നക്ഷത്രം ഒന്നാം പാദത്തിൽ, കർക്കടകക്കൂറിൽ ഇടവരവി സംകമം നടക്കും. സംക്രമം ഉച്ചയ്ക്ക് ശേഷം നടക്കുന്നതിനാൽ മേയ് 15 ന് ബുധനാഴ്ചയാണ് ഇടവമാസപ്പിറവി. മേയ് 19 ന് അത്തം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
വരുമാനം വർദ്ധിക്കും. മാനസികസമ്മർദ്ദം കുറയും. ജീവിതപങ്കാളി കാരണം നേട്ടങ്ങളുണ്ടാകും. പ്രതീക്ഷ
സഫലമാകും. ചില സമയത്തെ പെരുമാറ്റം മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കും. ജോലിയിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. തൊഴിൽരംഗത്ത് പലവിധ തടസങ്ങൾ നേരിട്ട് മുന്നേറും. ഗൃഹനിർമ്മാണം, അറ്റകുറ്റപ്പണി പുനരാരംഭിക്കാൻ കഴിയും. ചില പ്രമുഖരുമായുള്ള ബന്ധം ഗുണപ്രദമാകും. കോടതി വ്യവഹാരം, പൊലീസ് കേസ് അനുകൂലമാകും. നിത്യവും ഓം നമഃ ശിവായ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2, 3, 4 രോഹിണി, മകയിരം 1, 2 )
സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തികച്ചും ബുദ്ധിപുർവം ശ്രമിക്കണം. കുടുംബാംഗങ്ങളുടെ സഹായം ലഭിക്കും. സഹോദരങ്ങളുടെ ആരോഗ്യപ്രശ്നം വിഷമിപ്പിക്കും. വ്യക്തിജീവിതത്തിലെ കയറ്റിറക്കങ്ങൾ ബുദ്ധിമുട്ടിക്കും. ഏറ്റെടുത്ത ചുമതലകൾ കൃത്യമായി പൂർത്തിയാക്കിയില്ലെങ്കിൽ ഭാവിയിൽ ചില പ്രശ്നങ്ങൾ നേരിടും. ഏറെക്കാലമായി അലട്ടുന്ന പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടും. ഗൃഹത്തിൽ സന്തോഷം നിലനിൽക്കും.
നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4 തിരുവാതിര, പുണർതം 1, 2, 3 )
കോപവും വാശിയും കുറയ്ക്കണം. ജോലിക്കാര്യത്തിൽ നിർണ്ണായക തീരുമാനങ്ങളെടുക്കും. വികാരങ്ങൾ നിയന്ത്രിക്കണം. സഹപ്രവർത്തകരുടെ സഹകരണം നേടാൻ ശ്രമിക്കണം. വാക്കുപാലിക്കും. വിദേശയാത്രാ തടസം മാറും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പണച്ചെലവ് നിയന്ത്രിക്കണം. കണ്ണിൽ കാണുന്നതെല്ലാം വാങ്ങിക്കൂട്ടരുത്. കുടുംബവുമൊത്ത് കൂടുതൽ സമയം ചെലവിടും. മക്കളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ 108 തവണ ജപിക്കുക.
കർക്കടക്കൂറ്
(പുണർതം 4, പൂയം ആയില്യം)
ജീവിതത്തിൽ സമൂലമായ മാറ്റങ്ങളുണ്ടാകും. ഒറ്റപ്പെടൽ ബുദ്ധിമുട്ടിക്കും. വിവാഹാലോചനയിൽ പുരോഗതിക്ക്
സാധ്യത. മത്സരങ്ങളിൽ വിജയിക്കും. വേണ്ടപ്പെട്ടവരുടെ മനസറിഞ്ഞ് പ്രവർത്തിക്കും. വാഹനം മാറ്റി വാങ്ങും. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകാതെ വിഷമിക്കും. ബിസിനസിൽ നല്ല പുരോഗതി ഉണ്ടാക്കാൻ കഴിയുമെന്ന് ബോദ്ധ്യമാകും. വരുമാനം വർദ്ധിക്കും. ശുഭ ചിന്തകൾക്ക് പ്രാധാന്യം നൽകണം. കർമ്മരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടും. ഓം ദും ദുർഗ്ഗായ നമഃ ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
കുടുംബാംഗത്തിന്റെ സഹായത്താൽ കൂടുതൽ വരുമാനം ഉണ്ടാക്കും. ബിസിനസ് പങ്കാളിയുമായി അഭിപ്രായഭിന്നത
ഒഴിവാക്കണം. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കണം. മനോബലം വർദ്ധിക്കും. തെറ്റിദ്ധാരണ പരിഹരിക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ ഒരോ ചുവടും കരുതലോടെ വയ്ക്കണം. മുൻകാല നിക്ഷേപങ്ങളിൽ നിന്നും നല്ല ആദായം ലഭിക്കും. മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ട് ബാദ്ധ്യതകൾ ഉണ്ടാക്കുത്. നിത്യവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2 )
കുടുംബപരമായ ബാധ്യത കാരണം ചെലവ് വർദ്ധിക്കും. മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഒഴിയില്ല. ദീർഘകാല നിക്ഷേപത്തിൽ നിന്നും വരുമാനം ലഭിക്കും. ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ മുന്നോട്ടു നീക്കാൻ
സാമ്പത്തിക തടസം നേരിടും. ഉന്നതഉദ്യോഗസ്ഥരുടെ അനുമോദനവും സഹായസഹകരണങ്ങളും ലഭിക്കും.
അപ്രതീക്ഷിതമായി വളരെ പഴയ സുഹൃത്തിനെ കാണും. സർക്കാരിൽ നിന്ന് നഷ്ടപരിഹാരത്തുക ലഭിക്കും.
സർപ്പക്ഷേത്രത്തിൽ ഒരു തവണ നൂറുംപാലും നടത്തുക.
തുലാക്കൂറ്
( ചിത്തിര 3, 4 ചോതി, വിശാഖം 1, 2, 3 )
ബിസിനസ് സംരംഭങ്ങളിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. വെറുതെ സമയം പാഴക്കരുത്. പണത്തിൻ്റെ വിലയറിഞ്ഞ് ജീവിക്കണം. കാരുണ്യ പ്രവർത്തനങ്ങളിലൂടെ മനസിൽ ഇടം നേടും. സാമൂഹ്യമാധ്യമങ്ങൾ ബിസിനസ് രംഗത്ത് വിജയം വരിക്കാൻ സഹായിക്കും. വിദേശപഠനത്തിന് അവസരം ലഭിക്കും. ആരോഗ്യം നന്നായി സൂക്ഷിക്കണം. പുതിയ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കാൻ കഴിയും. സുഖസൗകര്യങ്ങൾ ഒരുക്കാൻ കൂടുതൽ പണം മുടക്കും. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
ഉദ്യോഗക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയ്ക്ക് സാധ്യത. സ്വന്തം സുഖസൗകര്യങ്ങൾ വിസ്മരിച്ച് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. മത്സരപരീക്ഷയിൽ വിജയം വരിക്കും. കൃഷിഭൂമിയിൽ നിന്നും ആദായം വർദ്ധിക്കും. എല്ലായിടത്തും പരിഗണന ലഭിക്കും. രോഗദുരിതങ്ങൾ കാരണം ക്ലേശിക്കുന്നവർക്ക് കാര്യമായ ആശ്വാസം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത വർദ്ധിക്കും. സഹപ്രവർത്തകരുമായുള്ള തെറ്റിദ്ധാരണ പരിഹരിക്കും. ഓം നമഃ ശിവായ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പുലർത്തണം. സന്താനങ്ങളോട് വലിയ ഉദാര സമീപനം വേണ്ട; അത് തിരിച്ചടിയാകും. ജോലിഭാരത്താൽ മാനസിക സമ്മർദ്ദം വർദ്ധിക്കും. യാത്ര ഒഴിവാക്കാൻ കഴിയില്ല. ഗൃഹത്തിൽ ഐശ്വര്യം വർദ്ധിക്കും. ബിസിനസ് വിപുലമാക്കാൻ വായ്പ എടുക്കും. സർക്കാർ സർവീസിൽ ജോലിക്കയറ്റം, ആഗ്രഹിക്കുന്ന സ്ഥലം മാറ്റം ഇവയ്ക്ക് സാധ്യതയുണ്ട്. ശത്രുക്കൾ മിത്രങ്ങളാകും. എളുപ്പം കാര്യം സാധിക്കും. ആശങ്കകൾ നീങ്ങും. പരീക്ഷണത്തിൽ വിജയം വരിക്കും. ഓം ഭദ്രകാള്യൈ നമഃ നിത്യവും 108 തവണ ജപിക്കണം.
മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1,2)
ചെലവ് നിയന്ത്രിക്കും. ആരോഗ്യം വീണ്ടെടുക്കും. കോപം നിയന്ത്രിക്കാൻ കഴിയും. നല്ല ചങ്ങാതിമാരുമൊത്ത് ഒരു
തീർത്ഥയാത്രകൾ ആസൂത്രണം ചെയ്യും. മാനസികമായ പിരിമുറുക്കം കുറയ്ക്കാൻ കഴിയും. സാമ്പത്തികമായ പ്രശ്നങ്ങൾ കാരണം ചില ബന്ധങ്ങളിൽ വിള്ളൽ വീഴും. ബിസിനസ് വീണ്ടും ലാഭകരമായി നീങ്ങും. ദീർഘനാളായി ആഗ്രഹിക്കുന്ന ബന്ധുസമാഗമം ഉണ്ടാകും. രുചികരമായ വിഭവങ്ങൾ ആസ്വദിക്കാൻ കഴിയും. കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്. നിത്യവും ഓം വചത് ഭുവേ നമഃ 108 തവണ ജപിക്കണം.
കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സാമ്പത്തികസ്ഥിതി ശക്തമാകും. സമ്പാദ്യം വർദ്ധിക്കും; ചെലവ് കുറയും. കുടുംബാംഗങ്ങളും ചില ബന്ധുക്കളും എല്ലാക്കാര്യത്തിലും സഹായിക്കും. പ്രിയപ്പെട്ടവരെ വാക്കു കൊണ്ട് പോലും നോവിക്കരുത്; അവരെ ഇകഴ്ത്തി സംസാരിക്കുരുത്. ഏറ്റവും അടുപ്പമുള്ളവരോടു പോലും എല്ലാക്കാര്യങ്ങളിലും അകലം പാലിക്കുന്നത് നല്ലതാണ്. വിഷമകരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിജയിക്കും. സർക്കാർ തലത്തിൽ സ്വാധീനം വർദ്ധിക്കും. കച്ചവടത്തിൽ നേട്ടമുണ്ടാകും. ഓം ശ്രീം നമഃ ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സ്വജനങ്ങളുമായുള്ള തെറ്റിദ്ധാരണകൾ പരിഹരിക്കും. കുടുംബപ്രശ്നങ്ങൾ തീർക്കാൻ സാധിക്കും. വ്യാപാര പുരോഗതിക്കും ലാഭം വർദ്ധിപ്പിക്കുന്നതിനും വേണ്ട ചില നടപടികൾ ആരംഭിക്കും. പുതിയ സൗഹൃദങ്ങൾ ഗുണം ചെയ്യും.നഷ്ടപ്പെട്ട വസ്തു വീണ്ടെടുക്കാൻ സാധിക്കും. എല്ലാ ചുമതലകളും കാര്യക്ഷമമായും കൃത്യമായും പൂർത്തിയാക്കും. ആദായകരമല്ലാത്ത കാര്യങ്ങൾക്ക് സമയവും പണവും ചെലവഴിക്കരുത്. ഓഹരി ഇടപാടിൽ നഷ്ടം നേരിടും. അപകീർത്തി ഒഴിവാക്കാൻ ശ്രമിക്കണം. നിത്യവും 108 ഉരു ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign
Copyright 2024 Neramonline.com. All rights reserved